Politics

ഹിമാലയത്തില്‍ പോയി, ബ്രഹ്മ മൂഹൂര്‍ത്തത്തില്‍ ഉണരും, കൊടുതണുപ്പില്‍ കുളിക്കും, പിന്നെ സന്യാസിമാര്‍ വഴികാട്ടി, ആദ്യകാല ജീവിതത്തെക്കുറിച്ച് നരേന്ദ്ര മോഡി 

ലോകത്തെ കുറിച്ചും തന്നെ കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കുന്നതിന് വേണ്ടി 17ാം വയസ്സില്‍ തന്റെ യാത്രകള്‍ ആരംഭിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോഡി. ഹ്യൂമന്‍സ് ഓഫ് ബോംബെക്ക് നല്‍കിയ അഭിമുഖത്തിലാണ് മോഡി തന്റെ യാത്രകളെ കുറിച്ചും ജീവിതത്തെ കുറിച്ചും പറഞ്ഞത്.

വളര്‍ന്നു വരുന്ന ഘട്ടത്തില്‍ എനിക്ക് കൗതുകങ്ങള്‍ കൂടുതലും അറിവ് കുറവുമായിരുന്നു. അന്ന് സൈനികരെ കാണുമ്പോള്‍ ഇതാണ് രാജ്യത്തെ സേവിക്കാനുള്ള മാര്‍ഗമെന്നാണ് കരുതിയിരുന്നത്. പിന്നീട് സിദ്ധന്‍മാരെയും സന്യാസികളെയും കണ്ട് സംസാരിച്ചതോടെയാണ് ആ ധാരണ മാറിയത്. ഈ ലോകത്ത് കണ്ടെത്താന്‍ ഏറെയുണ്ടെന്ന് അപ്പോള്‍ ബോധ്യമായെന്നും മോഡി പറഞ്ഞു.

17ാം വയസ്സില്‍ ഞാന്‍ എന്നെ തന്നെ ദൈവത്തില്‍ സമര്‍പ്പിച്ചു. മാതാപിതാക്കളെ വിട്ട് ഈ സമയത്ത് ഹിമാലയത്തിലേക്ക് പോയി. വീടുവിട്ടിറങ്ങുന്ന നേരത്ത് അമ്മ മധുരം തന്നു. ജീവിതത്തിലെ തീര്‍ച്ചപ്പെടുത്താനാകാത്ത കാലഘട്ടമായിരുന്നു അത്. ഏറെ ദൂരം സഞ്ചരിച്ചു. രാമകൃഷ്ണ മിഷന്റെ കൂടെ ഏറെക്കാലം പ്രവര്‍ത്തിച്ചു ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് യാത്ര തുടര്‍ന്നുകൊണ്ടേയിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

പുലര്‍ച്ചെ 3നും 3.45നും ഇടയില്‍ ബ്രാഹ്മ മുഹൂര്‍ത്തത്തിലുമാണ് ഉണരുക. കൊടുംതണുപ്പില്‍ ഹിമാലയത്തിലെ തണുപ്പേറിയ വെള്ളത്തിലായിരുന്നു കുളി. അതിന്റെ തീക്ഷണത ഇപ്പോളുമുണ്ട്. ജലപാതത്തിന്റെ നേര്‍ത്ത ശബ്ദത്തില്‍ നിന്നു പോലും ശാന്തത, ഏകത, ധ്യാനം എന്നിവ കണ്ടെത്താന്‍ ഞാന്‍ പഠിച്ചു. പ്രപഞ്ചത്തിന്റെ താളത്തിനൊപ്പം എനിക്കൊപ്പം ജീവിക്കാന്‍ ജീവിച്ച സന്യാസിമാര്‍ പഠിപ്പിച്ചു. ചിന്തകളിലും പരിമിതികളിലും നമ്മളെല്ലാം കെട്ടിയിടപ്പെട്ടിരിക്കുകയാണ്. വിശാലത്ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ ഈ പ്രപഞ്ചത്തില്‍ ഒന്നുമല്ലെന്ന് ബോധ്യമാകും. ഇക്കാര്യങ്ങളെല്ലാം മനസ്സിലാക്കിയതിന് ശേഷമാണ് താന്‍ വീട്ടിലേക്ക് മടങ്ങിയതെന്ന് മോഡി പറഞ്ഞു.

എട്ടംഗങ്ങളുള്ള കുടുംബം ചെറിയ വീട്ടിലാണ് താമസിച്ചിരുന്നത്. എട്ടാം വയസ്സിലാണ് ആര്‍എസ്എസിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയതെന്നും അഭിമുഖത്തില്‍ മോഡി പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018