Politics

മോഡി നല്‍കാമെന്ന് പറഞ്ഞ 15 ലക്ഷം കൊടുത്തിരുന്നുവെങ്കില്‍ സാമ്പത്തിക സംവരണത്തിന്റെ ആവശ്യമുണ്ടായിരുന്നുവോ?; ഇന്നലെ ലോക്‌സഭയില്‍ ബിജെപിയോട് തമ്പിദുരൈ 

സാമ്പത്തിക സംവരണ ബില്‍ ലോക്‌സഭയില്‍ എതിര്‍പ്പുയര്‍ത്തിയത് 4 പേരാണ്. പികെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീര്‍, അസസുദ്ദീന്‍ ഒവൈസി, തമ്പി ദുരൈ എന്നിവര്‍. പികെ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും അസസുദ്ദീന്‍ ഒവൈസിയും എതിര്‍ത്ത് വോട്ട് ചെയ്തപ്പോള്‍ തമ്പി ദുരൈ വോട്ടെടുപ്പ് ബഹിഷ്‌ക്കരിക്കുകയായിരുന്നു.

സാമ്പത്തിക സംവരണ ബില്ലിനെ എതിര്‍ത്ത് അസസുദ്ദീന്‍ ഒവൈസിയും തമ്പി ദുരൈയും നടത്തിയ പ്രസംഗം ശ്രദ്ധേയമായിരുന്നു. തങ്ങള്‍ അധികാരത്തിലെത്തിയാല്‍ കള്ളപ്പണക്കാരില്‍ നിന്ന് പണം പിടിച്ചെടുത്ത് രാജ്യത്തെ ഓരോ പൗരന്റെയും അക്കൗണ്ടില്‍ ഇടാമെന്ന് പറഞ്ഞ 15 ലക്ഷം രൂപയെ ചൊല്ലിയായിരുന്നു തമ്പി ദുരൈയുടെ പ്രസംഗം. വാഗ്ദാനം ചെയ്ത പോലെ 15 ലക്ഷം രൂപ അക്കൗണ്ടില്‍ നല്‍കുകയായിരുന്നുവെങ്കില്‍ സാമ്പത്തിക സംവരണത്തിന്റെ ആവശ്യം ഉണ്ടായിരുന്നുവോ എന്നായിരുന്നു തമ്പി ദുരൈയുടെ ചോദ്യം.

ബില്‍ ഭരണഘടനയോടുള്ള ചതിയും അംബേദ്കറിനെ അവഹേളിക്കുന്നതിനും തുല്യമാണെന്ന് എഐഎംഇഐഎം എംപി അസദുദ്ദീന്‍ ഉവൈസിപറഞ്ഞു.

തൊട്ടുകൂടായ്മ, പൊലീസ് വെടിവെപ്പ് , പീഡനങ്ങള്‍, സ്‌കൂളില്‍ നിന്ന് പുറത്താക്കല്‍, പട്ടികജാതി പട്ടികവര്‍ഗക്കാരേക്കാളും ദളിതരേക്കാളും മുസ്ലീങ്ങളേക്കാലും കുറവ് വിദ്യാഭ്യാസം ഇങ്ങനെയുള്ള കാര്യങ്ങള്‍ എപ്പോഴെങ്കിലും സവര്‍ണര്‍ നേരിട്ടിട്ടുണ്ടോ ?
അസദുദ്ദീന്‍ ഉവൈസി

സംവരണത്തിന്റെ ഉദ്ദേശ്യ ലക്ഷ്യം സാമൂഹിക നീതി ഉറപ്പാക്കുകയും സാമൂഹികമായി പിന്നോക്കം നില്‍ക്കുന്നവരെ ഉയര്‍ത്തിക്കൊണ്ടു വരുകയുമാണ്. ദാരിദ്ര നിര്‍മാര്‍ജനത്തിനായി സര്‍ക്കാരിന് മറ്റ് പദ്ധതികളുണ്ട്. ഭരണഘടനാ ശില്‍പികള്‍ക്ക് ഇപ്പോഴത്തെ സര്‍ക്കാരിനേക്കാള്‍ അറിവുണ്ടായിരുന്നെന്നും അവര്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കല്ല പരിഗണന നല്‍കിയതെന്നും ഉവൈസി ചൂണ്ടിക്കാട്ടി.

സംവരണം മുന്നോക്ക വിഭാഗക്കാരും പിന്നോക്ക വിഭാഗക്കാരും തമ്മിലുള്ള അകലം കുറയ്ക്കാനുള്ളതാണെന്ന് മുസ്ലിം ലീഗ് എംപി ഇ ടി മുഹമ്മദ് ബഷീറും വ്യക്തമാക്കി. ദാരിദ്ര നിര്‍മാര്‍ജനം സര്‍ക്കാരിന്റെ ജോലിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സാമ്പത്തിക സംവരണത്തിനായുള്ള മോഡി സര്‍ക്കാരിന്റെ നീക്കത്തിന് നിയമസാധുതയുണ്ടെന്ന് കേന്ദ്ര സാമൂഹിക നീതി വകുപ്പ് മന്ത്രി തവര്‍ചന്ദ് ഗെലോട്ട് ബില്‍ ചര്‍ച്ച ചെയ്യുന്നതിനിടെ പറഞ്ഞിരുന്നു. ഭരണഘടനാ ഭേദഗതി സുപ്രീം കോടതിക്ക് തള്ളാനാകില്ല. 50 ശതമാനമെന്ന പരിധി ലംഘിക്കുന്നത് പ്രശ്നമുണ്ടാകില്ല. എല്ലാ മതത്തില്‍ പെട്ടവര്‍ക്കം സാമ്പത്തിക സംവരണം ലഭിക്കും. നിലവിലെ സംവരണത്തെ ഇത് ബാധിക്കില്ലെന്നും മന്ത്രി അവകാശപ്പെട്ടു.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018