Politics

ഉത്തര്‍പ്രദേശ് ഇനി എങ്ങനെ?: മോഡിയുടെ കണക്ക് തെറ്റിക്കാന്‍ എസ്പി-ബിഎസ്പി സഖ്യം 

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അഖിലേഷും മായാവതിയും സീറ്റ് ധാരണയായതോടെ ഉത്തര്‍പ്രദേശ് ബിജെപി വിരുദ്ധ വോട്ടുകളുടെ ഏകീകരണത്തിനുള്ള വേദിയാവുകയാണ്.

മോഡിക്കും അമിത്ഷായ്ക്കും ഉറക്കമില്ലാ ദിനങ്ങള്‍ എന്ന് പ്രഖ്യാപിച്ചാണ് ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും ലോക്‌സഭാ തെരഞ്ഞെടുപ്പ് സഖ്യം പ്രഖ്യാപിച്ചത്. രണ്ടര പതിറ്റാണ്ടായി കടുത്ത ശത്രുതയില്‍ ഏറ്റുമുട്ടിയ രണ്ട് പ്രധാന പാര്‍ട്ടികള്‍ കൈകോര്‍ക്കുന്നതോടെ ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തിന്റെ ഗതിമാറും. ലോക്‌സഭയില്‍ 80 സീറ്റുകളാണ് ഉത്തര്‍പ്രദേശില്‍നിന്നുള്ളത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും സഖ്യകക്ഷികളും ചേര്‍ന്ന് ഇതില്‍ 73 സീറ്റുകള്‍ ജയിച്ചു. കേന്ദ്ര ഭരണം ആര്‍ക്ക് എന്ന് നിശ്ചയിക്കാന്‍ ശേഷിയുള്ള രാജ്യത്തെ പ്രധാന സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. അതുകൊണ്ടുതന്നെ അവിടെയുണ്ടാകുന്ന രാഷ്ട്രീയ നീക്കങ്ങള്‍ ദേശീയ രാഷ്ട്രീയത്തിലും പ്രതിഫലിക്കുമെന്ന് ഉറപ്പ്. 38 സീറ്റുകള്‍ വീതമാണ് എസ്പിയും ബിഎസ്പിയും മത്സരിക്കുക. രാഹുല്‍ ഗാന്ധിയുടെ അമേഠിയിലും സോണിയാഗാന്ധിയുടെ റായ് ബറേലിയിലും കോണ്‍ഗ്രസിനെതിരെ മത്സരിക്കില്ലെന്ന് ഇരുവരും വ്യക്തമാക്കി. എങ്കിലും കോണ്‍ഗ്രസിനെ ഒപ്പം ചേര്‍ക്കില്ലെന്ന് വ്യക്തമാക്കിയതോടെ സംസ്ഥാനത്ത് അതിശക്തമായ ത്രികോണമത്സരത്തിനുള്ള സാധ്യതയാണ് ഉരുത്തിരിയുന്നത്.

ബിജെപിയുടെ ധാര്‍ഷ്ട്യത്തെ തോല്‍പ്പിക്കാനാണ് സഖ്യമെന്നാണ് സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ അഖിലേഷ് യാദവിന്റെ പ്രഖ്യാപനം. അഞ്ചുവര്‍ഷത്തെ മോഡി ഭരണത്തില്‍ അതിന്റെ ക്ലേശം ജനങ്ങള്‍ അനുഭവിക്കുകയാണ്. ഭരണനേട്ടം പറയാന്‍ ഇല്ലാത്തതുകൊണ്ടാണ് വീണ്ടും രാമക്ഷേത്രം ഉന്നയിച്ച് വര്‍ഗീയ ഭിന്നിപ്പുണ്ടാക്കാന്‍ ബിജെപി ശ്രമിക്കുന്നതെന്നും അഖിലേഷ് കുറ്റപ്പെടുത്തുന്നത് മതേതര വോട്ടുകളുടെ ഏകീകരണം ഉറപ്പാക്കാനാണ്.

മോഡിക്കും അമിത് ഷായ്ക്കും ഉറക്കമില്ലാ ദിനങ്ങളാണ് വരാനിരിക്കുന്നതെന്ന് പറഞ്ഞ മായാവതി കേന്ദ്രത്തില്‍ ബിജെപിയെ അധികാരത്തില്‍നിന്ന് അകറ്റാന്‍ ഈ സഖ്യത്തിന് കഴിയുമെന്ന ഉറച്ച വിശ്വാസം പ്രകടിപ്പിക്കുന്നത് സംസ്ഥാനത്തെ മുന്‍തെരഞ്ഞെടുപ്പിലെ വോട്ട് നിലയുടെ ബലത്തിലാണ്.

സമാജ് വാദി പാര്‍ട്ടിയുമായി ഒരിക്കലും രാഷ്ട്രീയ സഖ്യത്തിനില്ലെന്ന് നേരത്തെ പലതവണ പ്രഖ്യാപിച്ചതാണ് മായാവതി. ആ നിലപാടില്‍നിന്ന് മാറി പരസ്പരം അംഗീകരിക്കുന്ന നിലപാടിലേക്ക് ഇരുപാര്‍ട്ടികളും എത്തിയെന്നതാണ് ഏറ്റവും ശ്രദ്ധേയം. ബിജെപിയെയും സംഘത്തെയും പരാജയപ്പെടുത്തുക രാജ്യം ആവശ്യപ്പെടുന്ന ഒന്നാണെന്ന് മായാവതി പറയുന്നത് സഖ്യത്തിന്റെ ദൃഢതയേറ്റുന്നു. കാന്‍ഷിറാമും മുലായംസിങ് യാദവും ചേര്‍ന്ന് 1993ല്‍ ഉണ്ടാക്കിയ തെരഞ്ഞെടുപ്പ സംഖ്യങ്ങളെ ഓര്‍മ്മിപ്പിച്ചായിരുന്നു മായാവതിയുടെ വാര്‍ത്താസമ്മേളനം.

ഇത് ഒരു തെരഞ്ഞെടുപ്പ് സഖ്യം മാത്രമല്ല. വിപ്ലവത്തിനുള്ള സന്ദേശം കൂടിയാണ്. ബിഎസ്പിയും എസ്പിയും ചേരുന്നതോടെ ഉത്തര്‍പ്രദേശിലെ ഭൂരിപക്ഷം ജനങ്ങളും ഒരുമിച്ച് ചേരുകയായി.
മായാവതി

25 കൊല്ലം മുമ്പ് 1993ല്‍ എസ്പി നേതാവ് മുലായം സിങ് യാദവും ബിഎസ്പി നേതാവ് കന്‍ഷിറാമും ചേര്‍ന്ന സഖ്യം യുപിയില്‍ അധികാരത്തിലെത്തിയിരുന്നു. ആടിയുലഞ്ഞ നീങ്ങിയ സഖ്യസര്‍ക്കാര്‍ തകര്‍ന്നതോടെ എസ്പിയും ബിഎസ്പിയും അകന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുവരെ ഇരുപാര്‍ട്ടികളും സംസ്ഥാനത്ത് മേല്‍ക്കൈ നേടാനായി നേര്‍ക്കുനേര്‍ പോരടിച്ചു. ദേശീയ തലത്തിലും സംസ്ഥാനത്തും പ്രതികൂല രാഷ്ട്രീയ സാഹചര്യങ്ങളുണ്ടായിട്ടും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് അനായാസ ജയം സാധ്യമായി. എസ്പിയും ബിഎസ്പിയും ദയനീയ പരാജയം നേരിട്ടു. തനിച്ച് ഭൂരിപക്ഷം മോഹിച്ച മായാവതിയുടെ പതനമായിരുന്നു ആഴമേറിയത്. മതേതര മുന്നണികളുടെ ചേരിതിരിഞ്ഞുള്ള മത്സരത്തില്‍ ബിജെപി നേട്ടം കൊയ്തു. ഈ പാഠം ഉള്‍ക്കൊണ്ടാണ് തെരഞ്ഞെടുപ്പ് സഖ്യത്തിലേക്ക് നീങ്ങാന്‍ ഇരുപാര്‍ട്ടികളും തയ്യാറായത്. ഏതാനും മാസം മുമ്പ് നടന്ന ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകളില്‍ അത് പ്രാവര്‍ത്തികമായി. അതിന്റെ ഫലവുമുണ്ടായി. ബിജെപിയുടെ എക്കാലത്തെയും ഉറച്ച സീറ്റായ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഖോരക്പൂര്‍ എസ്പി-ബിഎസ്പി സഖ്യം അമ്പരപ്പിക്കുന്ന വിജയം നേടി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് നില്‍ക്കേണ്ടതിന്റെ സൂചനയായിരുന്നു അത്. മതേതര കക്ഷികളുടെ ഈ കൂട്ടായ്‌മെയെ ജനങ്ങള്‍ പിന്തുണച്ചു എന്ന ആത്മവിശ്വാസത്തിലാണ് ലോകസ്ഭാ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കാനുള്ള തീരുമാനം.

എസ്പിയും ബിഎസ്പിയും ചേര്‍ന്നാല്‍ യുപിയിലെ 40 ശതമാനം വോട്ട് വിഹിതമായി. ബിജെപിക്ക് കഴിഞ്ഞ തവണ കിട്ടിയ വോട്ട് ശതമാനത്തിന് മേലെയാകും ഇത്.

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 71 സീറ്റ് അടക്കം 73 സീറ്റുകളാണ് എന്‍ഡിഎക്ക് ലഭിച്ചത്. എസ്പി മൂന്ന് സീറ്റിലും കോണ്‍ഗ്രസ് രണ്ട് സീറ്റിലും ഒതുങ്ങി. ബിഎസ്പിക്ക് ഒറ്റസീറ്റ്‌പോലും ലഭിച്ചില്ല. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ്പിയും കോണ്‍ഗ്രസും ചേര്‍ന്നാണ് മത്സരിച്ചത്. അഖിലേഷും രാഹുല്‍ഗാന്ധിയും സംയുക്ത വാര്‍ത്താസമ്മേളനം നടത്തുകയും ചെയ്തു. എന്നിട്ടും 403 അംഗം നിയമസഭയില്‍ എസ്പിയുടെ സീറ്റ് 47 മാത്രമായി. കോണ്‍ഗ്രസിന് ഏഴ് സീറ്റും. തനിച്ച് മത്സരിച്ച ബിഎസ്പി 19 സീറ്റുകളാണ് നേടിയത്. 325 സീറ്റുമായി ബിജെപി മൃഗീയ ഭൂരിപക്ഷം സ്വന്തമാക്കി.

കോണ്‍ഗ്രസിന് അടിത്തറയില്ലെന്ന തിരിച്ചറിവില്‍നിന്നാണ് അഖിലേഷ് ആ ബന്ധം ഉപേക്ഷിച്ച് മായാവതിയുമായി അടുക്കുന്നത്. തനിച്ച് മത്സരിച്ചപ്പോഴും മായാവതിക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ വോട്ട് വിഹിതം നിലനിര്‍ത്താനായിട്ടുണ്ട്. ആവശ്യത്തിന് സീ്റ്റ് ലഭിക്കാതെ പോയെ ഈ വോട്ട് വിഹിതത്തെ എസ്പിക്കൊപ്പം ചേര്‍ന്ന സീറ്റുകള്‍ നേടുകയെന്ന നീക്കമാണ് സഖ്യത്തിലൂടെ ലക്ഷ്യമിടുന്നത്. പരമാവധി സീറ്റുകള്‍ ലോക്‌സഭയിലേക്ക് സ്വന്തമാക്കാനായാല്‍ ദേശീയ തലത്തില്‍ നിര്‍ണായകമാകാനുള്ള സാധ്യതകള്‍ ഇരുപാര്‍ട്ടികളും കാണുന്നു. മായാവതി പ്രധാനമന്ത്രിയാകുകയെന്നത് സന്തോഷകരമാണെന്ന അഖിലേഷിന്റെ പ്രഖ്യാപനം ഇതിന്റെ തുടര്‍ച്ചയാണ്. മായാവതിയെ അപമാനിക്കുന്ന എന്തും തന്നെയും അപമാനിക്കുന്നതിന് തുല്യമാമെന്ന് പറഞ്ഞ് അഖിലേഷ് സഖ്യത്തെ ഇഴയടുപ്പും ഒന്നുകൂടി ഉറപ്പിച്ചുനിര്‍ത്തുകയും ചെയ്തു.

മതേത വോട്ടുകള്‍ ഭിന്നിച്ചപ്പോഴായിരുന്നു ഉത്തര്‍പ്രദേശില്‍ ബിജെപി നേട്ടം കൊയ്തത്. എസ്പി-ബിഎസ്പി സഖ്യം ഏറ്റവും അലോസരപ്പെടുത്തുന്നത് ബിജെപിയെ തന്നെയാണ്. ഡല്‍ഹിയില്‍ ബിജെപിയുടെ ദേശീയ കൗണ്‍സില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കം പ്രഖ്യാപിച്ച അതേ ദിനം തന്നെയാണ് അഖിലേഷും മായാവതിയും സഖ്യം പ്രഖ്യാപിച്ചത്. ബിജെപിയുടെ ദേശീയ കൗണ്‍സിലിലും ഇതിന്റെ പ്രതിഫലനമുണ്ടായി. പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് തന്നെ ഈ സഖ്യത്തെ വിമര്‍ശിക്കേണ്ടിവന്നു. രാഷ്ട്രീയനിലപാടുകളിലെ യോജിപ്പില്ലാതെ മോഡി വിരുദ്ധത കൊണ്ടുമാത്രമാണ് സഖ്യമെന്നാണ് മോഡിയുടെ പരിഹാസം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വലിയ ചോര്‍ച്ചയുണ്ടാകുന്നത് ഉത്തര്‍പ്രദേശില്‍നിന്നാകുമെന്നതിനാലാണ് അണികളെ ഉത്തേജിപ്പിക്കാനുള്ള മോഡിയുടെ ഈ പ്രതികരണവും.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018