Politics

തെരഞ്ഞെടുപ്പില്‍ ഒന്നിച്ച്; എസ്പി-ബിഎസ്പി ഔദ്യോഗിക സഖ്യ പ്രഖ്യാപനം നാളെയുണ്ടാകും; സംയുക്ത വാര്‍ത്താസമ്മേളനം വിളിച്ചു 

അടുത്ത തെരഞ്ഞെടുപ്പിനെ സഖ്യമായി നേരിടാന്‍ തീരുമാനിച്ചതിന് പിന്നാലെ അഖിലേഷ് യാദവിന്റെയും മായാവതിയുടെയും സംയുക്ത വാര്‍ത്താസമ്മേളനം. ലക്‌നൗവില്‍ നാളെ ഉച്ചയ്ക്കാണ് സമാജ്‌വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ്‌വാദിയും വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുന്നത്. ഔദ്യോഗിക സഖ്യ പ്രഖ്യാപനത്തിനാണ് അഖിലേഷും മായാവതിയും ഒന്നിച്ച് വാര്‍ത്താ സമ്മേളനം വിളിച്ചിരിക്കുന്നതെന്നാണ് സൂചന.

ഉത്തര്‍പ്രദേശില്‍ ബിജെപിയെ നേരിടുന്നതിനായി വിശാല പ്രതിപക്ഷ സഖ്യത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. കോണ്‍ഗ്രസിനെ സഖ്യത്തില്‍ ചേര്‍ക്കേണ്ടെന്ന അഭിപ്രായമാണ് നിലവില്‍ ഇരുപാര്‍ട്ടികള്‍ക്കുമുള്ളത്.

ചെറുപാര്‍ട്ടികളെ ചേര്‍ത്തുള്ള സഖ്യത്തിനാണ് ഇരുപാര്‍ട്ടികളുടെയും നീക്കം. സീറ്റ് വിഭജനത്തിനുള്ള തീരുമാനത്തില്‍ ധാരണകളായെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല.

അജിത് സിങിന്റെ രാഷ്ട്രീയ ലോക് ദളിന് വിശാല സഖ്യത്തില്‍ മൂന്ന് സീറ്റ് ലഭിച്ചേക്കുമെന്നും സൂചനയുണ്ട്.

കോണ്‍ഗ്രസിനെ സഖ്യത്തില്‍ ഉള്‍പ്പെടുത്തിയില്ലെങ്കിലും അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും മത്സരിക്കുന്ന അമേഠി, റായ്ബറേലി മണ്ഡലങ്ങളില്‍ ഇരുവരും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയേക്കില്ലെന്നാണ് വിവരം.

മധ്യപ്രദേശിലെ സമാജ്വാദി പാര്‍ട്ടിയുടെ ഏക എം.എല്‍.എയ്ക്ക് കോണ്‍ഗ്രസ് മന്ത്രി സ്ഥാനം നല്‍കാത്തതാണ് അഖിലേഷിനെ ചൊടിപ്പിച്ചത്. തങ്ങളുടെ സാമാജികനെ മന്ത്രിയാക്കാത്തതില്‍ കോണ്‍ഗ്രസിനോട് നന്ദിയുണ്ടെന്നും ഉത്തര്‍പ്രദേശിലേക്കുള്ള വഴി കോണ്‍ഗ്രസ് വഴിവെട്ടിയിരിക്കുകയാണെന്നുമായിരുന്നു അഖിലേഷിന്റെ പ്രസ്താവന.

അതേസമയം, അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസുമായി മായാവതി സഖ്യത്തിന് വിസമ്മതിച്ചിരുന്നു. എന്നാല്‍ ഫലം പുറത്തുവന്നതിന് പിന്നാലെ ബിജെപിയെ പുറത്താക്കാന്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കി. എന്നാല്‍ മധ്യപ്രദേശില്‍ ദളിതര്‍ക്ക് എതിരെ ബിജെപി സര്‍ക്കാര്‍ ചുമത്തിയ കേസുകള്‍ കമല്‍നാഥ് സര്‍ക്കാര്‍ പിന്‍വലിച്ചില്ലെങ്കില്‍ സര്‍ക്കാരിനുള്ള പിന്തുണ പുനരാലോചിക്കുമെന്നാണ് മായാവതി വ്യക്തമാക്കിയിരിക്കുന്നത്.

പിന്നാലെ ക്രമസമാധാന പാലനം തടസ്സപ്പെടുത്തി എന്ന പേരില്‍ ദളിത് പ്രവര്‍ത്തകര്‍ക്കെതിരെ ഏടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018