Politics

മാണ്ഡ്യ ലോക്‌സഭ സീറ്റില്‍ സുമലതക്ക് വേണ്ടി വാദിച്ച് സിനിമാ കൂട്ടായ്മ; സുമലത തയ്യാറാണെങ്കില്‍ സ്ഥാനാര്‍ത്ഥിയാക്കുമെന്ന് കോണ്‍ഗ്രസ് 

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നടിയും അന്തരിച്ച മുന്‍മന്ത്രി അംബരീഷിന്റെ ഭാര്യയുമായ സുമലത അംബരീഷിനെ മാണ്ഡ്യ ലോക്‌സഭ മണ്ഡലത്തില്‍ മത്സരിപ്പിക്കണമെന്ന ആവശ്യമുയര്‍ത്തി സിനിമാ കൂട്ടായ്മ. അംബരീഷിനെ അനുസ്മരിക്കാന്‍ മാണ്ഡ്യയില്‍ നടന്ന യോഗത്തിന് ശേഷമാണ് സിനിമാ കൂട്ടായ്മ ഈ ആവശ്യം ഉന്നയിച്ചത്. ജനകീയനായ കോണ്‍ഗ്രസ് നേതാവായിരുന്നു അംബരീഷ്.

കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകനും നടനുമായ നിഖില്‍ കുമാരസ്വാമിയെ മാണ്ഡ്യയില്‍ നിന്ന് മത്സരിപ്പിക്കാന്‍ ജനതാദള്‍ എസ് ആലോചനകള്‍ നടക്കവേ ആണ് സുമലത മത്സരിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. രാഷ്ട്രീയ പ്രവേശനം നടത്താന്‍ സുമലത ആദ്യം വിസമ്മതമാണ് പ്രകടിപ്പിച്ചതെങ്കിലും സിനിമാ കൂട്ടായ്മ പിന്തുണ പ്രഖ്യാപിച്ചതോടെ മത്സരിക്കാമെന്ന തീരുമാനത്തിലാണ് സുമലതയെന്ന് ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോണ്‍ഗ്രസോ ജനതാദളോ പിന്തുണച്ചില്ലെങ്കില്‍ സ്വതന്ത്രയായി മത്സരിക്കുവാനും സുമലത ആലോചിക്കുന്നുണ്ട്.

 മാണ്ഡ്യ ലോക്‌സഭ സീറ്റില്‍ സുമലതക്ക് വേണ്ടി വാദിച്ച് സിനിമാ കൂട്ടായ്മ; സുമലത തയ്യാറാണെങ്കില്‍ സ്ഥാനാര്‍ത്ഥിയാക്കുമെന്ന് കോണ്‍ഗ്രസ് 

ജില്ലയില്‍ വളരെ ജനകീയനായിരുന്ന അംബരീഷിന്റെ കുടുംബത്തില്‍ നിന്ന് ആരെങ്കിലും സ്ഥാനാര്‍ത്ഥിയാവാന്‍ തയ്യാറാണെങ്കില്‍ നിര്‍ബന്ധമായും കോണ്‍ഗ്രസോ ജനതാദളോ സീറ്റ് നല്‍കുമെന്ന് മാണ്ഡ്യ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അശോക് കുമാര്‍ പറഞ്ഞു. സുമലതയെയോ മകന്‍ അഭിഷേകിനെയോ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് പാര്‍ട്ടി നേതാക്കളോട് താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അശോക് കുമാര്‍ പറഞ്ഞു.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018