Politics

എന്ത് കൊണ്ട് പ്രകാശ് രാജ് തെരഞ്ഞെടുത്തത് ബാംഗ്ലൂര്‍ സെന്‍ട്രല്‍? ; ബിജെപി സിറ്റിംഗ് സീറ്റില്‍ പ്രകാശ് രാജിന് സാധ്യതകളേറെ 

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ താന്‍ ബാംഗ്ലൂര്‍ സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്നാണ് സ്വതന്ത്രനായി മത്സരിക്കുകയെന്ന് നടന്‍ പ്രകാശ് രാജ് പ്രഖ്യാപിച്ചു കഴിഞ്ഞു. നേരത്തെ താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും മണ്ഡലത്തിന്റെ പേര് പ്രഖ്യാപിച്ചിരുന്നില്ല. 2009 മുതല്‍ ബിജെപിയുടെ പിസി മോഹനാണ് ഇവിടെ എംപി.

കഴിഞ്ഞ രണ്ട് തവണയും ബിജെപിയാണ് വിജയിച്ചതെങ്കിലും പൊരുതി നോക്കാന്‍ പ്രകാശ് രാജിന് അനുകൂലമായ ഘടകങ്ങള്‍ ഈ മണ്ഡലത്തിലുണ്ട്. മോഡി തരംഗത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ തവണ പിസി മോഹന്‍ വിജയിച്ചത് ഒരു ലക്ഷത്തി എഴുപ്പത്തി നാലായിരം വോട്ടുകള്‍ക്കാണ്. എന്നാല്‍ രണ്ടായിരത്തിയൊമ്പതില്‍ മോഹന്‍ വിജയിച്ചത് 35000 വോട്ടുകള്‍ക്കാണ്. ഈ കണക്കിലാണ് പ്രകാശ് രാജ് നോട്ടമിടുന്നത്. കോണ്‍ഗ്രസും ജനതാദളും പിന്തുണച്ചാല്‍ മികച്ച മത്സരം കാഴ്ചവെക്കാന്‍ കഴിയുമെന്ന പ്രതീക്ഷ പ്രകാശ് രാജിനുണ്ട്.

ബാംഗ്ലൂര്‍ സെന്‍ട്രല്‍ മണ്ഡലത്തില്‍ എട്ട് നിയോജക മണ്ഡലങ്ങളാണുള്ളത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഈ എട്ട് നിയോജക മണ്ഡലങ്ങളില്‍ അഞ്ചെണ്ണവും സ്വന്തമാക്കിയത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളായ കെജെ ജോര്‍ജ്, ദിനേഷ് ഗുണ്ടുറാവു, എന്‍എ ഹാരിസ്, സമീര്‍ അഹമ്മദ് ഖാന്‍, ആര്‍ റോഷന്‍ ബൈഗ് എന്നിവരാണ് ഈ മണ്ഡലങ്ങളിലെ എംഎല്‍എമാര്‍. ഇവരൊക്കെ മികച്ച ഭൂരിപക്ഷത്തിനാണ് വിജയിച്ചതും. ഈ നേതാക്കള്‍ പ്രകാശ് രാജിന് വേണ്ടി വോട്ട് തേടിയാല്‍ വിജയത്തിലേക്ക് നയിക്കപ്പെടാം എന്നും പ്രകാശ് രാജിനോടൊപ്പം നില്‍ക്കുന്നവര്‍ കരുതുന്നു.

മതന്യൂനപക്ഷങ്ങള്‍ക്കും ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കും വലിയ സ്വാധീനമുള്ള മണ്ഡലമാണ് ബാംഗ്ലൂര്‍ സെന്‍ട്രല്‍. അഞ്ചര ലക്ഷം തമിഴ് ജനത ഈ മണ്ഡലത്തിലുണ്ട്. തമിഴ് സിനിമയായും സംസ്ഥാനത്തെ വിഷയങ്ങളിലും സജീവമായി ഇടപെടുന്ന വ്യക്തി എന്നര്‍ത്ഥത്തില്‍ പ്രകാശ് രാജിന് അനുകൂലമാണ് ഈ കണക്കുകള്‍. 4.5 ലക്ഷം മുസ്ലിങ്ങളും 2 ലക്ഷം ക്രിസ്ത്യാനികളും ഇവിടെയുണ്ട്. മോഡി സര്‍ക്കാരിനെതിരെ ശക്തമായ നിലപാടെടുക്കുന്നയാള്‍ എന്നര്‍ത്ഥത്തില്‍ ഈ വോട്ടുകളില്‍ ഭൂരിപക്ഷവും പ്രകാശ് രാജിന് ലഭിച്ചേക്കുമെന്നാണ് നടനെ പിന്തുണക്കുന്നവര്‍ കരുതുന്നത്.

ആംആദ്മി പാര്‍ട്ടിയും ടിആര്‍എസും പ്രകാശ് രാജിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. പ്രകാശ് രാജിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ഇനി കോണ്‍ഗ്രസും ജനതാദള്‍ സെക്കുലറും പിന്തുണക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. കോണ്‍ഗ്രസും ജനതാദളും പിന്തുണച്ചാല്‍ മികച്ച മത്സരമായിരിക്കും കര്‍ണാടകത്തിലെ പ്രകാശ് രാജ് മത്സരിക്കുന്ന മണ്ഡലത്തില്‍ നടക്കുക.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018