Politics

പൗരത്വ ദേദഗതി ബില്‍: ബിജെപി മുന്നണി ഉപേക്ഷിച്ച് അസം ഗണപരിഷത്ത്; പ്രതിഷേധങ്ങള്‍ തുടരുന്നു

കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ദേദഗതി ബില്‍ പാര്‍ലമെന്റില്‍ വെയ്ക്കാനുള്ള നീക്കത്തില്‍ അസമില്‍ പ്രതിഷേധങ്ങള്‍ തുടരുന്നു. ഇന്നലെ വിവിധ സംഘടനകള്‍ സംസ്ഥാനത്ത് കരിദിനം ആചരിച്ചതിന് പിന്നാലെ ബിജെപിയുടെ സഖ്യ കക്ഷിയായ അസം ഗണപരിഷത്ത് (എജിപി) എന്‍ഡിഎ വിട്ടു. ബില്ലിനെതിരെ ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് തീരുമാനം.

അസമില്‍ 12 സീറ്റും നിലവില്‍ മൂന്ന് മന്ത്രിസ്ഥാനവുമുള്ള എജിപിയുടെ പിന്‍മാറ്റം ഭരണ നഷ്ടമുണ്ടാക്കില്ലെങ്കിലും വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയാകും. വിവിധ വിഷയങ്ങളുടെ പേരില്‍ മറ്റ് സഖ്യകക്ഷികളും ഉടക്കിനില്‍ക്കുന്ന സാഹചര്യത്തില്‍ അസം ഗണപരിഷത്തിന്റെ നടപടിയില്‍ മറ്റ് കക്ഷികള്‍ എന്തു നിലപാടെടുക്കുമെന്നതും നിര്‍ണായകമാകും.

2016ലെ നിയമസഭാ തിരിഞ്ഞെടുപ്പില്‍ ബിജെപിക്ക് 61 സീറ്റും അസം ഗണപരിഷത്തിന് 14 സീറ്റുമാണ് ലഭിച്ചിരുന്നത്. 12 സീറ്റുള്ള ബോഡോ പീപ്പിള്‍സ് ഫ്രണ്ടാണ് എന്‍ഡിഎയിലെ മറ്റൊരു പ്രധാന സഖ്യകക്ഷി.

അസമില്‍ ദേശീയ പൗരത്വ പട്ടികയില്‍ഉള്‍പ്പെടാത്ത 30 ലക്ഷം പേര്‍ പൗരത്വം ലഭിക്കാന്‍ വീണ്ടും അപേക്ഷ നല്‍കിയിരിക്കുകയാണ്. 3.29 കോടി വരുന്ന ആസാമിലെ ജനസംഖ്യയില്‍ 40.07 ലക്ഷം പേരെ ഉള്‍പ്പെടാതെയായിരുന്നു കഴിഞ്ഞ സെപ്റ്റബര്‍ 25 ന് ദേശീയ പൗരത്വ രജിസ്റ്റര്‍ പ്രസിദ്ധീകരിച്ചത്.

ജോയിന്റ് പാര്‍ലമെന്ററി കമ്മറ്റി ചെയര്‍മാന്‍ രാജേന്ദ്ര അഗര്‍വാള്‍ പൗരത്വ രജിസ്റ്റര്‍ ബില്‍ വെയ്ക്കാനായി ഇന്നലെ ശുപാര്‍ശ ചെയ്തിരുന്നു. ഇതിന് എതിരെ പ്രതിപക്ഷ പാര്‍ട്ടികളും രംഗത്ത് എത്തി. ഒച്ചപാടിനെ തുടര്‍ന്ന് 12.30 വരെ സഭ നിര്‍ത്തിവെച്ചു.

അഫ്ഗാനിസ്ഥാന്‍, ബംഗ്ലദേശ്, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ ഹിന്ദു, സിഖ്, ബുദ്ധ, ജയിന്‍, പാഴ്സി, ക്രിസ്ത്യന്‍ തുടങ്ങിയ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക്, ഇന്ത്യയില്‍ ആറു വര്‍ഷം താമസിച്ചാല്‍ പൗരത്വം നല്‍കാന്‍ ഉദ്ദേശിക്കുന്നതാണ് 2016-ലെ പൗരത്വ ഭേദഗതി ബില്‍.

ബില്ലുമായി മുന്നോട്ടു പോകാനാണു ബിജെപി തീരുമാനമെങ്കില്‍ സഖ്യം വിടുമെന്ന് അസം ഗണപരിഷത്ത് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പ്രഫുല്ല കുമാര്‍ മഹന്ത നേരത്തെ വ്യക്തമാക്കിയിരുന്നു.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018