Politics

ബിജെപിയെ 14000 വോട്ടുകള്‍ക്ക് തോല്‍പ്പിച്ച് വീണ്ടും കൊല്‍ക്കത്തയില്‍ തൃണമൂല്‍ വിജയം; ഇടതുപക്ഷം നേടിയത് 1735 വോട്ടുകള്‍ 

ബംഗാളില്‍ എല്ലാവരും ഉറ്റുനോക്കിക്കൊണ്ടിരുന്ന ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേടിയത് ഉജ്ജ്വല വിജയം. കൊല്‍ക്കത്തെ മുനിസിപ്പല്‍ മേയറായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഫിര്‍ഹാദ് ഹക്കീം ആണ് വിജയിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥിയെ 14000 വോട്ടുകള്‍ക്കാണ് ഫിര്‍ഹാദ് ഹക്കീം തോല്‍പ്പിച്ചത്.

കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 82ാം വാര്‍ഡിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഫിര്‍ഹാദ് ഹക്കീം 16,564 വോട്ടുകള്‍ നേടിയപ്പോല്‍ ബിജെപിയുടെ ജിബന്‍സെന്ന് 2577 വോട്ടുകള്‍ മാത്രമേ ലഭിച്ചുള്ളൂ. ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ശിശിര്‍ ദത്തക്ക് 1735 വോട്ടുകള്‍ മാത്രമേ നേടാനായുള്ളു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അനിമേഷ് ഭട്ടാചാര്യക്ക് 537 വോട്ടുകള്‍ ലഭിച്ചു.

മമത സര്‍ക്കാരില്‍ നഗരവികസ മന്ത്രിയായിരുന്നു ഫിര്‍ഹാദ് ഹക്കീം. കൊല്‍ക്കത്ത മേയറായി ഫിര്‍ഹാദ് ഹക്കീം ചുമതലയേറ്റെടുക്കുമ്പോള്‍ കൗണ്‍സിലറായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

ബംഗാളില്‍ ബിജെപി മുന്നേറുന്നു എന്ന് സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ അവകാശപ്പെട്ടത് ശരിയാണോ എന്നറിയുവാന്‍ കൂടി രാഷ്ട്രീയ നിരീക്ഷകര്‍ ഈ തെരഞ്ഞെടുപ്പിനെ ശ്രദ്ധിച്ചിരുന്നു. എന്നാല്‍ വോട്ടിംഗ് നിലവാരത്തില്‍ ഒരു മാറ്റം വരാത്തതിനാലും കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നതിനാലും ഫലം ബിജെപിക്ക് സംസ്ഥാനത്ത് ക്ഷീണമുണ്ടാക്കുമെന്നാണ് വിലയിരുത്തുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018