Politics

ഷീല ദീക്ഷിത് ഡല്‍ഹി കോണ്‍ഗ്രസ് അദ്ധ്യക്ഷ; മുന്‍ മുഖ്യമന്ത്രി മുഖ്യധാരയിലേക്ക് വീണ്ടുമെത്തുന്നത് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം 

ഡല്‍ഹി കോണ്‍ഗ്രസ് അദ്ധ്യക്ഷയായി മുന്‍മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെ തെരഞ്ഞെടുത്തു. നേരത്തെ അദ്ധ്യക്ഷനായിരുന്ന അജയ് മാക്കന്‍ രാജിവെച്ച ഒഴിവിലേക്കാണ് ഷീലാ ദീക്ഷിതിനെ തെരഞ്ഞെടുത്തത്. ജനുവരി 4നാണ് അജയ് മാക്കന്‍ സ്ഥാനം ഒഴിഞ്ഞത്.

അജയ് മാക്കന്‍ ഷീലാ ദീക്ഷിതിനെ അഭിനന്ദിക്കുകയും ആശംസകള്‍ നേരുകയും ചെയ്തു. ഷീലാ ദീക്ഷിതിന്റെ നേതൃപദവിയില്‍ തനിക്ക് വിശ്വാസമുണ്ടെന്നും മോഡി സര്‍ക്കാരിനെയും കെജ്രിവാള്‍ സര്‍ക്കാരിനെതിരായും മികച്ച പ്രതിപക്ഷമാവാന്‍ ഷീല ദീക്ഷിതിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന് കഴിയുമെന്നും അജയ് മാക്കാന്‍ പറഞ്ഞു.

1998 മുതല്‍ 2013വരെ ഡല്‍ഹി മുഖ്യമന്ത്രിയായിരുന്നു ഷീലാ ദീക്ഷിത്. 2013ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്് പരാജയപ്പെട്ടതിനെ തുടര്‍ന്ന് സജീവരാഷ്്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കുകയാണെന്ന് ഷീലാ ദീക്ഷിത് പ്രഖ്യാപിച്ചിരുന്നു. അവിടെ നിന്നാണ് ഇപ്പോഴത്തെ തിരിച്ചുവരവ്.

2015ല്‍ അരവിന്ദ് സിങ് ലവ്ലിക്ക് പിന്‍ഗാമിയായാണ് അജയ്മാക്കന്‍ ഡല്‍ഹി പി.സി.സി അധ്യക്ഷ പദവിയിലെത്തുന്നത്. എന്നാല്‍ 2017ലെ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ മാക്കന്‍ രാജിസന്നദ്ധത അറിയിച്ചെങ്കിലും പാര്‍ട്ടി നേതൃത്വം അംഗീകരിച്ചില്ല. മൂന്ന് മാസം മുമ്പ് മാക്കന്‍ രാജിവെച്ചുവെന്ന വാര്‍ത്തയും കോണ്‍ഗ്രസ് നേതൃത്വം നിഷേധിച്ചിരുന്നു.

അന്ന്‌ ആരോഗ്യപ്രശ്‌നങ്ങളാല്‍ അവധിയില്‍ പ്രവേശിച്ച അജയ് മാക്കന് പകരം പിസിസിയുടെ ചുമതല മുതിര്‍ന്ന നേതാവായ പിസി ചാക്കോയ്ക്കാണ് കൈമാറിയത്.

54 കാരനായ അജയ് മാക്കന്‍ മൂന്ന് തവണ ഡല്‍ഹി നിയമസഭാംഗമായിരുന്നു. 2004ല്‍ നിയമസഭാ സ്പീക്കര്‍ പദവിയും വഹിച്ചു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസിനെ തകര്‍ത്ത ആംആദ്മിയുമായി 2019 ലോക്‌സഭയില്‍ സഖ്യമുണ്ടാക്കുന്നതിനെ മാക്കന്‍ ശക്തമായി എതിര്‍ത്തിരുന്നു.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018