Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

എന്‍ ഡി എയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് കൊല്ലത്ത് തുടക്കം കുറിച്ചത്. അതുകൊണ്ട് തന്നെ ശക്തമായ രാഷ്ട്രീയ വിമര്‍ശനമാണ് പ്രധാനമന്ത്രി പ്രതിപക്ഷത്തിനെതിരെ ഉന്നയിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങള്‍ക്കൊപ്പം ഇടതുപക്ഷത്തിനും കോണ്‍ഗ്രസിനും എതിരെ രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്.

എന്നാല്‍ അങ്ങനെ രാഷ്ട്രീയ വിമര്‍ശനം ഉന്നയിച്ചപ്പോള്‍ വസ്തുതാ വിരുദ്ധമായ നിരവധി കാര്യങ്ങളാണ് പ്രധാനമന്ത്രി നടത്തിയത്.

സാമ്പത്തിക രംഗത്തെക്കുറിച്ചായിരുന്നു പ്രധാനമന്ത്രിയുടെ വലിയ അവകാശവാദം. സ്വന്തം ഭരണകാലത്തെ നേട്ടത്തെ പര്‍വതീകരിക്കാന്‍ പക്ഷെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സാമ്പത്തിക വളര്‍ച്ച വളരെ പരിതാപകരമായിരുന്നുവെന്ന തോന്നല്‍ ഉണ്ടാക്കുകയാണ് പ്രധാനമന്ത്രി ചെയ്തത്.

നാല് വര്‍ഷം മുമ്പ് ഇന്ന് ഇന്ത്യ കൈവരിച്ചതുപോലുള്ള നേട്ടം സാമ്പത്തിക രംഗത്ത് കൈവരിക്കുമെന്ന് ആര്‍ക്കെങ്കിലും പ്രതീക്ഷിക്കാന്‍ കഴിയുമോ എന്നായിരുന്നു പ്രധാനമന്ത്രിയുടെ ചോദ്യം

എന്നാല്‍ എന്തായിരുന്നു യാഥാര്‍ത്ഥ്യം.? സാമ്പത്തിക വളര്‍ച്ചയെ സമഗ്ര വികസനത്തിന്റെ സൂചനയായി കാണാന്‍ കഴിയില്ലെങ്കിലും യുപിഎ സര്‍ക്കാരിന്റെ കാലത്ത് 10.8 ശതമാനം വളര്‍ച്ച ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കൈവരിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മിഷന്റെ കണക്കിന്റെ അടിസ്ഥാനത്തിലാണ് ഈ നിഗമനത്തിലെത്തിയതെന്ന് എക്കണോമിക്ക് ടൈംസ് റിപ്പോര്‍ട്ട് പറയുന്നു. (ആഗസ്റ്റ് 18, 2018)

ശരാശരി ജിഡിപി വളര്‍ച്ച യു പി എയുടെ കാലത്ത് 8.2 ആയിരുന്നെങ്കില്‍ മോഡി ഭരണകാലത്ത് 7.2 ശതമാനം ആയതായി ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടും പറയുന്നു. (ആഗസ്റ്റ് 23 2018)

വസ്തുത ഇതായിരിക്കെയാണ് പ്രധാനമന്ത്രി സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിക്കാത്ത വളര്‍ച്ചയാണ് ഇന്ത്യയ്ക്ക് നാല് വര്‍ഷം കൊണ്ട് ഉണ്ടായതെന്ന് പറഞ്ഞത്.

ആരോഗ്യ രംഗത്തെ ആയുഷ്മാന്‍ ഭാരത് പദ്ധതിയെക്കുറിച്ചായിരുന്നു പ്രധാനമന്ത്രിയുടെ മറ്റൊരു അവകാശ വാദം. ലോകത്തിലെ ഏറ്റവും മികച്ചത് എന്നാണ് ഇതേക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞത്. എന്നാല്‍ പല സംസ്ഥാനങ്ങളും ഇക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. സംസ്ഥാനങ്ങള്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ ഗുണം പോലും ഇക്കാര്യത്തില്‍ ലഭിക്കില്ലെന്നതാണ് പ്രധാന ആക്ഷേപമായി ഉയര്‍ന്നുവരുന്നത്. പദ്ധതിയ്ക്ക് അനുവദിച്ച തുക വളരെ നിസ്സാരമാണെന്നും അതുകൊണ്ട് പ്രയോജനം ഉണ്ടാകില്ലെന്നും പ്രശസ്ത സാമൂഹ്യ ശാസ്ത്രകാരനായ ഴാങ് ദ്രെസ്സോ പറയുന്നു. 10 കോടി കുടുംബങ്ങള്‍ക്ക് 10,000 കോടി രൂപമാത്രമാണ് നീതി ആയോഗുപോലും അഞ്ച് വര്‍ഷത്തിനിടെ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് കാണുന്നതെന്ന് അദ്ദേഹം പറയുന്നു. അഞ്ച് അംഗങ്ങളുള്ള കുടുംബമാണെങ്കില്‍ ഒരാള്‍ക്ക് 200 രൂപമാത്രമാണ് ലഭിക്കുകയെന്ന് അദ്ദേഹം വയറില്‍ എഴുതിയ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

വ്യവസായ സംരഭങ്ങള്‍ നടത്തുന്നതിന് ഏറ്റവും എളുപ്പമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ വന്‍ നേട്ടം ഉണ്ടാക്കിയെന്നതാണ് നരേന്ദ്ര മോഡി കൊല്ലത്ത് പറഞ്ഞത്. ലോക്ബാങ്കാണ് ബാങ്കുകളുടെ വായ്പ മുതല്‍ തൊഴിലാളി നിയമങ്ങളിലെ കാര്‍ക്കശ്യമില്ലാത്തതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കണക്കിലെടുത്ത് ഇത്തരം ഒരു പട്ടിക ഉണ്ടാക്കുന്നത്. ഇത് സാധാരണക്കാരന്റെ ജീവിതവുമായി ബന്ധപ്പെടുന്ന ഒന്നല്ല. എന്നുമാത്രമല്ല, തൊഴില്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തുന്നതും ബാങ്കുകളുടെ പരിഗണന വ്യവസായങ്ങള്‍ക്ക് അനുകൂലമായി മാറുന്നതുമാണ് ഈ നേട്ടത്തിന്റെ അടിസ്ഥാനം. ഇത് സാധാരണ ജനങ്ങളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നതുമാണ്.

അതേസമയം തൊഴില്‍ സൃഷ്ടിക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി ഒന്നും പറയുകയും ചെയ്തില്ല. പ്രതിവര്‍ഷം രണ്ട് കോടി തൊഴിലവസരങ്ങള്‍ ഉണ്ടാക്കുമെന്നാണ് ബിജെപി പറഞ്ഞത്. എന്നാല്‍ തൊഴിലവസരങ്ങള്‍ പുതുതായി ഉണ്ടായില്ലെന്ന് മാത്രമല്ല, നോട്ടുനിരോധനവും ജിഎസ്ടിയും തൊഴിലില്ലായ്മ വര്‍ധിപ്പിക്കുകയും ചെയ്തുവെന്ന് നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുകയും ചെയ്തു.

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 

ശബരിമലയുമായി ബന്ധപ്പെട്ടാണ് ഏറ്റവും വ്യാജമായ പ്രസ്തവന പ്രധാനമന്ത്രി നടത്തിയത്. സിപിഐഎമ്മിനെയും കോണ്‍ഗ്രസിനെയും ഇക്കാര്യത്തില്‍ വിമര്‍ശിച്ച പ്രധാനമന്ത്രി ബിജെപിയാണ് എല്ലാകാലവും ശബരിമലക്കാര്യത്തില്‍ ഒരേ നിലപാട് സ്വീകരിച്ചതെന്ന് പറഞ്ഞത്.

ശബരിമല കേസില്‍ വാദം നടക്കുമ്പോഴും വിധി വന്നപ്പോഴും ആര്‍എസ്എസ്സിന്റെയും ബിജെപിയുടെയും നിലപാട് ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കണമെന്നതായിരുന്നു. ഇക്കാര്യം ഇരു സംഘടനകളുടെയും നേതാക്കള്‍ നിരവധി തവണ പറയുകയും ചെയ്താണ്. എന്നാല്‍ വിധി വന്നതിന് ശേഷം യാതൊരു വിശദീകരണവുമില്ലാതെ നിലപാട് മാറ്റുകയും പ്രക്ഷോഭം നടത്താന്‍ തയ്യാറാകുകയും ചെയ്യുകയുമായിരുന്നു.

കേരളത്തില്‍ സിപിഐ എം ആക്രമം അഴിച്ചുവിടുന്നുവെന്നതാണ് പ്രധാനമന്ത്രി ആരോപിച്ച കാര്യം. കേരളത്തിലെ രാഷ്ട്രീയ സംഘര്‍ഷത്തില്‍ സിപിഐഎം ഒരു വശത്ത് ഉള്ളപ്പോള്‍ തന്നെ, സമീപകാലത്തെ സംഭവങ്ങള്‍ ആര്‍എസ് എസ് ബിജെപി സംഘടനകളായിരുന്നു ആക്രമത്തിന് നേതൃത്വം നല്‍കിയതെന്ന വസ്തുത അവശേഷിക്കുകയും ചെയ്യുന്നു. ശബരിമല സംഭവത്തിന് ശേഷം നിരവധി ഹര്‍ത്താലുകളാണ് ബിജെപി ആഹ്വാനം ചെയ്തത്. കേരള ഹൈക്കോടതി തന്നെയാണ് ബിജെപി ജനറല്‍ സെക്രട്ടറിയെ ശബരിമലയില്‍ പോകുന്നതിന് വിലക്കിയത്. സുരേന്ദ്രന്‍ പോയാല്‍ അവിടെ സമാധാന അന്തരീക്ഷത്തിന് തടസ്സം നേരിടുമെന്ന സംശയമാണ് കോടതി പ്രകടിപ്പിച്ചത്. ഇതൊക്കെ സൂചിപ്പിക്കുന്നത് അക്രമങ്ങള്‍ക്ക് പിന്നില്‍ സിപിഐഎം ആണെന്ന പ്രധാനമന്ത്രിയുടെ വാദവും അസത്യ പ്രചാരണം തന്നെയാണെന്നാണ്

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018