Politics

ബിജെപിക്ക് വെല്ലുവിളി ഉയര്‍ത്തി ഉത്തര്‍പ്രദേശില്‍ എസ്പി-ബിഎസ്പി സഖ്യം; 38 സീറ്റുകള്‍ വീതം മത്സരിക്കും; രണ്ട് സീറ്റ് കോണ്‍ഗ്രസിന് ‘വിട്ടുകൊടുത്ത്’ സീറ്റ് വിഭജനം

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കാന്‍ എസ്പി-ബിഎസ്പി തീരുമാനം. ഉത്തര്‍പ്രദേശില്‍ 38 സീറ്റുകളില്‍ വീതം മത്സരിക്കാന്‍ ഇരുപാര്‍ട്ടികളും ധാരണയായി. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും മത്സരിക്കുന്ന അമേഠി, റായ്ബറേലി മണ്ഡലങ്ങളില്‍ ഇരുപാര്‍ട്ടികളും മത്സരിക്കില്ല. രണ്ട് സീറ്റുകള്‍ മറ്റ് കക്ഷികള്‍ക്കായി മാറ്റിവെയ്ക്കും.

അടുത്തിടെ ഉത്തര്‍പ്രദേശിലെ ഉപതെരഞ്ഞെടുപ്പുകളില്‍ ഇരുപാര്‍ട്ടികളും സഖ്യമായി മത്സരിക്കുകയും വിജയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയെ തറപറ്റിക്കാന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനെയും ഒരുമിച്ച് നേരിടാമെന്നുളള തീരുമാനം ഇരുപാര്‍ട്ടികളുടെയും നേതൃത്വങ്ങള്‍ കൈക്കൊണ്ടത്. ലഖ്‌നൗവില്‍ സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ബിഎസ്പി നേതാവ് മായാവതി, എസ്പി നേതാവ് അഖിലേഷ് യാദവ് എന്നിവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

സഖ്യത്തോടെ രാജ്യത്ത് പുതിയ രാഷ്ട്രീയ വിപ്ലവത്തിന് തുടക്കം കുറിക്കുകയാണെന്ന് പറഞ്ഞ മായാവതി ബിജെപിക്കും കോണ്‍ഗ്രസിനുമെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്.

ബിജെപിയോ കോണ്‍ഗ്രസോ ആര് ഭരിച്ചാലും നയങ്ങളില്‍ വ്യത്യാസമില്ല. ഉദാഹരണത്തിന് പ്രതിരോധ ഇടപാടില്‍ ഇരുകൂട്ടരുടെയും അഴിമതി നമ്മള്‍ കണ്ടതാണ്. കോണ്‍ഗ്രസ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെങ്കില്‍, ഇന്ന് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്. 
മായാവതി

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോഡിയ്ക്കും ഇനി ഉറക്കമില്ലാത്ത രാത്രികളാകും. അഴിമതിയില്‍ കോണ്‍ഗ്രസും ബിജെപിയും ഒരുപോലെയാണ്. കോണ്‍ഗ്രസോ ബിജെപിയോ രാജ്യത്ത് അധികാരത്തില്‍ വന്നാല്‍ സാഹചര്യങ്ങള്‍ മാറുകയില്ല.ബിജെപിയും കോണ്‍ഗ്രസും ഒരേ സാമ്പത്തിക നയമാണ് പിന്തുടരുന്നത്. രാജ്യത്ത് അഴിമതി വര്‍ധിച്ചത് കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ കാലത്താണ്. കോണ്‍ഗ്രസിനെതിരെയാണ് എസ്പിയും ബിഎസ്പിയും രൂപംകൊണ്ടതെന്നും അവര്‍ പറഞ്ഞു. അമേഠിയും റായ്ബറേലിയിലും സ്ഥാനാര്‍ത്ഥികളുണ്ടാകില്ലെന്നും കോണ്‍ഗ്രസിനായിട്ടാണ് രണ്ട് സീറ്റുകള്‍ ഒഴിച്ചിട്ടിരിക്കുന്നതെന്നും മായാവതി വ്യക്തമാക്കി.

ബിജെപിയുടെ അഹങ്കാരം ശമിപ്പിക്കാന്‍ എസ്പി-ബിഎസ്പി സഖ്യം അനിവാര്യമാണെന്ന് എസ്പി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു. ചേരിതിരിവ് ഉണ്ടാക്കാന്‍ ബിജെപി ഏതറ്റം വരെയും പോകും. അത്തരം തന്ത്രങ്ങള്‍ക്കെതിരെ ഒന്നിച്ചുനിന്ന് പോരാടുമെന്നും അദ്ദേഹം പറഞ്ഞു.

25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുപാര്‍ട്ടികളും പൊതുതെരഞ്ഞെടുപ്പിനെ ഒരുമിച്ച് നേരിടുന്നത്.നേരത്തെ മുതിര്‍ന്ന നേതാക്കളായ മുലായംസിങ് യാദവും കാന്‍ഷിറാമും പ്രയോഗിച്ച തന്ത്രം വിജയിച്ചിരുന്നു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ ലോക്‌സഭാ മണ്ഡലങ്ങളുളള ഉത്തര്‍പ്രദേശ് പിടിച്ചെടുക്കുന്നത് അധികാരത്തിലേറാന്‍ ഏറെ സഹായിക്കുന്നതാണ്. 2014 ലോക്സഭ തെരഞ്ഞെടുപ്പില്‍ 80ല്‍ 73 സീറ്റുകളിലും ബിജെപിയായിരുന്നു വിജയിച്ചത്. കേന്ദ്രത്തില്‍ ഭരണംപിടിക്കാന്‍ ഈ വിജയം ബിജെപിക്ക് ഏറെ സഹായകമായി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018