Politics

റഫേല്‍; ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മോഡിക്കെതിരെ കോണ്‍ഗ്രസിന്റെ വജ്രായുധം, വിമാന ഇടപാടിനെ മുന്‍നിര്‍ത്തി രാഹുലിന്റെ തന്ത്രങ്ങള്‍ ഇങ്ങനെ 

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് വരെ റഫേല്‍ വിമാന ഇടപാട് വിഷയം ബിജെപിക്കെതിരെ ശക്തമായി ഉയര്‍ത്താന്‍ കോണ്‍ഗ്രസ് തീരുമാനം. സുപ്രീം കോടതി മോഡി സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിയെങ്കിലും ജനങ്ങള്‍ ഇപ്പോഴും വിശ്വസിക്കുന്നത് ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ട് എന്ന കണക്കൂക്കൂട്ടലിലാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് സംഘടനക്കകത്ത് സര്‍വ്വേ ഫലത്തെ മുന്‍നിര്‍ത്തിയാണ് ഈ നിഗമനം.

കോണ്‍ഗ്രസ് നടത്തിയ സര്‍വ്വേയില്‍ പങ്കെടുത്ത 85 ശതമാനം പേര്‍ക്കും റഫേല്‍ എന്ന പേര് കേള്‍ക്കുകയും തെറ്റായ എന്തോ നടന്നിട്ടുണ്ട് എന്ന ധാരണയും ഉണ്ടെന്ന ഫലമാണ് ലഭിച്ചിരിക്കുന്നത്. 2 ലക്ഷം പോളിംഗ് ബൂത്തുകളിലെ ജനങ്ങളെ പങ്കെടുപ്പിച്ചാണ് സര്‍വ്വേ നടത്തിയിരിക്കുന്നത്. ഓരോ വീട്ടിലും നേരിട്ടു ചെന്നാണ് സര്‍വ്വേ നടത്തിയതെന്നും ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

പ്രവീണ്‍ ചക്രവര്‍ത്തി നയിക്കുന്ന കോണ്‍ഗ്രസ് ഡാറ്റാ അനലിറ്റിക്‌സ് വിഭാഗമാണ് സര്‍വ്വേ നടത്തിയത്. ഈ സര്‍വ്വേ ഫലത്തിന് മുകളില്‍ പാര്‍ലമെന്റിലും പുറത്തും റഫേല്‍ ഇടപാട് വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് വരെ പ്രചരണായുധമാക്കാന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിട്ടുണ്ട്.

വിഷയത്തെ പൊതുജനങ്ങള്‍ക്കിടയില്‍ സജീവമാക്കി നിര്‍ത്തുന്നതിന് വേണ്ടി ഒരു സംഘത്തെയും രാഹുല്‍ ഗാന്ധി തെരഞ്ഞെടുത്തിട്ടുണ്ട്. ജയ്പാല്‍ റെഡ്ഡി, ശക്തി സിംഗ് കോഹില്‍, അര്‍ജുന്‍ മോഡ്വാദിയ, പവന്‍ ഖേര, പ്രിയങ്ക ചതുര്‍വേദി, ജയ്വീര്‍ ഷേര്‍ഖില്‍ എന്നിവരാണ് ഈ സംഘത്തിലുള്ളത്. വിഷയത്തെ കുറിച്ച് വാര്‍ത്താ സമ്മേളനങ്ങള്‍, പ്രക്ഷോഭങ്ങള്‍ എന്നിവയിലൂടെ വിഷയം സജീവമാക്കി നിര്‍ത്തുക എന്നതാണ് ഇവരുടെ ഉത്തരവാദിത്വം. ജെപിസി അന്വേഷണത്തിന് വേണ്ടിയുള്ള ആവശ്യം നിരന്തരം ഉയര്‍ത്താനും കോണ്‍ഗ്രസ് ആലോചിച്ചിട്ടുണ്ട്.

രാഹുല്‍ ഗാന്ധി നേരത്തെ തന്നെ ഇക്കാര്യത്തില് അന്വേഷണം ആവശ്യപ്പെട്ടു. ഇപ്പോള്‍ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും. എന്തിനേറെ, എന്‍ഡിഎ ഘടകക്ഷിയായ ശിവസേന വരെ അന്വേഷണം ആവശ്യപ്പെട്ട് കഴിഞ്ഞെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര ആവശ്യപ്പെട്ടു.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018