Politics

മഹിളാ കോണ്‍ഗ്രസ് ദേശീയ നേതൃ സ്ഥാനത്തേക്ക് ട്രാന്‍സ്‌ജെന്റര്‍; അപ്‌സര റെഡ്ഢി നിയമിക്കപ്പെട്ടത് ജനറല്‍ സെക്രട്ടറി സ്ഥാനത്ത്

മഹിളാ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയായി ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയെ നിയമിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മാധ്യമപ്രവര്‍ത്തകയും ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റുമായ അപ്‌സര റെഡ്ഡിയെ ആണ് മഹിളാ കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി ആയി തെരഞ്ഞെടുത്തത്.

ബാലപീഡനത്തിനിരയായവരെ സംരക്ഷിക്കുന്നതിന് വേണ്ടിയും കുറ്റക്കാരെ നിയമത്തിന് മുമ്പില്‍ കൊണ്ട് വരുന്നതിന് വേണ്ടി നടത്തി.യ ഇടപെടലുകളാണ് അപ്‌സര റെഡ്ഡിയെ ശ്രദ്ധേയയാക്കുന്നത്. പഠനകാലത്ത് തന്നെ അപ്‌സര പൊതുപ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. മാധ്യമപ്രവര്‍ത്തനം നടത്തുന്ന ഘട്ടത്തിലും അപ്‌സര മികച്ച പ്രവര്‍ത്തനമാണ് നടത്തിയിരുന്നത്.

ബിജെപി അദ്ധ്യക്ഷന്‍ അമിത്ഷായുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം അപ്‌സര ബിജെപിയില്‍ ചേര്‍ന്നിരുന്നു. ചേര്‍ന്ന് ഒരു മാസം പിന്നിടുന്നതിന് മുമ്പേ തന്നെ ബിജെപിയില്‍ നിന്ന് രാജിവെക്കുകയും ചെയ്തു. ബിജെപി വളരെ പ്രതിലോമപരവും സ്വതന്ത്ര ചിന്താഗതി പുലര്‍ത്തുന്നവര്‍ക്ക് യാതൊരു ഇടവും അനുവദിക്കാത്ത പാര്‍ട്ടിയാണെന്നായിരുന്നു ബിജെപിയില്‍ നിന്ന് രാജിവെച്ചതിന് കാരണമായി അപ്‌സര പറഞ്ഞത്.

അവകാശങ്ങള്‍ക്കും സ്ത്രീകളുടെ അഭിമാനത്തിനും യാതൊരു പ്രാധാന്യവും നല്‍കാതെ മതത്തിന് പ്രാധാന്യം നല്‍കുന്നവരാണ് ഇപ്പോള്‍ രാജ്യം ഭരിക്കുന്നത്. ഇന്ത്യയെ നിര്‍മ്മിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട് കോണ്‍ഗ്രസ്. സ്ത്രീകള്‍ക്ക് എല്ലാ മേഖലയിലും പ്രാതിനിധ്യം നല്‍കണം എന്ന രാഹുല്‍ ഗാന്ധിയുടെ നിലപാടാണ് തന്നെ ആകര്‍ഷിക്കച്ചതെന്നും അപ്‌സര റെഡ്ഡി പറഞ്ഞു.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018