Politics

ജിന്‍ഡിലെ അഭിമാനപോരാട്ടത്തിന് അപ്രതീക്ഷിത നീക്കം നടത്തി രാഹുല്‍ ഗാന്ധി; രണ്‍ദീപ് സുര്‍ജേവാലയെ സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ ഞെട്ടിയത് ബിജെപിയും സ്വന്തം പാര്‍ട്ടിക്കാരും 

ഹരിയാനയിലെ ജിന്‍ഡ് നിയോജക മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അപ്രതീക്ഷിത നീക്കം നടത്തി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പാര്‍ട്ടി മാധ്യമസെല്‍ തലവനും രാഹുല്‍ ഗാന്ധിയോട് വളരെ അടുപ്പം പുലര്‍ത്തുന്ന നേതാവുമായ രണ്‍ദീപ് സുര്‍ജേവാലയെയാണ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.

നിലവില്‍ കൈത്തല്‍ നിയോജക മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ രണ്‍ദീപ് സുര്‍ജേവാലയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത് പല കണക്കുക്കൂട്ടലുകളോടെയാണ്. പക്ഷെ രാഹുല്‍ ഗാന്ധിയുടെ ആദ്യ ലക്ഷ്യം ഒന്നാണ്. ഏത് മത്സരത്തിനൊരുങ്ങി തന്നെയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ എന്ന് പ്രവര്‍ത്തകരെയും എതിരാളികളെയും ആദ്യം ബോധിപ്പിക്കുക എന്നതാണ് തന്റെ ശക്തരായ പടയാളിയെ തന്നെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചതിലൂടെ ലക്ഷ്യമിട്ടത്.

ജിന്‍ഡ് മത്സരത്തിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ വിമുഖത കാണിച്ചിരുന്നു. ഇതിനെ മറികടക്കുന്നതിന് വേണ്ടിയാണ് രാഹുല്‍ ഗാന്ധി തന്റെ പ്രിയപ്പെട്ട അനുയായിയെ തന്നെ രംഗത്തിറക്കിയത്.

ജാട്ട് വിഭാഗത്തിന് സ്വാധീനമുള്ള മണ്ഡലത്തില്‍ ജാട്ട് വിഭാഗക്കാരനായ രണ്‍ദീപ് സുര്‍ജേവാലയെ തന്നെ രംഗത്തിറക്കിയത് മണ്ഡലം പിടിച്ചെടുക്കണം എന്ന ഉദ്ദ്യേശത്തോടെയാണ്. മറ്റു വിഭാഗങ്ങളുടെ വോട്ടുകളും കോണ്‍ഗ്രസിന്റെ ദേശീയ മുഖമായ രണ്‍ദീപ് സുര്‍ജേവാലക്ക് പിടിച്ചെടുക്കാന്‍ പറ്റുമെന്ന് തന്നെയാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം കരുതുന്നത്.

രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിനെ രംഗത്തിറക്കിയത് പോലെ ഹരിയാനയിലെ കോണ്‍ഗ്രസിന്റെ മുഖമായി രണ്‍ദീപ് സുര്‍ജേവാലയെ മാറ്റിത്തീര്‍ക്കാനും കോണ്‍ഗ്രസ് അദ്ധ്യക്ഷന് താല്‍പര്യമുണ്ട്. ഹരിയാനയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്താന്‍ കഴിയും എന്ന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും നേതാക്കള്‍ തമ്മിലുള്ള വിഭാഗീയത രൂക്ഷമാണ്.

അഹമ്മദ് പട്ടേല്‍ ഗുജറാത്തില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിച്ചത് പോലെയുള്ള അന്തരീക്ഷമായാണ് കോണ്‍ഗ്രസ് നേതൃത്വം ഈ മത്സരത്തെ കാണുന്നത്. രണ്‍ദീപ് സുര്‍ജേവാലയുടെ ജയം സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും അഭിമാനപ്രശ്‌നമാണ്.

ഐഎന്‍എല്‍ഡി എംഎല്‍എ ഹരിചന്ദ് മിശ്രയുടെ മരണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. അദ്ദേഹത്തിന്റെ മകന്‍ കൃഷ്ണന്‍ മിദ്ദയെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ജനുവരി 28നാണ് ഉപതെരഞ്ഞെടുപ്പ്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018