Politics

ഐഎഎസ് ഒന്നാം റാങ്കുകാരന്‍ രാജിവെക്കാന്‍ ഒരുങ്ങുന്നു; യുപിഎ സഖ്യ സ്ഥാനാര്‍ത്ഥിയായി ലോക്‌സഭയിലേക്ക് മത്സരിക്കുമെന്ന് റിപ്പോര്‍ട്ട് 

ഐഎഎസ് പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടി സര്‍വ്വീസില്‍ പ്രവേശിച്ച ഷാ ഫൈസല്‍ രാജിവെച്ച് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. 2010ലെ ഒന്നാം റാങ്ക് നേടിയ കശ്മീര്‍ സ്വദേശിയായ ഷാ ഫൈസല്‍ നാശണല്‍ കോണ്‍ഫറന്‍സില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കശ്മീരില്‍ നിന്ന് ആദ്യമായി ഐഎഎസ് ഒന്നാം റാങ്ക് നേടിയ വ്യക്തിയാണ് ഷാ ഫൈസല്‍.

കശ്മീര്‍ താഴ്‌വരയില്‍ സ്‌കൂള്‍ വിദ്യാഭ്യാസ വിഭാഗത്തില്‍ ഡയറക്ടര്‍ ആയിരുന്നു ഷാ ഫൈസല്‍. ഇപ്പോള്‍ സ്വമേധയ വിരമിക്കുന്നതിന് വേണ്ടി അപേക്ഷ നല്‍കിയിട്ടുണ്ട്. അപേക്ഷ സ്വീകരിക്കുകയും നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കുകയും ചെയ്താല്‍ ഷാ ഫൈസല്‍ ഔദ്യോഗികമായി നാഷണല്‍ കോണ്‍ഫറന്‍സില്‍ ചേരും. കുപ്‌വാരയിലെ ലോലാബ് താഴ്‌വരയില്‍ നിന്നുള്ള ഷാ ഫൈസല്‍ ബാരാമുള്ള ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്നാണ് കരുതുന്നത്.

രാജ്യത്ത് വര്‍ധിച്ച് വരുന്ന ബലാത്സംഗങ്ങളെ വിമര്‍ശിച്ച് റേപ്പിസ്ഥാന്‍ എന്ന് വിശേഷിപ്പിച്ചതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ ഷാ ഫൈസലിനെതിരെ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. നേരത്തെയും ഷാ ഫൈസല്‍ സര്‍ക്കാര്‍ നടപടികളെ വിമര്‍ശിച്ചിരുന്നു. വിമര്‍ശിച്ചതിന്റെ പേരില്‍ ജോലി നഷ്ടപ്പെടുക എന്നത് ചെറിയ കാര്യം മാത്രമാണെന്ന് ഷാ ഫൈസല്‍ പ്രതികരിച്ചിരുന്നു. നാഷണല്‍ കോണ്‍ഫറന്‍സിനോട് അുഭാവം പുലര്‍ത്തുന്ന കുടുംബമാണ് ഷാ ഫൈസലിന്റേതും.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018