Politics

മമ്മൂട്ടി വൈഎസ്ആര്‍ ആയെത്തുന്ന ചിത്രത്തിന്റെ റിലീസിന് മുമ്പ് 3000 കിലോമീറ്റര്‍ പദയാത്ര പൂര്‍ത്തിയാക്കി ജഗന്‍ മോഹന്‍ റെഡ്ഡി; വൈഎസ്ആര്‍ നടന്നത് 1500 കിലോമീറ്റര്‍ 

ആന്ധ്ര മുഖ്യമന്ത്രിയായിരുന്ന ചന്ദ്രബാബു നായിഡുവിന്റെ സര്‍ക്കാരിനെതിരെ ആന്ധ്രയുടെ ഗ്രാമങ്ങളിലൂടെ വൈഎസ് രാജശേഖര റെഡ്ഡി നടത്തിയ 1500 കിലോമീറ്റര്‍ പദയാത്രയെ ആസ്പദമാക്കി എത്തുന്ന തെലുങ്ക് ചിത്രമാണ് യാത്ര. മമ്മൂട്ടിയാണ് ചിത്രത്തില്‍ വൈഎസ്ആര്‍ എന്ന വൈഎസ് രാജശേഖര റെഡ്ഡിയായെത്തുന്നത്. ചിത്രം റിലീസിങ്ങിനൊരുങ്ങുകയാണ്.

ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പേ വൈഎസ്ആറിന്റെ മകന്‍ ജഗന്‍ മോഹന്‍ റെഡ്ഡി മറ്റൊരു പദയാത്ര പൂര്‍ത്തീകരിക്കാന്‍ പോവുകയാണ്. ചരിത്രത്തിലിടം നേടിയ വൈഎസ്ആറിന്റെ പദയാത്രയെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് ജഗന്റെ യാത്ര. 3000 കിലോമീറ്ററാണ് ജഗന്‍ നടന്നത്. പിതാവ് നടന്നതിനേക്കാള്‍ ഇരട്ടി. ഇന്ന് വൈകീട്ട് ശ്രീകാകുളം ജില്ലയിലെ ഇച്ചാപുരം നഗരത്തില്‍ വലിയ പൊതുയോഗത്തോടെയാണ് പദയാത്ര സമാപിക്കുന്നത്.

2017 നവംബറില്‍ ആരംഭിച്ച പദയാത്ര, പാര്‍ട്ടി കണക്കുകള്‍ പ്രകാരം 3000 കിലോമീറ്ററും 134 നിയോജക മണ്ഡലങ്ങളും പിന്നിട്ടു. ഇന്ത്യയില്‍ ഇത് പോലൊരു പദയാത്ര മറ്റൊരു പാര്‍ട്ടിയും സംഘടിപ്പിച്ചിട്ടില്ലെന്നാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതൃത്വം അവകാശപ്പെടുന്നത്. 2 കോടി ജനങ്ങളെ നേരില്‍ കണ്ടുവെന്നും പാര്‍ട്ടി അവകാശപ്പെടുന്നു.

ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ പദയാത്ര കൊണ്ട് ജഗന് കഴിഞ്ഞെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ബിജെപി സഖ്യത്തില്‍ നിന്നുള്ള ടിഡിപിയുടെ പിന്മാറ്റത്തിന് പിന്നിലും പദയാത്ര നേടിയ വിജയമാണെന്ന് കരുതുന്നവരും ഉണ്ട്.

ആന്ധ്ര രാഷ്ട്രീയത്തില്‍ പദയാത്രകള്‍ പതിവാണ്. ആ നിരയിലേക്കാണ് ജഗന്‍ ഇപ്പോള്‍ കടന്നിരിക്കുന്നത്. വൈഎസ് രാജശേഖര റെഡ്ഡി മാത്രമല്ല ചന്ദ്രബാബു നായിഡുവും പദയാത്ര സംഘടിപ്പിച്ചിട്ടുണ്ട്. 2000 കിലോ മീറ്റര്‍ നടന്ന പദയാത്ര ചന്ദ്രബാബു നായിഡു സംഘടിപ്പിച്ചത് 2012ലാണ്. വൈഎസ് രാജശേഖര റെഡ്ഡിയുടെ പദയാത്ര ആന്ധ്ര മുഖ്യമന്ത്രി സ്ഥാനത്തില്‍ ചെന്നാണ് അവസാനിച്ചതെങ്കില്‍ ജഗന്റെ പദയാത്ര ആന്ധ്ര രാഷ്ട്രീയത്തില്‍ എന്ത് ചലനമുണ്ടാക്കുമെന്ന് കണ്ട് തന്നെ അറിയണം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018