Politics

ഗൂഗിളിലും മോഡിയെ പിന്നിലാക്കി രാഹുല്‍ ഗാന്ധി; കണക്കുകളില്‍ ജനപിന്തുണ കൂടുന്നു; മോഡി പ്രഭാവം ഇപ്പോഴും ഗുജറാത്തില്‍ മാത്രം

കഴിഞ്ഞ വര്‍ഷം ഗൂഗിളില്‍ ജനം ഏറ്റവും കൂടുതല്‍ തിരഞ്ഞ ഇന്ത്യന്‍ രാഷ്ട്രീയ നേതാവ് രാഹുല്‍ ഗാന്ധിയാണെന്ന് കണക്കുകള്‍.2018 ജനുവരി ഒന്നിനും 2019 ജനുവരി 6നും ഇടയില്‍ ഗൂഗിള്‍ ന്യൂസിലെ അന്വേഷണം കണക്കാക്കി ‘ബിസിനസ്സ് സ്റ്റാന്‍ഡേര്‍ഡ് .കോം’ നടത്തിയ കണക്കെടുപ്പിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പിന്നിലാക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ ഒന്നാമതെത്തിയത്.

ആഗോളതലത്തില്‍ രാഹുല്‍ ഗാന്ധി 100ല്‍ 44 പോയിന്റ് നേടിയപ്പോള്‍ മോഡിക്ക് നേടാനായത് 35 മാത്രമാണ്. ഇന്ത്യയിലാകട്ടെ രാഹുലിന്റെ പോയിന്റ് 49ഉം മോഡിയുടെ പോയിന്റ് 38ഉം മാത്രമാണ്.

2014ല്‍ അധികാരത്തിലെത്തുമ്പോള്‍ പട്ടികയില്‍ മോഡി 37 പോയിന്റ് ഒന്നാം സ്ഥാനത്തായിരുന്നു. അന്ന് രാഹുല്‍ ഗാന്ധിയുടെ മോഡി വെറും 100ല്‍ നാല് മാത്രം.

അന്ന് ബിജെപി അനുകൂല സംഘടനകളും ഫേസ്ബുക്ക് പേജുകളും പപ്പു എന്ന് വിളിച്ച് രാഹുല്‍ ഗാന്ധിയെ താഴ്ത്തിക്കെട്ടാന്‍ ശ്രമിച്ചപ്പോള്‍ വലിയ തോതില്‍ പരിഹാസങ്ങളായിരുന്നു രാഹുല്‍ ഗാന്ധി നേരിട്ടിരുന്നത്. എന്നാല്‍ ഇന്ന് അതുപോലെ തിരിച്ചൊരു കാമ്പയിന്റെ ആവശ്യം ഇല്ലാതെ തന്നെ മോഡിയെ പിന്നിലാക്കി രാഹുല്‍ മുന്നിലെത്തി.

സമൂഹമാധ്യമങ്ങളിലെ കൃത്യമായ ഇടപെടലുകള്‍ നടത്താന്‍ രാഹുല്‍ ഗാന്ധിക്കുകുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. രാജസ്ഥാന്‍ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ ഓണ്‍ലൈന്‍ സര്‍വേ നടത്തിയതിലടക്കമുള്ള കാര്യങ്ങള്‍ക്ക് മികച്ച പിന്തുണയും ലഭിച്ചിരിന്നു.

ട്വിറ്ററിലും രാഹുലിന്റെ പിന്തുണ വര്‍ധിക്കുന്നതായി കണക്കുകളുണ്ട്. രാഹുല്‍ ഗാന്ധിയുടെ ട്വീറ്റുകള്‍ റീട്വീറ്റ് ചെയ്യുന്നവരുടെ എണ്ണം മോഡിയേക്കാള്‍ കൂടിയിട്ടുണ്ടെന്നാണ് കണക്കുകളിലുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് 4.4 കോടി ഫോളോവേഴ്‌സുള്ളപ്പോള്‍ രാഹുല്‍ ഗാന്ധിക്കുള്ളത് എഴുപത്തിയാറ് ലക്ഷം മാത്രമാണ്. എന്നിട്ടും ഈ പിന്തുണ നേടാനാകുന്നത് ജനങ്ങള്‍ നേതാവായി രാഹുലിനെ തെരഞ്ഞെടുത്തു എന്നും വിലയിരുത്തുന്നുണ്ട്.

അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പിന് ശേഷം ജനങ്ങള്‍ക്കിടയില്‍ രാഹുല്‍ ഗാന്ധിയുടെ ജനപ്രീതി വര്‍ധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു.കണക്കുകള്‍ പ്രകാരം ഗുജറാത്തില്‍ മാത്രമാണ് ഇപ്പോഴും മോഡിക്ക് പിന്തുണ കുറയാത്തത്. തമിഴ്‌നാട്, ബീഹാര്‍, മധ്യപ്രദേശ്, കര്‍ണാടക,ഹിമാചല്‍ പ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ രാഹുലിന് വലിയ മുന്നേറ്റമുണ്ടായിതായും കണക്കുകള്‍ പറയുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018