Politics

കേരളത്തില്‍ യുഡിഎഫ്, കേന്ദ്രത്തില്‍ ബിജെപിക്ക് ഭൂരിപക്ഷം നേടാനാവില്ല, കോണ്‍ഗ്രസിനപ്പുറത്തെ പാര്‍ട്ടികള്‍ ആര് ഭരിക്കണമെന്ന് തീരുമാനിക്കും; സര്‍വ്വേ ഫലം പറയുന്നു 

ഇപ്പോള്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് നടന്നാല്‍ ബിജെപിക്ക് കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന് തെരഞ്ഞെടുപ്പ് സര്‍വ്വേ. യുപിഎ സഖ്യത്തിന് 146 സീറ്റുകള്‍ നേടുമ്പോള്‍ സഖ്യത്തിലില്ലാത്ത മറ്റ് കക്ഷികള്‍ 140 സീറ്റുകള്‍ നേടും. കേന്ദ്രത്തില്‍ ആര് ഭരിക്കണമെന്ന് ഇവര്‍ തീരുമാനിക്കുമെന്നാണ് ഇന്ത്യ ടിവി-സിഎന്‍എക്‌സ് സര്‍വ്വേ പറയുന്നു. 2018 ഡിസംബര്‍ 15നും 25നും ഇടയില്‍ നടത്തിയ സര്‍വ്വേയുടെ ഫലമാണ് പുറത്ത് വിട്ടത്.

ആകെയുള്ള 543 ലോക്‌സഭ മണ്ഡലങ്ങളില്‍ ബിജെപിക്ക് 257 സീറ്റുകളാണ് ലഭിക്കുക. എസ്പിയും ബിഎസ്പിയും ഇല്ലാതെ യുപിഎ സഖ്യത്തിന് 146 സീറ്റ് ലഭിക്കും. എസ്പിയും ബിഎസ്പിയും അടക്കമുള്ള മറ്റ് പാര്‍ട്ടികള്‍ക്ക് 140 സീറ്റ് ലഭിക്കും. ബിജെപിയോ കോണ്‍ഗ്രസോ അല്ലാത്ത മറ്റൊരു പാര്‍ട്ടി കേന്ദ്രസര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായക പങ്ക് വഹിക്കുമെന്ന് സര്‍വ്വേ പറയുന്നു. ഓരോ ചെറുകക്ഷികളും ഇത്തവണ നിര്‍ണായകശക്തിയാവുമെന്നും സര്‍വ്വേയിലുണ്ട്.

കേരളത്തില്‍ കോണ്‍ഗ്രസ് സഖ്യം കൂടുതല്‍ സീറ്റുകള്‍ നേടുമെന്നാണ് സര്‍വ്വേ പറയുന്നത്. കോണ്‍ഗ്രസിന് എട്ടു സീറ്റും മുസ്ലിം ലീഗിന് രണ്ട് സീറ്റും കേരള കോണ്‍ഗ്രസ് എം, ആര്‍എസ്പി എന്നിവര്‍ ഓരോ സീറ്റുകളും നേടും. ഇടതുപക്ഷം 5 സീറ്റുകള്‍ നേടും. അതേ സമയം സ്വതന്ത്രര്‍ക്ക് രണ്ടു സീറ്റുകളും ബിജെപിക്ക് ഒരു സീറ്റും ലഭിക്കുമെന്ന് സര്‍വ്വേ പറയുന്നു.

എന്‍ഡിഎക്ക് 37.15% സീറ്റ് ലഭിക്കും. യുപിഎക്ക് 29.92% ലഭിക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് 32.93% വോട്ടും ലഭിക്കും. പ്രാദേശികകക്ഷികളില്‍ പ്രമുഖരായ തൃണമൂല്‍ കോണ്‍ഗ്രസിന് 26 സീറ്റ് ലഭിക്കും. ബിഎസ്പിക്ക് 15 സീറ്റ്. എസ്പി 20 സീറ്റ്, ടിആര്‍എസ് 16 സീറ്റ്, ഡിഎംകെ 21 സീറ്റ്, വൈഎസ്ആര്‍ കോണ്‍ഗ്രസ് 19 സീറ്റ് എന്നിങ്ങനെ നേടുമെന്നാണ് സര്‍വ്വേ ഫലം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018