Politics

ഉത്തര്‍പ്രദേശിലെ 80 സീറ്റിലും മത്സരിക്കുമെന്ന് കോണ്‍ഗ്രസ്; രണ്ട് സീറ്റിന്റെ ‘ഔദാര്യം’ എസ്പി-ബിഎസ്പി സഖ്യത്തോടില്ല; രാഹുല്‍ പങ്കെടുക്കുന്ന 13 റാലികള്‍ നടത്തും 

സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും കോണ്‍ഗ്രസിനെ ഒഴിവാക്കി ഉത്തര്‍പ്രദേശില്‍ ബിജെപി വിരുദ്ധ രാഷ്ട്രീയ മുന്നണി പ്രഖ്യാപിച്ചതിന്റെ തൊട്ടുപിന്നാലെ സംസ്ഥാനത്തെ 80 ലോക്‌സഭാ സീറ്റുകളിലും തനിച്ച് മത്സരിക്കുമെന്ന് കോണ്‍ഗ്രസിന്റെ പ്രഖ്യാപനം. സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും റായ്ബറേലിയും അമേഠിയും ഒഴിവാക്കിയായിരുന്നു എസ്പി-ബിഎസ്പി സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയത്. മറ്റെല്ലായിടത്തും മുന്നണിയുടെ സ്ഥാനാര്‍ഥികള്‍ മത്സരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. 38 സീറ്റ് വീതം പങ്കിട്ടെടുത്ത ഇരുപാര്‍ട്ടികളും ശേഷിക്കുന്ന രണ്ട് സീറ്റ് അജിത് സിങിന്റെ ആര്‍എല്‍ഡിക്കായി മാറ്റിവെച്ചു. കോണ്‍ഗ്രസിനെ ഒരുകാരണവശാലും സഖ്യത്തിനൊപ്പം കൂട്ടില്ലെന്നും നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നു.

ഈ പ്രഖ്യാപനത്തിന്റെ അലയൊലികള്‍ മാറും മുമ്പാണ് 80 സീറ്റുകളിലും തനിച്ച് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാനായി സംസ്ഥാനത്ത് 13 മഹാറാലികള്‍ നടത്താനും കോണ്‍ഗ്രസ് തീരുമാനിച്ചു. രാഹുല്‍ ഗാന്ധി പങ്കെടുക്കുന്നതായിരിക്കും ഈ 13 റാലികളും. ആറ് ലോക്‌സഭാ മണ്ഡലങ്ങള്‍ ചേര്‍ത്ത് 13 മേഖലകളാക്കി തിരിച്ചാണ് റാലി. തെരഞ്ഞെടുപ്പ് പ്രഖ്യാനങ്ങള്‍ക്ക് അന്തിമ രൂപം നല്‍കാനായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും ഉത്തര്‍പ്രദേശ് സംസ്ഥാന അധ്യക്ഷന്‍ രാജ് ബബ്ബാറും ചര്‍ച്ചകള്‍ നടത്തി.

കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് പോരെന്ന് എല്ലാവര്‍ക്കുമറിയാം. ബിജെപിക്ക് എതിരെ നില്‍ക്കുന്ന സമാന മനസ്സുകരായ മറ്റെല്ലാം പാര്‍ട്ടികളുമായും സഹകരിക്കാന്‍ കോണ്‍ഗ്രസിന് മടിയില്ല. അവരെ ബഹുമാനിക്കുന്നതാണ് കോണ്‍ഗ്രസിന്റെ സമീപനം.
ഗുലാം നബി ആസാദ്

സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം ദുര്‍ബലമാണ്. സഖ്യത്തിലേര്‍പ്പെട്ടാലും കോണ്‍ഗ്രസ് വോട്ടുകള്‍ ഘടകകക്ഷികള്‍ക്ക് വരുന്നില്ലെന്നാണ് എസ്പിയുടെ വിലയിരുത്തല്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി അഖിലേഷ് യാദവ് ധാരണയാക്കിയെങ്കിലും അതിന്റെ നേട്ടം എസ്പിക്ക് ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസിനെ ഒഴിവാക്കി ഒരുമിച്ച് മത്സരിക്കാന്‍ അഖിലേഷും മായാവതിയും തീരുമാനിച്ചത്. സംസ്ഥാനത്തുനിന്ന് പരമാധവി ലോക്‌സഭാ സീറ്റുകള്‍സ്വന്തമാക്കുകയന്നതാണ് ഇരുവരുടെയും ലക്ഷ്യം. എങ്കില്‍ മാത്രമേ തെരഞ്ഞെടുപ്പിന് ശേഷം ദേശീയ രാഷ്ട്രീയത്തില്‍ സമ്മര്‍ദ ശക്തിയായി മാറാന്‍ ഈ പാര്‍ട്ടികള്‍ക്ക് സാധിക്കൂ.

ഉത്തര്‍പ്രദേശില്‍ 1992ലെ ബാബറി മസ്ജിദ് തകര്‍ത്തതിന് ശേഷം കോണ്‍ഗ്രസിന് അധികാരത്തില്‍ തിരിച്ചെത്താനായിട്ടില്ല. മായാവതിയും സമാജ് വാദി പാര്‍ട്ടിയും ബിജെപിയും മാറി മാറി ഭരിക്കുകയായിരുന്നു പിന്നീട്. കഴിഞ്ഞ വര്‍ഷം ബിജെപിക്ക് വീണ്ടും അധികാരത്തിലെത്താനായി. നാല് പ്രധാന പാര്‍ട്ടികള്‍ പ്രത്യേകം മത്സരിച്ച മുന്‍ സാഹചര്യങ്ങളില്‍നിന്ന് മാറി ഇത്തവണ എസ്പി-ബിഎസ്പി സഖ്യത്തിന് കൂടുതല്‍ നേട്ടമുണ്ടാക്കാനുള്ള സാധ്യതയാണ് തെളിയുന്നത്. കോണ്‍ഗ്രസിനെ ഒഴിവാക്കിയാണ് എസ്പി-ബിഎസ്പി സഖ്യം പ്രഖ്യാപിച്ചതെങ്കിലും അമേഠിയും രായ്ബറേലിയും മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചത് ദേശീയ തലത്തില്‍ ആവശ്യമെങ്കില്‍ കോണ്‍ഗ്രസുമായി സഹകരിക്കാനുള്ള സാധ്യത തുറന്നിട്ടായിരുന്നു. എന്നാല്‍, ഈ 'ഔദാര്യം' കാണിക്കാതെയാണ് 80 സീറ്റിലും മത്സരിക്കുമെന്ന് കോണ്‍ഗ്രസിന്റെ പ്രഖ്യാപനം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018