Politics

മോഡിക്കെതിരെ വാരണാസിയില്‍ ഇത്തവണ അരവിന്ദ് കെജ്രിവാള്‍ മത്സരിക്കില്ല; അതിന് കാരണങ്ങളുണ്ടെന്ന് ആം ആദ്മി 

പ്രധാനമന്ത്രി നരേന്ദ്രമോഡിക്കിതിരെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വാരണാസിയില്‍നിന്ന് ആംആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ മത്സരിക്കില്ല. ഡല്‍ഹിയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാനാണ് മത്സരത്തില്‍ നിന്നും കെജ്രിവാള്‍ വിട്ടുനില്‍ക്കുന്നതെന്ന് പാര്‍ട്ടി വ്യക്താവ് സഞ്ജയ്‌ സിംഗ് പറഞ്ഞു.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോഡിക്കിതിരെ വാരണാസിയില്‍ മത്സരിച്ചത്‌ അരവിന്ദ് കേജ്‌രിവാള്‍ ആയിരുന്നു. 37,1784 വോട്ടുകള്‍ക്കാണ് നരേന്ദ്രമോഡി കേജ്‌രിവാളിനെ പരാജയപ്പെടുത്തിയത്. ഇത്തവണയും കേജ്‌രിവാള്‍ മത്സരിക്കുമോ എന്ന് പൊതുവില്‍ സംശയമുയര്‍ന്ന സാഹചര്യത്തിലാണ് പാര്‍ട്ടി നയം വ്യക്തമാക്കിയത്. ശക്തനായ സ്ഥാനാര്‍ത്ഥിയെ വാരണാസിയില്‍ നിര്‍ത്തുമെന്നും പാര്‍ട്ടി അറിയിച്ചു.

ഇത്തവണ ഗോവ, പഞ്ചാബ്, ഹരിയാന, ഡല്‍ഹി എന്നിവിടങ്ങിളിലെ മുഴുവന്‍ ലോക്‌സഭ സീറ്റുകളിലും മത്സരിക്കാനാണ് പാര്‍ട്ടി തീരുമാനം. ഉത്തര്‍പ്രദേശിലെ കുറച്ചു സീറ്റുകളിലും മത്സരിക്കും. ഫെബ്രുവരിയിലെ ഇതുസബന്ധിച്ച അന്തിമ തീരുമാനമാകുകയുള്ളു എന്ന് എഎപി വക്താവും രാജ്യസഭ അംഗവുമായ സഞ്ജയ്‌ സിംഗ് പറഞ്ഞു.

കേജ്‌രിവാള്‍ ഇത്തവണ ലോക്‌സഭ സീറ്റില്‍ മത്സരിക്കില്ല. ഡല്‍ഹിയില്‍തന്നെ കൂടുതല്‍ ശ്രദ്ധ നല്‍കട്ടെ എന്നാണ് പാര്‍ട്ടി തീരുമാനം. ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിക്ക് സ്വാധീനമുള്ള ഭാഗങ്ങളിലും മത്സരിക്കും.
സഞ്ജയ്‌ സിംഗ് 

ഡല്‍ഹിയില്‍ വിദ്യാഭ്യാസം, ആരോഗ്യം, കാര്‍ഷിക രംഗം, ഊര്‍ജ്ജം, കുടിവെള്ള വിതരണം എന്നീ കാര്യങ്ങളിലാണ് എഎപി പ്രധാനമായും പ്രവര്‍ത്തിക്കുന്നതെന്ന് സിംഗ് പറഞ്ഞു. എന്നാല്‍ ദേശീയ രാഷ്ട്രീയം കടന്നാക്രമിക്കുകയാണ്. നമ്മുടെ പ്രശ്‌നം വിദ്യാഭ്യാസം എല്ലാവര്‍ക്കും ലഭിക്കുക എന്നുള്ള കാര്യത്തിലാണ്‌. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് വിദ്യാഭ്യാസം സൗജന്യമായി ലഭിക്കണം. തൊഴിലില്ലായ്മ ഇല്ലാതാക്കുകയും സ്വാമിനാഥന്‍ കമ്മീഷന്‍ ശൂപാര്‍ശ നടപ്പാക്കുകയും വേണമെന്നും സിംഗ് വ്യക്തമാക്കി.

വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ടുചെയ്യരുതെന്ന് അടുത്തിടെ കേജ്‌രിവാള്‍ പറഞ്ഞിരുന്നു. ഇതെ കുറിച്ചുള്ള ചോദ്യത്തില്‍ അത് വേറെ സാഹചര്യത്തിലാണെന്ന് സിംഗ് പറഞ്ഞു. രാഷ്ട്രതലസ്ഥാനത്ത് ബിജെപിയെ തറപ്പറ്റിക്കണമെങ്കില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്ത് ജനങ്ങളുടെ വോട്ട് പാഴാക്കരുത് എന്നാണ് അദ്ദേഹം ഉദേശിച്ചത്. പ്രസ്താവന ഡല്‍ഹിയിലേയും എഎപി മത്സരിക്കുന്ന സ്ഥലങ്ങളിലെ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018