Politics

ബിഎസ്പി-എസ്പി സഖ്യത്തിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ച് ഭീം ആര്‍മി; ‘ഇത് കാലം ആവശ്യപ്പെടുന്ന സഖ്യം’ 

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പായി യുപിയില്‍ രൂപം കൊണ്ട ബിഎസ്പി-എസ്പി സഖ്യത്തിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ച് ഭീം ആര്‍മി. ഭീം ആര്‍മി അദ്ധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആസാദാണ് സഖ്യത്തിനുള്ള പിന്തുണ പ്രഖ്യാപിച്ചത്.

സഖ്യത്തിന് എല്ലാവിധ പിന്തുണയും. 2019 തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ എത്താതിരിക്കുന്നതിന് വേണ്ടി ഞങ്ങള്‍ കഠിനമായി പ്രവര്‍ത്തിക്കും. 
ചന്ദ്രശേഖര്‍ ആസാദ്. 

1993ല്‍ രൂപം കൊണ്ട ബിഎസ്പി-എസ്പി സഖ്യം പ്രത്യയശാസ്ത്രപരമായി രൂപം കൊണ്ടതാണ്. ഇത്തവണ അങ്ങനെയല്ല, ഈ സഖ്യം കാലം ആവശ്യപ്പെടുന്നതാണ്. ബിജെപിയെ അധികാരത്തിലെത്തിക്കാതിരിക്കാന്‍ ഈ സഖ്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. അത് പ്രാവര്‍ത്തികമാക്കാന്‍ ഞങ്ങള്‍ കൂടുതല്‍ ശ്രമിക്കും. ദളിതുകളും മുസ്ലിംങ്ങളും പിന്നോക്കക്കാരും വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരായി വോട്ട് ചെയ്യണമെന്നും ചന്ദ്രശേഖര്‍ ആസാദ് ആവശ്യപ്പെട്ടു.

കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന സാമ്പത്തിക സംവരണത്തിനെതിരെയും ചന്ദ്രശേഖര്‍ ആസാദ് പ്രതികരിച്ചു. രാജ്യത്തെ സംവരണം ജാതിയെ അടിസ്ഥാനമാക്കിയാണ്. ദാരിദ്ര്യ നിര്‍മ്മാജ്ജന പദ്ധതിയല്ല അത്. കേന്ദ്രത്തിന്റെ ഇപ്പോഴത്തെ നീക്കത്തെ പിന്തുണക്കുന്നില്ല. ദളിത് പ്രസ്ഥാനം ശക്തിപ്പെട്ടാല്‍ ഈ ക്വാട്ട ഇല്ലാതാക്കുമെന്നും ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018