Politics

സാമ്പത്തിക സംവരണത്തെ സ്വാഗതം ചെയ്ത് സിപിഐഎം; ‘നടപ്പിലാവുന്നത് പാര്‍ട്ടി കോണ്‍ഗ്രസ് ആവശ്യം’ 

കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കാന്‍ ആലോചിക്കുന്ന സാമ്പത്തിക സംവരണത്തെ സ്വാഗതം ചെയ്ത് സിപിഐഎം. മുന്നോക്കക്കാരിലെ പിന്നോക്കകാര്‍ക്ക് സാമ്പത്തിക സംവരണം നടപ്പിലാക്കണം എന്ന് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നുവെന്ന് സിപിഐഎം കേന്ദ്രകമ്മറ്റി അംഗം എകെ ബാലന്‍ പറഞ്ഞു. രാജ്യത്ത് ആദ്യമായി ദേവസ്വം ബോര്‍ഡിലൂടെ സാമ്പത്തിക സംവരണം നടപ്പിലാക്കിയത് തങ്ങളാണെന്നും എകെ ബാലന്‍ പറഞ്ഞു.

സിപിഐഎം വളരെ നേരത്തെ തന്നെ ആവശ്യപ്പെടുന്ന കാര്യമാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഒരുങ്ങുന്നതെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് ആത്മാര്‍ത്ഥയില്ല. അത് കൊണ്ടാണ് ഇത്രയും കാലമായി നടപ്പിലാക്കാത്തത് തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ നടപ്പിലാക്കുന്നതെന്നും ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു.

പത്ത് ശതമാനം സാമ്പത്തിക സംവരണത്തിന് കേന്ദ്ര മന്ത്രിസഭ ആലോചിക്കുന്നത് .ഇതിനായി ഭരണഘടന ഭേദഗതി ചെയ്യും. കേന്ദ്ര മന്ത്രിസഭ അടിയന്തരമായി യോഗം ചേര്‍ന്നാണ് തീരുമാനമെടുത്തത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുന്നോക്ക വിഭാഗത്തിനാണ് സംവരണം ഏര്‍പ്പെടുത്തുന്നത്. എട്ട് ലക്ഷം രൂപ വാര്‍ഷിക വരുമാനത്തില്‍ താഴെയുള്ളവര്‍ക്ക് ഈ സംവരണത്തിന്റെ ആനുകൂല്യം ലഭിക്കും.

2019ലെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് ബിജെപി സര്‍ക്കാരിന്റെ നീക്കം. നേരത്തെ മുതല്‍ തന്നെ മുന്നോക്ക വിഭാഗക്കാര്‍ ഇത്തരത്തില്‍ സംവരണം വേണമെന്ന് ആവശ്യമുന്നയിച്ചിരുന്നു.

സുപ്രീംകോടതിയുടെ പല കേസുകളിലും സംവരണം 50 ശതമാനത്തിന് മുകളില്‍ പോകരുതെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത് തിരുത്തി 60ശതമാനം സംവരണം കൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാല്‍ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018