Politics

‘കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിച്ചാലും രാഹുല്‍ പ്രധാനമന്ത്രി ആകണമെന്നില്ല’; ഘടകകക്ഷി നേതാക്കളുടെ സാധ്യത തളളാതെ ശശി തരൂര്‍ എംപി 

കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിച്ചാലും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആകണമെന്നില്ലെന്ന് ശശി തരൂര്‍ എംപി. മികച്ച ഭൂരിപക്ഷം ലഭിച്ചാല്‍ കോണ്‍ഗ്രസിലെ തന്നെ മറ്റാരെയെങ്കിലും പരിഗണിക്കാം. അല്ലെങ്കില്‍ യുപിഎയിലെ ഘടക കക്ഷികളില്‍ ഏതിന്റെയെങ്കിലും നേതാവ്‌ പ്രധാനമന്ത്രി ആകാനുള്ള സാധ്യത തളളിക്കളയാനാകില്ലെന്നും എംപി പറഞ്ഞു.

കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ 'പ്രധാനമന്ത്രി വൈരുധ്യങ്ങളുടെ നായകന്‍' എന്ന വിഷയത്തില്‍ സംസാരിക്കുമ്പോഴായിരുന്നു ഭാവി പ്രധാനമന്ത്രിയെ സംബന്ധിച്ച് തരൂരിന്റെ പ്രതികരണം.

അമേരിക്കയിലേത് പോലെയല്ല ഇന്ത്യയില്‍ പ്രധാനമന്ത്രി നിര്‍ണയം ഒക്കെ നടക്കുന്നത്. ഇവിടെ എം.പിമാരുടെ എണ്ണമാണ് പ്രധാനമെന്ന കാര്യവും ശശി തരൂര്‍ ചൂണ്ടിക്കാട്ടി.

ചര്‍ച്ചയ്ക്കിടയില്‍ മോഡിക്ക് എതിരെയും എംപി രൂക്ഷവിമര്‍ശനങ്ങളുന്നയിച്ചു. ഒന്നു പറയുകയും അതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നയാളാണ് പ്രധാനമന്ത്രി. ഭരണഘടനയാണ് വിശുദ്ധ പുസ്തകമെന്ന് പറഞ്ഞ അദ്ദേഹം ഇപ്പോള്‍ അതിന് ഒരു വിലയും കല്‍പ്പിക്കുന്നില്ല. സിബിഐ ഡയറക്ടര്‍ക്ക് എന്തു വിലയാണ് അദ്ദേഹം നല്‍കുന്നതെന്ന് നാം കണ്ടുകൊണ്ടിരിക്കുകയാണെന്നും തരൂര്‍ കുറ്റപ്പെടുത്തി.

നരേന്ദ്ര മോഡി വിരോധാഭാസരൂപത്തിലുള്ള ഒരു പ്രധാനമന്ത്രിയാണെന്നാണ് തലക്കെട്ടില്‍ 'ദ പാരഡോക്‌സിക്കന്‍ പ്രൈം മിനിസ്റ്റര്‍' എന്ന പുസ്തകം തരൂര്‍ വിപണിയില്‍ എത്തിച്ചിരുന്നു. മോഡി വിരോധാഭാസങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞ് പ്രധാനമന്ത്രിയുടെ പറച്ചിലും പ്രവൃത്തിയും തമ്മിലുള്ള വൈരുധ്യങ്ങള്‍ ചൂണ്ടിക്കാണിക്കാനാണ് പുസ്തകം ശ്രമിക്കുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018