Politics

വെല്ലുവിളി പുറത്ത് മാത്രം, ഹൈക്കോടതി വിധിച്ച പിഴ അടച്ച് ശോഭ സുരേന്ദ്രന്‍, അപ്പീലിന് പോകുമെന്ന പറഞ്ഞത് വിഴുങ്ങി 

കോടതിയുടെ സമയം പാഴാക്കിയതിന് ഹൈക്കോടതി ആവശ്യപ്പെട്ട തുക പിഴയടച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. ഹൈക്കോടതി പിഴയൊടുക്കാന്‍ ആവശ്യപ്പെട്ട 25000 രൂപയാണ് ശോഭാ സുരേന്ദ്രന്‍ അടച്ചത്. ഹൈക്കോടതിയില്‍ ശോഭ സുരേന്ദ്രന് വേണ്ടി ഹാജരായ അഡ്വ: വിആര്‍ മനോരഞ്ജനാണ് തുക അടച്ചത്. ജനുവരി 7ാം തിയ്യതിയാണ് പിഴ തുക അടച്ചത്.

പിഴയടക്കില്ലെന്നും ഹൈക്കോടതിക്ക് മുകളില്‍ ഒരു കോടതിയുണ്ടെന്നും ആ കോടതിയെ സമീപിക്കുമെന്നായിരുന്നു ശോഭാ സുരേന്ദ്രന്‍ പിഴയടക്കാന്‍ ഹൈക്കോടതി ഉത്തരവ് പുറത്ത് വന്നപ്പോള്‍ പ്രതികരിച്ചത്. എന്നാല്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ ശോഭാ സുരേന്ദ്രന്‍ താല്‍പര്യപ്പെടാതെ ഹൈക്കോടതിയില്‍ പിഴയൊടുക്കി കേസില്‍ നിന്ന് ഒഴിവാകുകയാണുണ്ടായിരിക്കുന്നത്.

വെല്ലുവിളി പുറത്ത് മാത്രം, ഹൈക്കോടതി വിധിച്ച പിഴ അടച്ച് ശോഭ സുരേന്ദ്രന്‍, അപ്പീലിന് പോകുമെന്ന പറഞ്ഞത് വിഴുങ്ങി 

പൊലീസിനെ ഉപയോഗിച്ച് അയ്യപ്പഭക്തന്‍മാര്‍ക്കെതിരെ കള്ളക്കേസുകള്‍ ചുമത്തി ജയിലലില്‍ അടക്കുന്നു എന്നാരോപിച്ചാണ് ശോഭാ സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഈ ഹര്‍ജി ഹൈക്കോടതി തള്ളി.

പ്രശസ്തി ലക്ഷ്യംവെച്ചാണ് ഹര്‍ജിയെന്നും ദുരാരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളിയത്. കോടതിയുടെ സമയം പാഴാക്കിയതിന് 25000 രൂപ പിഴയടക്കാനും ആവശ്യപ്പെടുകയായിരുന്നു.മാപ്പ് തരണമെന്നും ഹര്‍ജി പിന്‍വലിക്കുകയാണെന്നും ശോഭാ സുരേന്ദ്രന്റെ അഭിഭാഷകന്‍ പറഞ്ഞെങ്കിലും അപേക്ഷ കോടതി തള്ളുകയായിരുന്നു.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018