Politics

‘ആരൊക്കെ ബഹളം വെച്ചാലും കാവല്‍ക്കാരന്‍ ജോലി നിര്‍ത്തില്ല’; പ്രതിപക്ഷത്തിന് വേണ്ടത് ബലഹീന സര്‍ക്കാര്‍, ബിജെപി ദേശീയ കൗണ്‍സിലില്‍ മോഡിയുടെ ‘പൊങ്ങച്ചം പറച്ചില്‍’ 

ബിജെപി ദേശീയ കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്ത് കേന്ദ്രസര്‍ക്കാരിന്റെ 'നേട്ട'ങ്ങള്‍ പറഞ്ഞ് പ്രതിപക്ഷ കക്ഷികളെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസംഗം. ആരൊക്കെ ബഹളം വെച്ചാലും കാവല്‍ക്കാരന്‍ തന്റെ ജോലി നിര്‍ത്തില്ലെന്ന് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് നരേന്ദ്ര മോഡി പറഞ്ഞു. ഒരു അഴിമതിയില്‍ പോലും പങ്കാളിയാവാതെ രാജ്യം ഭരിക്കാനാകുമെന്ന് തെളിയിച്ച സര്‍ക്കാരാണ് തന്റേതെന്നാണ് കൗണ്‍സിലിലെ മോഡിയുടെ അവകാശവാദം.

അഴിമതിയില്ലാത്ത അഞ്ച് വര്‍ഷമാണ് പൂര്‍ത്തിയാകുന്നത്. റഫേലില്‍ അഴിമതിയില്ലെന്ന് രാജ്യത്തെ കൊച്ചു കുട്ടികള്‍ക്ക് പോലും അറിയാം. കഴിഞ്ഞ സര്‍ക്കാര്‍ അഴിമതിയിലും ആരോപണങ്ങളിലും മുങ്ങിക്കുളിച്ചു നില്‍ക്കുകയായിരുന്നു. പത്ത് വര്‍ഷങ്ങളാണ് അഴിമതിയും കുംഭകോണവുമായി കടന്നു പോയത്. ഇപ്പോഴത്തെ സര്‍ക്കാരിനെതിരെ ഒരു അഴിമതിയും പറയാനില്ല. കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍ എല്ലാ ഏജന്‍സികള്‍ മുഖാന്തിരവും വേട്ടയാടി. അമിത് ഷായെ ജയിലിലടച്ചു. എന്നിട്ടും ഞങ്ങള്‍ സിബിഐക്ക് എതിര് നിന്നില്ല.
നരേന്ദ്ര മോഡി

ആദര്‍ശത്തിന്റെ പുറത്താണ് രാഷ്ട്രീയ സഖ്യമുണ്ടാകേണ്ടതെന്നും ഇപ്പോള്‍ മോഡി വിരോധത്തിലാണ് സഖ്യമുണ്ടാകുന്നതെന്നും ബിഎസ്പി- എസ്പി സഖ്യത്തെ കളിയാക്കി മോഡി പറഞ്ഞു. കോണ്‍ഗ്രസിനേയും മറ്റ് പ്രതിപക്ഷ കക്ഷികളേയും കടന്നാക്രമിച്ച മോഡി തങ്ങള്‍ ശക്തമായ സര്‍ക്കാര്‍ വേണമെന്ന് ആഗ്രഹിക്കുമ്പോള്‍ പ്രതിപക്ഷം ബലഹീന സര്‍ക്കാര്‍ മതിയെന്ന താല്‍പര്യക്കാരാണെന്നും പറഞ്ഞു. എങ്കിലേ അവര്‍ക്ക് അഴിമതി നടത്താനാവൂ.

പുതിയ ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്താന്‍ ദരിദ്രര്‍ക്ക് പത്തുശതമാനം സംവരണം ഉറപ്പാക്കാനുള്ള തീരുമാനത്തിലൂടെ കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സാമ്പത്തിക സംവരണത്തെപ്പറ്റി ചിലര്‍ വ്യാജ പ്രചരണം നടത്തുകയാണ്. എന്നാല്‍ നിലവിലെ സംവരണ അവകാശം അട്ടിമറിക്കാതെ ആണ് സാമ്പത്തിക സംവരണം സാധ്യമാക്കിയത്. മുന്നോക്കക്കാരിലെ പിന്നോക്കക്കാരുടെ ഉന്നമനമാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

തന്റെ ഭരണകാലത്തില്‍ രാജ്യത്തെ സകല മേഖലയിലും മുന്നിലെത്തിക്കാന്‍ കഴിഞ്ഞുവെന്നാണ് മോഡി ആവര്‍ത്തിച്ച് അവകാശപ്പെട്ടത്. വികസനമാണ് ബിജെപി സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ജനങ്ങളുടെ വിശ്വാസമാണ് ശക്തിയെന്നും മോഡി പറഞ്ഞു. വികസന പദ്ധതികള്‍ക്ക് തന്റേ പേര് നല്‍കില്ലെന്നും രാജ്യമാണ് തനിക്ക് വലുതെന്നും പറഞ്ഞ് തനത് മോഡി ശൈലിയില്‍ തന്നെയായിരുന്നു കൗണ്‍സില്‍ യോഗത്തിലേയും പ്രസംഗം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018