Politics

‘സോനു നിഗമിനെ കൊല്ലാന്‍ ബാല്‍ താക്കറെ പദ്ധതിയിട്ടു’; ശിവസേന നേതാവിന്റെ മരണത്തിന് പിന്നിലും താക്കറെ; കൂടുതല്‍ പറയാന്‍ നിര്‍ബന്ധിക്കരുതെന്ന് നാരായണ്‍ റാണെയുടെ മകന്‍ 

ബോളിവുഡ് പിന്നണി ഗായകന്‍ സോനു നിഗമിനെ വധിക്കാന്‍ അന്തരിച്ച ശിവസേന നേതാവ് ബാല്‍സാഹേബ് താക്കറെ ശ്രമിച്ചിരുന്നുവെന്ന് മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി നാരായണ്‍ റാണയുടെ മകനും കോണ്‍ഗ്രസ് നേതാവുമായ നിലേഷ് റാണെ.

ശിവസേന നേതാവ് ആനന്ദ് ദിഗ്ഗെയുടെ മരണത്തിനു കാരണം ബാല്‍താക്കറെയാണെന്നും നിലേഷ് ആരോപിച്ചു. എബിപി മജ്ഹ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് 2012 ല്‍ അന്തരിച്ച താക്കറെയെ കുറിച്ച് നിലേഷ് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

ബാല സാഹേബിന് സോനുനിഗമിനെ കൊല്ലണമായിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ശിവസേന പ്രവര്‍ത്തകര്‍ അതിനായി ശ്രമിച്ചിരുന്നുവെന്നും നിലേഷ് പറഞ്ഞു. താക്കറെ ഫാമിലിയും സോനു നിഗവും തമ്മിലുള്ള ബന്ധത്തെകുറിച്ച് പറയാന്‍ ദയവായി എന്നെ നിര്‍ബന്ധിക്കരുത്.   
നിലേഷ് റാണെ 

തങ്ങള്‍ ഇതുവരെ ബാല്‍സാഹേബിനെകുറിച്ച് ഒന്നും മോശമായി പറഞ്ഞിട്ടില്ല. എന്നാല്‍ തന്റെ അച്ഛനെതിരെ ചിലര്‍ വൃത്തികെട്ട ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ ബാല സാഹേബിനെകുറിച്ചും എനിക്ക് ചില കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ടാകുമെന്ന് റിനേഷ് പറഞ്ഞു. ദിഗ്ഗെയുടെ മരണം ആശുപത്രിയില്‍ വെച്ച് നടന്നതാണെന്ന് വരുത്തിതീര്‍ത്തതാണെന്ന് നേരത്തെ ലോക്‌സത്ത പത്രം പുറത്തുവിട്ടിരുന്നു. ദിഗ്ഗെയുടെ മരണത്തില്‍ രണ്ട് ശിവസേന പ്രവര്‍ത്തകര്‍ കടുത്ത മാനസിക പ്രശ്‌നത്തിലായിരുന്നു. ആനന്ദ് ദിഗ്ഗയുടെ കൊലപാതകം ആരാണ് ആസുത്രണം ചെയ്തത്?. എല്ലാം ആളുകള്‍ക്കു മുന്നില്‍ വിളിച്ച് പറയാന്‍ തനിക്കു കഴിയും. തന്നെ അതിനായി നിര്‍ബന്ധിക്കരുത്. ജയദേവ് താക്കറെ പകുതി സത്യം മാത്രമാണ് കോടതിയില്‍ പറഞ്ഞത്. ജയദേവ് താക്കറെ എന്താണ് കോടതിയില്‍ പറഞ്ഞതെന്ന് പറയുകയാണെങ്കില്‍ ബാല്‍താക്കറയുടെ സ്മരണ ആഘോഷം നിങ്ങള്‍ ഉപേക്ഷിക്കേണ്ടി വരുമെന്നും നിലേഷ് കൂട്ടിച്ചേര്‍ത്തു.

ശിവസേന നേതാവ് വിനായക് റാത്ത് രത്‌നഗിരിയില്‍ നടന്ന ശിവസേനയുടെ സമ്മേളനത്തില്‍ നാരായണ്‍ റാണെക്കെതിരെ കടുത്ത വിമര്‍ശനമുന്നയിച്ചിരുന്നു. ഇതിനു മറുപടിയായിട്ടാണ് നിലേഷ് ബാല്‍ താക്കറെക്കെതിരായ ആരോപണങ്ങളുമായി രംഗത്ത് വന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018