Politics

കോണ്‍ഗ്രസ് ഞങ്ങളെ മൂന്നാംകിടക്കാരെ പോലെ കാണില്ലെന്ന് കരുതുന്നു: കര്‍ണാടക അനിശ്ചിതത്വത്തിനിടയില്‍ സമ്മര്‍ദമേറ്റി മുഖ്യമന്ത്രി കുമാരസ്വാമി   

കര്‍ണാടകത്തിലെ ജനതാദള്‍ എസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിനിടയില്‍ ഭിന്നത രൂക്ഷമാകുന്നതിനിടയില്‍ കോണ്‍ഗ്രസിനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കി മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. ലോക്‌സഭാ സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കമിടാനിരിക്കെയാണ് കുമാരസ്വാമിയുടെ പ്രതികരണം എന്നത് ശ്രദ്ധേയം. സഖ്യസര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമം നടത്തുന്നുവെന്നും കുമാരസ്വാമിക്ക് ബിജെപിയോട് അനുഭാവമാണെന്നും കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായി ഡികെ ശിവകുമാറിന്റെ പരസ്യപ്രതികരണം വന്നതിന് പിന്നാലെയാണ് കുമാരസ്വാമിയുടെ ഈ അഭിപ്രായ പ്രകടനവും. ഇതോടെ സംസ്ഥാനത്ത് കോണ്‍ഗ്രസും ജെഡിഎസും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തുവരികയാണ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രത്യേകം മത്സരിച്ച് ഇരുപാര്‍ട്ടികളും തെരഞ്ഞെടുപ്പിന് ശേഷം ബിജെപിയെ അധികാരത്തില്‍നിന്ന് അകറ്റാന്‍ ധാരണയിലെത്തുകയായിരുന്നു. കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാന്‍ സന്നദ്ധമാണെന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തതോടെയാണ് ബിജെപി അധികാരത്തിലേറുന്നത് തടയാന്‍ അന്ന് സാധിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഈ സഖ്യം തുടരുമെന്ന് അന്നുതന്നെ പ്രഖ്യാപനവും വന്നു. പിന്നീട് സഖ്യസര്‍ക്കാരിന്റെ യാത്ര ഒട്ടും സുഖകരമല്ലെന്ന് വ്യക്തമാക്കുന്ന നിരവധി പ്രതികരണങ്ങള്‍ ഇരുപാര്‍ട്ടികളുടെയും നേതാക്കളില്‍നിന്ന് ഉണ്ടാവുകയും ചെയ്തു.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച് അടുത്ത ദിവസങ്ങളില്‍ ഇരുപാര്‍ട്ടികളും ചര്‍ച്ചയ്ക്ക് തുടമക്കിമിടുകയാണ്. ജനതാദള്‍ എസിന് സീറ്റുകള്‍ നല്‍കുന്നത് കുറയ്ക്കുകയെന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. മുഖ്യമന്ത്രി സ്ഥാനം കുമാരസ്വാമിക്ക് നല്‍കിയതിന് പകരമായി ലോക്‌സഭയിലെ അംഗബലം കൂടുതല്‍ നേടിയെടുക്കുകയെന്ന ലക്ഷ്യമാണ് കോണ്‍ഗ്രസിന്. ഇത് മുന്നില്‍ കണ്ടാണ് കുമരസ്വാമിയുടെ സമ്മര്‍ദം.

കര്‍ണാടകത്തിലെ 28 ലോകസ്ഭാ സീറ്റുകളില്‍ 12 ആണ് ജെഡിഎസ് ആവശ്യപ്പെടുന്നത്. ഇത്രയും വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസ് സന്നദ്ധമല്ല. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 17 സീറ്റുകള്‍ ബിജെപി ജയിച്ചു. കോണ്‍ഗ്രസിന് ഒമ്പതും ജെഡിഎസിന് രണ്ട് സീറ്റുമായിരുന്നു. അടുത്തിടെ ബെല്ലാരി ലോക്‌സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിലൂടെ ബിജെപിയില്‍നിന്ന് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം പിടിച്ചെടുക്കുകയുണ്ടായി.

സീറ്റ് ധാരണയില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണോ എന്നതിനോട് പ്രതികരിക്കാന്‍ കുമാരസ്വാമി തയ്യാറായില്ല. മൂന്നില്‍ രണ്ട്, മൂ്ന്നില്‍ ഒന്ന് എന്നതായിരുന്നു സഖ്യമുണ്ടാക്കുമ്പോഴുള്ള ധാരണയെന്ന ഓര്‍മ്മപ്പെടുത്തുകായാണ് കുമാരസ്വാമി നല്‍കിയത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018