Politics

തോല്‍വിയിലെ ക്ഷീണം മാറ്റി ഉണരാന്‍ ദേശീയ കൗണ്‍സിലില്‍ അമിത് ഷായുടെ അഭ്യര്‍ത്ഥന; ലോക്‌സഭാ തെരഞ്ഞെടുപ്പ് അതിനിര്‍ണായകമെന്ന് ഓര്‍മ്മപ്പെടുത്തല്‍ 

ഹിന്ദിമേഖലയിലെ മൂന്ന് പ്രധാന സംസ്ഥാനങ്ങളിലേറ്റ കനത്ത തിരിച്ചടിയുടെ അലകള്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡല്‍ഹില്‍ നടക്കുന്ന ദേശീയ കൗണ്‍സിലിലും പ്രതിഫലിച്ചു. മൂന്ന് സംസ്ഥാനങ്ങളിലെ തോല്‍വികണ്ട് നിരാശരാകല്ലേയെന്നാണ് പ്രവര്‍ത്തകരോട് പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായുടെ അഭ്യര്‍ത്ഥന. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് അതിനിര്‍ണായകമാണെന്നും അതനുസരിച്ച് തന്ത്രങ്ങള്‍ ഒരുക്കണമെന്നും അമിത്ഷാ ആവശ്യപ്പെട്ടു.

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ തുടര്‍ഭരണം നഷ്ടപ്പെട്ടതിന് പിന്നാലെയാണ് ബിജെപിയുടെ ദേശീയ കൗണ്‍സില്‍ ചേരുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് സജ്ജമാവുകയാണ് ഇതിന്റെ ലക്ഷ്യം. കോണ്‍ഗ്രസ് മുക്ത ഭാരതം പറഞ്ഞ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തി മോഡി അധികാരത്തിലെത്തി അഞ്ചുവര്‍ഷം പിന്നിടുമ്പോള്‍ പ്രധാന മൂന്ന് സീറ്റുകളില്‍ ബിജെപിക്ക് ഭരണം നഷ്ടപ്പെട്ടത് ബിജെപിക്ക് ദേശീയ തലത്തില്‍ വലിയ തിരിച്ചടിയായിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഈ മൂന്ന് സംസ്ഥാനങ്ങളില്‍നിന്നും കൂടുതല്‍ സീറ്റ് സ്വന്തമാക്കുക ബുദ്ധിമുട്ടാകും.

ഇതിനൊപ്പം ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയും തെരഞ്ഞെടുപ്പ് ധാരണയാവുകയും ചെയ്തു. 25 കൊല്ലത്തെ വൈരം മറന്നാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും സഹകരിച്ചത്. 80 സീറ്റുള്ള ഉത്തര്‍പ്രദേശില്‍നിന്ന് കഴിഞ്ഞ തവണ 73 സീറ്റ് നേടിയ ബിജെപിക്ക് ഇത്തവണ അത് നിലനിര്‍ത്തുക കനത്ത വെല്ലുവിളിയാകും. പ്രത്യേകിച്ച് ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ നിരവധി സിറ്റിങ് സീറ്റുകള്‍ കൈവിട്ട സാഹചര്യത്തില്‍. ദേശീയ തലത്തിലെ ഈ പ്രതികൂല സാഹചര്യങ്ങള്‍ തുടര്‍ഭരണത്തിന് തടസ്സമാകുമെന്നതിനാലാണ് ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി അണികളോടുള്ള അമിത്ഷായുടെ അഭ്യര്‍ഥന.

ഇതനുസരിച്ച് വോട്ടര്‍മാരെ നേരത്തെ ബൂത്തുകളിലെത്തിക്കണമെന്ന ഉപദേശവും അമിത്ഷാ നല്‍കി. ബിജെപിക്ക് കിട്ടേണ്ട വോട്ടുകളെല്ലാം രാവിലെ 10.30ന് മുമ്പേ പോള്‍ ചെയ്യിപ്പിക്കണമെന്നാണ് നിര്‍ദേശം.

മൂന്ന് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ നമ്മുടെ എതിരാളികളാണ് ജയിച്ചത്. പക്ഷ, നമ്മള്‍ പരാജയപ്പെട്ടില്ല. ഫലം ഒട്ടും നല്ലതായില്ലെങ്കിലും നമ്മുടെ അടിത്തറ നഷ്ടമായിട്ടില്ല. പ്രവര്‍ത്തകരുടെ ആത്മവിശ്വാസം ഒരിക്കലും നഷ്ടപ്പെടരുത്.
അമിത്ഷാ, ബിജെപി അധ്യക്ഷന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. അടുത്ത തവണയും ജയിച്ചാല്‍ രാജ്യത്ത് പഞ്ചായത്ത് തലം മുതല്‍ പാര്‍ലമെന്റ് വരെ ദീര്‍ഘകാലം തുടര്‍ ഭരണം സാധ്യമാകുമെന്ന് അമിത്ഷാ പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018