Politics

ബാബ്‌റി മസ്ജിദ് തകര്‍ക്കുന്നത് തടയുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടുവെന്ന് മണിശങ്കര്‍ അയ്യര്‍; ‘തടയേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്വമായിരുന്നു’ 

നരസിംഹറാവു സര്‍ക്കാര്‍ ബാബ്‌റി മസ്ജിദ് തകര്‍ക്കുന്നതിനെ ചെറുക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും തടയാന്‍ എടുക്കേണ്ടിയിരുന്ന നടപടികള്‍ എടുത്തില്ലെന്നും കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. ഡല്‍ഹിയില്‍ നടന്ന പരിപാടിയിലായിരുന്നു മണിശങ്കര്‍ അയ്യരുടെ വിമര്‍ശനം.

ഭരണഘടനാ വിരുദ്ധമായ അത്തരം ഒരു നടപടി സ്വീകരിക്കാതിരുന്നതിന് ഒരു ഒഴിവുകഴിവും പറയാനാവില്ല. ഞാന്‍ കോണ്‍ഗ്രസുകാരനാണ്, ഞങ്ങളുടെ ഉത്തരവാദിത്വമായിരുന്നു ബാബ്‌റി മസ്ജിദ് തകര്‍ക്കുന്നത് തടയുന്നത്. അന്നത്തെ പ്രധാനമന്ത്രി അന്ന് സ്വീകരിക്കേണ്ട ഒരു നടപടിയും സ്വീകരിച്ചില്ല. 
മണിശങ്കര്‍ അയ്യര്‍ 

അന്ന് ബാബ്‌റി മസ്ജിദ് തകര്‍ക്കാന്‍ ഒരുങ്ങുമ്പോള്‍ തടയാതിരുന്നതിന് പറയുന്ന ഒരു ന്യായവും ഞാന്‍ വിശ്വസിക്കാന്‍ ഞാന്‍ തയ്യാറല്ല. ഇന്ത്യയെ വിഭജിക്കാന്‍ വീണ്ടും ശ്രമിക്കുന്നത് പോലുള്ള ആ നടപടിയെ നമ്മള്‍ തീര്‍ച്ചയായും തടയേണ്ടതായിരുന്നു. ഈ രാജ്യത്തെ അടിത്തറയായ ഹിന്ദു-മുസ്ലിം ഐക്യത്തെ തകര്‍ക്കുന്നതിന് വേണ്ടി നടത്തിയ ശ്രമമായിരുന്നു അത്. നമ്മുടെ രാജ്യത്തിന്റെ ഒരുമയാണ് അന്ന് ചോദ്യം ചെയ്യപ്പെട്ടതെന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു.

ആരാണോ അന്ന് ബാബ്‌റി മസ്ജിദ് തകര്‍ക്കാന്‍ നിന്നവര്‍ അവരെ രാജ്യത്തെ ജനങ്ങള്‍ പിന്തുണക്കുന്നില്ല. 2014ല്‍, ഏതാണ്ട് 31 ശതമാനം പേര്‍ അവരെ പിന്തുണച്ചു, പക്ഷെ ഇപ്പോള്‍ അവര്‍ വ്യത്യസ്ത കാരണങ്ങളാല്‍ അകന്നു. 2014ല്‍ അവര്‍ക്ക് ഒരു അവസരം ലഭിച്ചു, പക്ഷെ അവര്‍ അത് തുലച്ചുകളഞ്ഞിരിക്കുന്നു. എനിക്കറിയാം ഇന്ത്യന്‍ ജനതക്ക് വേണ്ടത് മതേതരത്വമാണെന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018