Politics

സാമ്പത്തിക സംവരണ ബില്ലിനെ എതിര്‍ത്തത് മുന്ന് പേര്‍ മാത്രം, അംബേദ്കറോടുള്ള അവഹേളനമെന്ന് ഉവൈസി, സംവരണം ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിനല്ലെന്ന് ഇ ടി മുഹമ്മദ് ബഷീര്‍

മുന്നോക്കവിഭാഗക്കാരിലെ പിന്നോക്കക്കാര്‍ പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതിനുള്ള ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചപ്പോള്‍ എതിര്‍ത്തത് മൂന്ന് പേര്‍ മാത്രമാണ്. ബിജെപി തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ടു വന്ന രാഷ്ട്രീയ നീക്കമാണ് ബില്‍ എന്ന് ആരോപിച്ചു കൊണ്ട് തന്നെ കോണ്‍ഗ്രസും സിപിഐഎമ്മും ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ മുസ്ലീം ലീഗും എഐഎംഇഐഎം മാത്രം എതിര്‍ത്തു. അണ്ണാ ഡിഎംകെ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

323 പേര്‍ ബില്ലിനെ പിന്തുണച്ചപ്പോള്‍ എതിര്‍ത്തു വോട്ടു ചെയ്തത് മുസ്ലീം ലീഗ് എംപിമാരായ ഇ ടി മുഹമ്മദ് ബഷീര്‍, പികെ കുഞ്ഞാലിക്കുട്ടി എന്നിവരും എഐഎംഇഐഎം എംപി അസദുദ്ദീന്‍ ഉവൈസിയുമാണ്. ഭരണഘടനയക്ക് വിരുദ്ധമാണ് എന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ഇവര്‍ ബില്ലിനെതിരെ വോട്ട് ചെയ്തത്.

ബില്‍ ഭരണഘടനയോടുള്ള ചതിയും അംബേദ്കറിനെ അവഹേളിക്കുന്നതിനും തുല്യമാണെന്ന് എഐഎംഇഐഎം എംപി അസദുദ്ദീന്‍ ഉവൈസിപറഞ്ഞു.

തൊട്ടുകൂടായ്മ, പൊലീസ് വെടിവെപ്പ് , പീഡനങ്ങള്‍, സ്‌കൂളില്‍ നിന്ന് പുറത്താക്കല്‍, പട്ടികജാതി പട്ടികവര്‍ഗക്കാരേക്കാളും ദളിതരേക്കാളും മുസ്ലീങ്ങളേക്കാലും കുറവ് വിദ്യാഭ്യാസം ഇങ്ങനെയുള്ള കാര്യങ്ങള്‍ എപ്പോഴെങ്കിലും സവര്‍ണര്‍ നേരിട്ടിട്ടുണ്ടോ ?
അസദുദ്ദീന്‍ ഉവൈസി

സംവരണത്തിന്റെ ഉദ്ദേശ്യ ലക്ഷ്യം സാമൂഹിക നീതി ഉറപ്പാക്കുകയും സാമൂഹികമായി പിന്നോക്കം നില്‍ക്കുന്നവരെ ഉയര്‍ത്തിക്കൊണ്ടു വരുകയുമാണ്. ദാരിദ്ര നിര്‍മാര്‍ജനത്തിനായി സര്‍ക്കാരിന് മറ്റ് പദ്ധതികളുണ്ട്. ഭരണഘടനാ ശില്‍പികള്‍ക്ക് ഇപ്പോഴത്തെ സര്‍ക്കാരിനേക്കാള്‍ അറിവുണ്ടായിരുന്നെന്നും അവര്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കല്ല പരിഗണന നല്‍കിയതെന്നും ഉവൈസി ചൂണ്ടിക്കാട്ടി.

സംവരണം മുന്നോക്ക വിഭാഗക്കാരും പിന്നോക്ക വിഭാഗക്കാരും തമ്മിലുള്ള അകലം കുറയ്ക്കാനുള്ളതാണെന്ന് മുസ്ലിം ലീഗ് എംപി ഇ ടി മുഹമ്മദ് ബഷീറും വ്യക്തമാക്കി. ദാരിദ്ര നിര്‍മാര്‍ജനം സര്‍ക്കാരിന്റെ ജോലിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സാമ്പത്തിക സംവരണത്തിനായുള്ള മോഡി സര്‍ക്കാരിന്റെ നീക്കത്തിന് നിയമസാധുതയുണ്ടെന്ന് കേന്ദ്ര സാമൂഹിക നീതി വകുപ്പ് മന്ത്രി തവര്‍ചന്ദ് ഗെലോട്ട് ബില്‍ ചര്‍ച്ച ചെയ്യുന്നതിനിടെ പറഞ്ഞിരുന്നു. ഭരണഘടനാ ഭേദഗതി സുപ്രീം കോടതിക്ക് തള്ളാനാകില്ല. 50 ശതമാനമെന്ന പരിധി ലംഘിക്കുന്നത് പ്രശ്നമുണ്ടാകില്ല. എല്ലാ മതത്തില്‍ പെട്ടവര്‍ക്കം സാമ്പത്തിക സംവരണം ലഭിക്കും. നിലവിലെ സംവരണത്തെ ഇത് ബാധിക്കില്ലെന്നും മന്ത്രി അവകാശപ്പെട്ടു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018