Politics

ബിഎസ്പി-എസ്പി സഖ്യം കോണ്‍ഗ്രസ് തിരക്കഥയോ?; കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിക്കുന്നത് ദോഷം ചെയ്യുക ബിജെപിക്ക് 

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യുപിയില്‍ കോണ്‍ഗ്രസില്ലാതെ ബിഎസ്പി-എസ്പി സഖ്യം മത്സരിക്കുമെന്ന് ഇരുപാര്‍ട്ടികളുടേയും നേതാക്കള്‍ വ്യക്തമാക്കി കഴിഞ്ഞു. ബിഎസ്പിയും എസ്പിയും ഇല്ലാതെ കോണ്‍ഗ്രസ് സംസ്ഥാനത്തെ എണ്‍പത് സീറ്റുകളിലും മത്സരിക്കുമെന്ന് ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സംസ്ഥാനത്തിന്റെ ചാര്‍ജ്ജുള്ള ഗുലാം നബി ആസാദ് എംപിയും പ്രഖ്യാപിച്ചു. നേരത്തെ കോണ്‍ഗ്രസ് സഖ്യത്തിന്റെ ഭാഗമാവുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും കോണ്‍ഗ്രസിനെ ഒഴിവാക്കുകയാണ് മായാവതിയും അഖിലേഷ് യാദവും ചെയ്തത്. പ്രതിപക്ഷ ഐക്യത്തെ ഈ ശ്രമം തകര്‍ക്കുമെന്ന് ചിലരെങ്കിലും പ്രതികരിച്ചു. എന്നാല്‍ ബിഎസ്പി-എസ്പി സഖ്യം കോണ്‍ഗ്രസ് കൂടി അറിഞ്ഞ് തയ്യാറാക്കിയ പദ്ധതിയാണെന്നാണ് ചില രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. ബിജെപിയെ യുപിയില്‍ പരാജയപ്പെടുത്തുക എന്ന വിശാല ലക്ഷ്യത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് തന്നെ സഖ്യത്തില്‍ നിന്ന് മാറുകയായിരുന്നുവെന്ന അഭിപ്രായമുള്ളവരും ഉണ്ട്.

കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുമ്പോഴെല്ലാം തങ്ങളുടെ വോട്ടുകള്‍ കോണ്‍ഗ്രസിന് ലഭിക്കുകയും എന്നാല്‍ കോണ്‍ഗ്രസിന്റെ വോട്ടുകള്‍ തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നുള്ള കണക്കുകള്‍ മായാവതിയും അഖിലേഷ് യാദവും പറയുന്നു. കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇത് ശരിയാണെന്ന് കാണുകയും ചെയ്യാം. യാദവരും മുസ്ലിംങ്ങളും ദളിതരുമാണ് എസ്പിയുടേയും ബിഎസ്പിയുടേയും വോട്ട് ബാങ്ക്. മുന്നോക്ക ജാതി വോട്ടും മധ്യവര്‍ഗ വോട്ടുമാണ് കോണ്‍ഗ്രസിന് ലഭിക്കാറുള്ളത്. ബിഎസ്പി-എസ്പി വോട്ടുകള്‍ കോണ്‍ഗ്രസിന് ലഭിക്കാറുണ്ടെങ്കിലും കോണ്‍ഗ്രസിന് ലഭിക്കുന്ന മുന്നോക്ക വോട്ടുകള്‍ ബിഎസ്പിക്കോ എസ്പിക്കോ ലഭിക്കാറില്ല. സഖ്യത്തിലാണെങ്കില്‍ ഈ വോട്ടുകള്‍ ബിജെപിക്ക് ലഭിക്കാറുമുണ്ട്. അത് കൊണ്ട് തന്നെ കോണ്‍ഗ്രസുമായുള്ള സഖ്യം ഇരുപാര്‍ട്ടികള്‍ക്കും ഗുണകരമല്ല.

എന്നാല്‍ കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിക്കുമ്പോള്‍ ബിജെപിക്കാണ് ദോഷം ചെയ്യുക. ബിജെപിക്ക് ലഭിക്കാന്‍ സാധ്യതയുള്ള മുന്നോക്ക ജാതി വിഭാഗത്തില്‍ നിന്നുള്ള വോട്ടുകളാണ് കോണ്‍ഗ്രസ് പിടിച്ചെടുക്കാറുള്ളത്. എസ്പിയും ബിഎസ്പിയും ഒരുമിച്ച് ചേര്‍ന്ന് മത്സരിച്ച ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപി വന്‍വോട്ടുകള്‍ക്ക് പരാജയപ്പെടുകയും കോണ്‍ഗ്രസ് മോശമല്ലാത്ത വോട്ടുകളോടെ മൂന്നാം സ്ഥാനത്തെത്തുകയും ചെയ്തു. സംസ്ഥാനത്തെ എണ്‍പത് സീറ്റുകളിലും കോണ്‍ഗ്രസ് മത്സരിക്കുമ്പോള്‍ ഓരോ മണ്ഡലത്തിലും ബിജെപിക്ക് ലഭിക്കുന്ന വോട്ടുകളില്‍ ചോര്‍ച്ചയുണ്ടാവുമെന്ന ധാരണ കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്.

ബിജെപിക്കും എസ്പി-ബിഎസ്പി സഖ്യത്തിനും വോട്ട് ചെയ്യാന്‍ താല്‍പര്യമില്ലാത്തവര്‍ കോണ്‍ഗ്രസിന് വോട്ടു ചെയ്യും. കൂടുതല്‍ മണ്ഡലങ്ങളിലും മുന്നോക്കജാതി വിഭാഗക്കാരെ സ്ഥാനാര്‍ത്ഥികളാക്കാനാണ കോണ്‍ഗ്രസ് ശ്രമം. ബ്രാഹ്മിണ്‍ വിഭാഗത്തില്‍ നിന്നുള്ളയാളെ സംസ്ഥാനത്ത് അദ്ധ്യക്ഷനാക്കിയേക്കും. ബിഎസ്പി-എസ്പി സഖ്യം തങ്ങളുടെ വോട്ടുകള്‍ ഉറപ്പിക്കുകയും കോണ്‍ഗ്രസ് ബിജെപിക്ക് ലഭിക്കേണ്ട മുന്നോക്ക വോട്ടുകളില്‍ ചോര്‍ച്ച വരുത്തുകയും ചെയ്താല്‍ ബിജെപിയുടെ പരാജയം യുപിയില്‍ സാധ്യമാവും എന്ന ആലോചന മൂന്ന് പാര്‍ട്ടികള്‍ക്കും ഉണ്ട്.

മധ്യപ്രദേശിലും രാജസ്ഥാനിലും ചത്തീസ്ഗഡിലും വിജയിച്ചതും ഒറ്റക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിക്കുന്നുണ്ട്. ഈ പുതിയ ഉണര്‍വിനെ ഉപയോഗിച്ച് സംസ്ഥാനത്ത് ദീര്‍ഘകാല അടിസ്ഥാനത്തില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിനും പുതിയ വോട്ട് ബാങ്ക് സൃഷ്ടിച്ചെടുക്കുന്നതിനും ഒറ്റക്ക് മത്സരിക്കുകയാണെന്ന അഭിപ്രായം നിരവധി നേതാക്കള്‍ വച്ച് പലര്‍ത്തുന്നുണ്ട്.

2009ല്‍ 22 ലോക്‌സഭ സീറ്റ് ഒറ്റക്ക് മത്സരിച്ച് നേടാന്‍ കഴിഞ്ഞു എന്ന കണക്കും കോണ്‍ഗ്രസിന് പ്രതീക്ഷയുണര്‍ത്തുന്നതാണ്. ബിഎസ്പിയേക്കാള്‍ രണ്ട് സീറ്റ് കൂടുതലും എസ്പിയേക്കാള്‍ രണ്ട് സീറ്റ് കുറവും എന്നതാണ് അന്നത്തെ കണക്ക്. മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഒറ്റക്ക് മത്സരിക്കാന്‍ ഇതിനേക്കാള്‍ മികച്ച സമയം വേറെയില്ല എന്ന അഭിപ്രായവും നേതാക്കള്‍ക്കുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018