Politics

‘അമിത്ഷായുടെ മനസാക്ഷി സൂക്ഷിപ്പുകാരനെ രമേശ് ചെന്നിത്തല സന്ദര്‍ശിച്ചതെന്തിന്?’; ആരോപണമുന്നയിച്ച് മുന്‍ യുവമോര്‍ച്ച നേതാവ് 

കേരളത്തിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും അമിത്ഷായുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയുമായ പി. പുരുഷോത്തമനുമായി കൂടിക്കാഴ്ച നടത്തിയതില്‍ ദുരൂഹതയുണ്ടെന്ന് ആരോപണമുന്നയിച്ച് മുന്‍ യുവമോര്‍ച്ച നേതാവ് സിബി സാം തോട്ടത്തില്‍. ആര്‍എസ്എസ് പ്രചാരകനായ പുരുഷോത്തമനുമായി കൂടിക്കാഴ്ച നടത്താന്‍ എന്ത് സാഹചര്യമാണ് ഇപ്പോള്‍ കേരളത്തിന്റെ പ്രതിപക്ഷ നേതാവിനുള്ളതെന്നും സിബി സാം ചോദിച്ചു.

രമേശ് ചെന്നിത്തലയും പുരുഷോത്തമനും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം മുന്‍നിര്‍ത്തിയാണ് ഫേസ്ബുക്കിലൂടെ സിബി സാം തോട്ടത്തിലിന്റെ ആരോപണം. പുരുഷോത്തമന്‍ ഡിസംബര്‍ 26ന് വൈകീട്ട് ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നുവെന്നും കോണ്‍ഗ്രസ് നേതാവായ രമേശ് ചെന്നിത്തലക്ക് ആര്‍എസ്എസ് നേതാവായ പുരുഷോത്തമനെ സന്ദര്‍ശിച്ചതെന്തിനാണെന്നാണ് സിബി ചോദിക്കുന്നത്. പുരുഷോത്തമനെ കാണേണ്ട എന്ത് സാഹചര്യമാണ് ഉള്ളതെന്നും സിബി പോസ്റ്റില്‍ ചോദിക്കുന്നുണ്ട്.

നിലവിലെ സാഹചര്യത്തിലെ,ഈ കൂടിക്കാഴ്ചയ്ക്ക് ഏറെ പ്രാധാന്യം ഉണ്ടെന്ന് എനിക്കുറപ്പുണ്ട്.ഇയാള്‍ക്കൊപ്പം,സുഹൃദത്തിന്റെ ഭാഗമായി,ഒരു ഫോട്ടോ എടുക്കാനായി മാത്രം ചെന്നിത്തല ദില്ലിക്ക് പോയി എന്ന് വിശ്വസിക്കാനാവില്ല.പ്രതിപക്ഷ നേതാവിന്റെ ഒഫീഷ്യല്‍ പേജില്‍ അടക്കം ഈ ദിവസങ്ങളിലെ ദില്ലി വിസിറ്റിനെ കുറിച്ച് സൂചനകളുമില്ല.ദിവസവും പങ്കെടുക്കുന്ന പരിപാടികളുടെ ലൈവോ,ഫോട്ടോയോ കൃത്യമായി പോസ്റ്റ് ചെയ്യാറുള്ള ചെന്നിത്തലയുടെ പേജില്‍ അന്ന് ആകെ ഉള്ളത് വനിതാ മതിലിനെ ആക്ഷേപിച്ചുള്ള ഒരു കുറിപ്പ് മാത്രം എന്ന് ആരോപണം ഉന്നയിച്ചതിന് ശേഷമുള്ള മറ്റൊരു എഫ്ബി പോസ്റ്റില്‍ സിബി പറയുന്നു.

സിബിയുടെ പോസ്റ്റിന്റെ മുഴുവന്‍ രൂപം

മുതിർന്ന ആർ.എസ്‌.എസ്‌ പ്രചാരകനും ബി.ജെ.പി നേതാവ്‌ അമിത്‌ ഷായുടെ മനസാക്ഷി സൂക്ഷിപ്പുകാരനുമായ പി.പുരുഷോത്തമനെ മലയാളികൾക്ക്‌ അധികം പരിചയം ഉണ്ടാകാൻ വഴിയില്ല.കോട്ടയം പാലാ സ്വദേശിയായ ഇദ്ദേഹം ചെറുപ്പകാലത്ത്‌ തന്നെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചാരകവൃത്തിക്കായി നിയോഗിക്കപ്പെട്ട ആളാണു.പൊതുരംഗങ്ങളിൽ ഒന്നും തന്നെ നേരിട്ട്‌ രംഗത്ത്‌ എത്താത്ത ഇദ്ദേഹം ഓർഗ്ഗനൈസർ എന്ന ആർ.എസ്‌.എസ്‌ മുഖപത്രത്തിന്റെ എഡിറ്റർ കൂടി ആയിരുന്നു.

അമിത്‌ ഷായുടെ മനസാക്ഷി സൂക്ഷിപ്പുകാരനായ ഇദ്ദേഹവും, പ്രതിപക്ഷ നേതാവ്‌ ശ്രീ.രമേശ്‌ ചെന്നിത്തലയുമായുള്ള ബന്ധം എന്ത്‌?
കേരളത്തിലെ പല പ്രമുഖർക്കും അമിത്‌ ഷായുമായി കൂടിക്കാഴ്ച നടത്താൻ അവസരം ഉണ്ടാക്കി കൊടുക്കുന്ന ആളാണിദ്ദേഹം.അടുത്തിടെ,അഖിലേന്ത്യാ നേതൃത്വത്തെ പോലും തള്ളി പറഞ്ഞ്‌,സംഘപരിവാർ നാവായി മാറിയിരിക്കുന്ന ചെന്നിത്തലയ്ക്ക്‌,സംഘടനാപരമായോ,വ്യക്തിപരമായോ ശ്രീ.പുരുഷോത്തമനുമായി ബന്ധപെടേണ്ട ആവശ്യം ഒന്നും തന്നെ ഇല്ല.അമിത്‌ ഷായ്ക്കും,മറ്റ്‌ പലർക്കുമിടയിൽ പാലമായി പ്രവർത്തിക്കുന്ന ശ്രീ.പുരുഷോത്തമനുമായി കൂടിക്കാഴ്ച്ച നടത്തേണ്ട എന്ത്‌ സാഹചര്യമാണിന്ന് കേരളത്തിന്റെ പ്രതിപക്ഷ നേതാവിനുള്ളത്‌?
ചിന്തിക്കൂ കേരളമേ..

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018