Politics

ജന്മദിനത്തില്‍ രാഷ്ട്രീയ നിലപാട് കടുപ്പിച്ച് മായാവതി, ബിജെപി ദൈവങ്ങളെ പോലും ജാതീയമായി ഭിന്നപ്പിച്ചു, കോണ്‍ഗ്രസിന്റെ കര്‍ഷക ക്ഷേമ പരിപാടികള്‍ അപര്യപ്തം 

എസ് പി ബിഎസ്പി സഖ്യത്തെ വിജയിപ്പിക്കുന്നതാണ് തനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ ജന്മദിന ഉപഹാരമെന്ന് മായവതി. നേരത്തെയുള്ള അഭിപ്രായ ഭിന്നതകള്‍ മറികടന്ന് സഖ്യത്തിന്റെ വിജയത്തിനുവേണ്ടി പരിശ്രമിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തയ്യാറാകണമെന്നും അവര്‍ പറഞ്ഞു.

ബിജെപിയ്ക്കും കോണ്‍ഗ്രസിനുമെതിരെ രൂക്ഷമായി വിമര്‍ശനം നടത്തികൊണ്ടായിരുന്നു മായവതി തന്റെ രാഷ്ട്രീയ നിലപാടകള്‍ ആവര്‍ത്തിച്ചത്. ബിജെപിയുടെ വര്‍ഗീയ അജണ്ടകള്‍ ജനങ്ങളെ ദുരിതത്തിലാഴ്ത്തുകയാണെന്ന് അവര്‍ പറഞ്ഞു. ജാതിയുടെ അടിസ്ഥാനത്തില്‍ ദൈവങ്ങളെ പോലും ഭിന്നിപ്പിക്കുകയാണ് സംഘ്പരിവാര്‍ ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു.

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം ബിജെപിയ്ക്ക് മാത്രമല്ല, കോണ്‍ഗ്രസിനും ചില പാഠങ്ങള്‍ നല്‍കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നടപ്പിലാക്കിയ കര്‍ഷക വായ്പ ഇളവുകള്‍ അപര്യാപ്തമാണ്. മിക്ക ഭൂരഹിത കര്‍ഷകരും ബാങ്കുകളില്‍നിന്നല്ല വായ്പ എടുത്തിട്ടുള്ളത്, മറിച്ച് വായ്പസംഘങ്ങളില്‍നിന്നാണ്. ഇവരുടെ പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ പരിഗണിച്ചിട്ടില്ലെന്നും മായവതി പറഞ്ഞു.

ആയുധ ഇടപാടുകള്‍ സുതാര്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് റാഫേല്‍ ഇടപാടിനെ പരാമര്‍ശിച്ച് മായവതി പറഞ്ഞു.

പൊതുക്ഷേമ ദിവസമായിട്ടാണ് മായവതിയുടെ 63-ാം പിറന്നാള്‍ ബിഎസ്പി ആചരിക്കുന്നത്.

പരിപാടിയോടനുബന്ധിച്ച് A travelogue of My struggle -Ridden life and BSP movement എന്ന പുസ്തകത്തിന്റെ 14-ാം വോള്യം അവര്‍ പ്രകാശനം ചെയ്തു.

ജന്മദിനാശംസകള്‍ നേരാന്‍ എസ്പി നേതാവ് അഖിലേഷ് യാദവ് മായവതിയെ സന്ദര്‍ശിച്ചേക്കും.,

ഇരുപാര്‍ട്ടികളും 38 സീറ്റുകളില്‍ വീതം മല്‍സരിക്കാന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.

ബിഎസ്പിയുടെ സ്ഥാനാര്‍ത്ഥി പട്ടിക ഉടന്‍ പുറത്തിറക്കുമെന്നാണ് സൂചന.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018