Politics

ബിജെപി നേതാക്കള്‍ അതിജീവനത്തിനുള്ള നെട്ടോട്ടത്തില്‍; എസ്പി-ബിഎസ്പി സഖ്യ പ്രഖ്യാപനത്തോടുള്ള മോഡിയുടെ പ്രതികരണത്തെ പരിഹസിച്ച് അഖിലേഷ് 

ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും തെരഞ്ഞെടുപ്പ് ധാരണയിലെത്തിയതോടെ ബിജെപി നേതാക്കള്‍ അതിജീവനത്തിനുള്ള നെട്ടോട്ടത്തിലാണെന്ന് എസ്പി നേതാവ് അഖിലേഷ് യാദവ്. തെരഞ്ഞെടുപ്പ് സഖ്യം ബിജെപി നേതാക്കളെയും അണികളെയും അത്രമേല്‍ വേവലാതിപ്പെടുത്തിയിട്ടുണ്ടെന്ന് അഖിലേഷ് പറഞ്ഞു. മറ്റ് പാര്‍ട്ടികളില്‍ അഭയം തേടി രക്ഷാമാര്‍ഗം കണ്ടെത്താനുള്ള ശ്രമത്തിലാണ് ബിജെപിയുടെ നേതാക്കളെന്നും അഖിലേഷ് പറഞ്ഞു.

രാഷ്ട്രീയ ആദര്‍ശങ്ങളുടെ പേരിലല്ല മോഡി വിരോധത്തിന്റെ പേരിലാണ് സഖ്യമെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പരാമര്‍ശത്തെ പരിഹസിച്ചാണ് അഖിലേഷിന്റെ പ്രതികരണം.

ബിജെപി നേതാക്കള്‍ മാത്രമല്ല, താഴെത്തട്ടിലുള്ള സാധാരണ പ്രവര്‍ത്തകര്‍ വരെ എസ്പി-ബിഎസ്പി സഖ്യത്തിന് ശേഷം ആശയറ്റവരായി മാറി. നമ്മുടെ സ്വന്തം ബൂത്തുകള്‍ ഉന്മൂലനം ചെയ്യപ്പെട്ടു എന്നാണ് ബിജെപി നേതാക്കളുടെ വിലാപം. ഈ നിരാശയില്‍ ബിജെപി പ്രവര്‍ത്തകര്‍ എസ്പി-ബിഎസ്്പി സഖ്യത്തിലേക്ക് അഭയം തേടുകയാണ്
അഖിലേഷ് യാദവ്

കാല്‍നൂറ്റാണ്ടായി തുടരുന്ന വൈരം പരിഹരിച്ചാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കാന്‍ എസ്പിയും ബിഎസ്പിയും തീരുമാനിച്ചത്. സംസ്ഥാനത്തെ ആകെയുള്ള 80 സീറ്റുകളില്‍ 38 വീതം ഇരുപാര്‍ട്ടികളും വീതം വെച്ചു. റായ്ബരേലിയും അമേഠിയും മത്സരിക്കാതെ ഒഴിച്ചിടും. ശേഷിക്കുന്ന രണ്ട് സീറ്റ് അജിത സിങിന്റെ ആര്‍എല്‍ഡിക്ക് നല്‍കാനുമാണ് തീരുമാനം. സഖ്യം എന്‍ഡിഎയ്ക്ക് കനത്ത വെല്ലുവിളിയാണെന്ന് സംസ്ഥാനത്തെ ബിജെപിയുടെ ഘടകകക്ഷികള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

എസ്പി-ബിഎസ്പി സഖ്യം പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനത്തെ മുഴുവന്‍ ലോക്‌സഭാ സീറ്റിലും സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018