Politics

കേന്ദ്രത്തിന്റെ പൗരത്വ ബില്ല് തള്ളി ബിജെപി ഭരിക്കുന്ന മണിപ്പൂര്‍; പ്രത്യേക ഇളവ് വേണമെന്ന് ആവശ്യം; വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ എതിര്‍പ്പ് കൂടുന്നു 

മോഡി സര്‍ക്കാരിന്റെയും ബിജെപിയുടെയും സുപ്രധാന നിയമനിര്‍മാണമെന്ന വിശേഷിപ്പിക്കുന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെ ബിജെപി ഭരിക്കുന്ന മണിപ്പൂര്‍ സര്‍ക്കാര്‍. അസം ഉള്‍പ്പടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബില്ലിനെതിരെ അതി ശക്തമായ പ്രതിഷേധം ഉയരുന്നുവരുമ്പോഴാണ് മണിപ്പൂര്‍ ഔദ്യോഗികമായി തന്നെ എതിര്‍പ്പുമായി രംഗത്തുവന്നത്. ബില്ലില്‍നിന്ന് മണിപ്പൂരിന് ഇളവ് നല്‍കണമെന്നാണ് ബിജെപി നേതാവ് എന്‍ ബിരേന്‍ സിങ് മുഖ്യമന്ത്രിയായ മണിപ്പൂര്‍ സര്‍ക്കാരിന്റെ ആവശ്യം.

ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍, പാകിസ്താന്‍ എന്നിവിടങ്ങളില്‍നിന്നുള്ള മുസ്ലീം ഇതര മതക്കാര്‍ക്ക് പൗരത്വം അനുവദിക്കുന്ന ബില്ലാണ് ലോക്‌സഭ കഴിഞ്ഞ ദിവസം പാസാക്കിയത്. പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പ് മറികടന്നായിരുന്നു ബില്ല് ലോക്‌സഭ കടന്നത്. ബില്ലുമായി മുന്നോട്ടുപോകാനുള്ള ബിജെപിയുടെ നീക്കത്തില്‍ പ്രതിഷേധിച്ച് അസമിലെ എന്‍ഡിഎ സംഖ്യകക്ഷിയായിരുന്ന അസം ഗണപരിഷത് മുന്നണി വിട്ടിരുന്നു. സംസ്ഥാനത്തെ മൂന്ന് മന്ത്രിമാരെ രാജിവെപ്പിച്ചാണ് അസം ഗണപരിഷത് മുന്നണി വിട്ടത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെല്ലാം ബില്ലിനെതിരെ അതിശക്തമായ പ്രതിഷേധങ്ങളാണ് ഉയരുന്നത്. ഈ ഘട്ടത്തിലാണ് മണിപ്പൂര്‍ മന്ത്രിസഭ ചേര്‍ന്ന് ബില്ലില്‍ സംസ്ഥാനത്തെ ഒഴിവാക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

പൗരത്വ ബില്ലിനെതിരെ മണിപ്പൂരില്‍ നടക്കുന്ന പ്രതിഷേധം 
പൗരത്വ ബില്ലിനെതിരെ മണിപ്പൂരില്‍ നടക്കുന്ന പ്രതിഷേധം 

ഇന്ത്യയില്‍ ആറുവര്‍ഷം താമസിച്ച മുസ്ലീം ഇതര മതത്തില്‍പെട്ടവര്‍ക്ക് പൗരത്വം നല്‍കുന്നതാണ് ബില്‍. ബിജെപിയുടെ 2014ലെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു ഇത്.

പൗരത്വം നല്‍കുന്നതില്‍നിന്ന് മുസ്ലീംങ്ങളെ ഒഴിവാക്കിയുള്ള ബില്ല് വിവേചനപരം എന്നാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം. ബില്ലിലെ വ്യവസ്ഥകള്‍ മണിപ്പൂരിലെ സഖ്യസര്‍ക്കാരിന്റെ ധാരണകള്‍ക്ക് വിരുദ്ധമെന്നാണ് മന്ത്രിസഭാ യോഗത്തിന് ശേഷം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നത്.

നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി, നാഗാ പീപ്പല്‍സ് ഫ്രന്റ്, ലോക് ജനശക്തി പാര്‍ട്ടി എന്നിവയെ കൂട്ടിയുള്ള ബിജെപി സഖ്യസര്‍ക്കാരാണ് മണിപ്പൂരിലേത്. ഘടകക്ഷികളുടെ അതിശക്തമായ എതിര്‍പ്പിന്റെ പശ്ചാത്തലത്തിലാണ് ഭരണം കൈവിടാതിരിക്കാനുള്ള ബിജെപി മണിപ്പൂര്‍ ഘടകത്തിന്റെ ഈ വ്യത്യസ്ത നിലപാട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018