Politics

കര്‍ണാടകയില്‍ ഭരണമുന്നണിയില്‍ പൊട്ടിത്തെറി, കുമാരസ്വാമി ബിജെപിയോട് അനുഭാവം കാട്ടുന്നുവെന്ന് ഡികെ ശിവകുമാര്‍, ‘മൂന്ന് എംഎല്‍എമാര്‍ മുംബൈയില്‍ ബിജെപി നേതാക്കള്‍ക്കൊപ്പം’ 

കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജനതാദള്‍ മുന്നണിയില്‍ വീണ്ടും പൊട്ടിത്തെറി. മുന്നണിയുടെ സൂത്രധാരനും കോണ്‍ഗ്രസ് നേതാവുമായ ഡി കെ ശിവകുമാറാണ് ആരോപണവുമായി രംഗത്തെത്തിയത്. മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ബിജെപിയോട് അനുഭാവപരമായ സമീപനം കൈക്കൊള്ളുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

മുന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി നേതാക്കള്‍ക്കൊപ്പം മുംബൈയില്‍ ഹോട്ടലില്‍ ചര്‍ച്ച നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.

കര്‍ണാടകയില്‍ കോണ്‍ഗ്രസ് മന്ത്രിയാണ് ഡി കെ ശിവകുമാര്‍.

സംസ്ഥാനത്ത് ഭരണം കൈയടക്കാന്‍ ബിജെപി നടത്തുന്ന ഓപ്പറേഷന്‍ ലോട്ടസ് കേവലം ആരോപണമല്ലെന്നും ശരിയ്ക്കും നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

മുഖ്യമന്ത്രി ബിജെപിയോട് അനുഭാവ പൂര്‍ണമായ സമീപനം കാണിക്കുകയാണ്. അദ്ദേഹത്തിന് അറിയുന്ന വസ്തുതകള്‍ പോലും അദ്ദേഹം വെളിപ്പെടുത്തുന്നില്ല. കര്‍ണാടകയില്‍ ബിജെപി നടത്തുന്ന ഓപ്പറേഷനുകളെകുറിച്ച് എംഎല്‍എമാര്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി സന്നദ്ധനാകുന്നില്ല.

ബിജെപിയിലേക്ക് ചുവടുമാറാന്‍ ആ പാര്‍ട്ടിയുടെ നേതാക്കള്‍ തങ്ങളെ സമീപിച്ചെന്ന് നിരവധി കോണ്‍ഗ്രസ് എംഎല്‍എമാര്‍ ആരോപിച്ചിരുന്നു.

എന്നാല്‍ ആരോപണങ്ങള്‍ ബിജെപി നിഷേധിച്ചു. മുന്നണിയ്ക്കുള്ളിലെ അഭിപ്രായ ഭിന്നത പരിഹരിക്കാന്‍ കഴിയാത്ത ഭരണപക്ഷം അടിസ്ഥാന പരമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് ബിജെപി സംസ്ഥാന നേതൃത്വം കുറ്റപ്പെടുത്തി.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018