Politics

ബിഎസ്പി-എസ്പി സഖ്യം ബിജെപിക്ക് സമ്മാനിക്കുക വലിയ നഷ്ടമെന്ന് അഭിപ്രായ വോട്ടെടുപ്പ്; നിലവിലുള്ളതിന്റെ പകുതി പോലും സീറ്റുകള്‍ ലഭിക്കില്ലെന്ന് ഫലം 

യുപിയിലെ ബിഎസ്പി-എസ്പി സഖ്യം ബിജെപിക്ക് വലിയ നഷ്ടമാണുണ്ടാക്കുകയെന്ന് അഭിപ്രായ വോട്ടേടുപ്പ്. നിലവില്‍ ബിജെപിക്കുള്ള സീറ്റുകളുടെ പകുതി സീറ്റുകള്‍ പോലും ലഭിക്കില്ലെന്നാണ് വോട്ടെടുപ്പ് ഫലം. ഇന്‍ഡ്യ ടിവിയും സിഎന്‍ക്‌സും ചേര്‍ന്ന് നടത്തിയ അഭിപ്രായ വോട്ടെടുപ്പിലാണ് ഈ ഫലം.

2014ല്‍ എന്‍ഡിഎക്ക് യുപിയില്‍ നിന്ന് ലഭിച്ചത് 80ല്‍ 73 സീറ്റുകളായിരുന്നു. ബിഎസ്പിക്ക് സീറ്റുകളൊന്നും ലഭിച്ചില്ല. എസ്പിക്ക് 5 സീറ്റുകളും ആണ് ലഭിച്ചത്. ഇത്തവണ ബിജെപിക്ക് 29 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുള്ളൂ എന്നാണ് അഭിപ്രായ വോട്ടെടുപ്പ് പറയുന്നത്. മഹാസഖ്യം സാധ്യമായതിനാല്‍ 44 സീറ്റുകള്‍ ബിജെപിക്ക് നഷ്ടപ്പെടും.

അഞ്ച് സീറ്റുകള്‍ മാത്രം ലഭിച്ചിരുന്ന എസ്പി-ബിഎസ്പി സഖ്യത്തിന് 49 സീറ്റുകള്‍ ലഭിക്കും. യുപിഎക്ക് റായ്ബറേലിയും അമേത്തിയും മാത്രമേ ലഭിക്കുകയുള്ളൂ എന്നും സര്‍വ്വേ പറയുന്നു.

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കാന്‍ എസ്പി-ബിഎസ്പി തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യ ടിവി അഭിപ്രായ വോട്ടെടുപ്പ് നടത്തിയത്യ. യുപിയില്‍ 38 സീറ്റുകളില്‍ വീതം മത്സരിക്കാന്‍ ഇരുപാര്‍ട്ടികളും ധാരണയായി. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും മത്സരിക്കുന്ന അമേഠി, റായ്ബറേലി മണ്ഡലങ്ങളില്‍ ഇരുപാര്‍ട്ടികളും മത്സരിക്കില്ല. രണ്ട് സീറ്റുകള്‍ മറ്റ് കക്ഷികള്‍ക്കായി മാറ്റിവെയ്ക്കും.

അടുത്തിടെ ഉത്തര്‍പ്രദേശിലെ ഉപതെരഞ്ഞെടുപ്പുകളില്‍ ഇരുപാര്‍ട്ടികളും സഖ്യമായി മത്സരിക്കുകയും വിജയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയെ തറപറ്റിക്കാന്‍ ലോക്സഭാ തെരഞ്ഞെടുപ്പിനെയും ഒരുമിച്ച് നേരിടാമെന്നുളള തീരുമാനം ഇരുപാര്‍ട്ടികളുടെയും നേതൃത്വങ്ങള്‍ കൈക്കൊണ്ടത്. ലഖ്നൗവില്‍ സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ബിഎസ്പി നേതാവ് മായാവതി, എസ്പി നേതാവ് അഖിലേഷ് യാദവ് എന്നിവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018