Politics

ഉത്തര്‍പ്രദേശില്‍ ബിഎസ്പി-എസ്പി സഖ്യത്തിന് പിന്നാലെ ബിജെപിക്ക് മറ്റൊരടി; എന്‍ഡിഎ വിട്ട് പ്രതിപക്ഷ സഖ്യത്തില്‍ ചേരുമെന്ന് സഖ്യകക്ഷി 

ബിഎസ്പി-എസ്പി സഖ്യത്തിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് മറ്റൊരു പ്രതിസന്ധി കൂടി സൃഷ്ടിച്ച് ഘടകകക്ഷി. സംസ്ഥാനത്തെ ഓബിസി സംവരണത്തിനകത്ത് പ്രത്യേക ക്വാട്ട ഇനിയും അനുവദിച്ചില്ലെങ്കില്‍ എന്‍ഡിഎയില്‍ നിന്ന് പുറത്ത് പോയി ബിഎസ്പി-എസ്പി സഖ്യത്തില്‍ ചേരുമെന്ന് ഓംപ്രകാസ് രാജ്ബര്‍ നേതൃത്വം നല്‍കുന്ന എസ്ബിഎസ്പി നിലപാടെടുത്തു.

പാര്‍ട്ടി അദ്ധ്യക്ഷന്‍ ഓം പ്രകാശ് രാജ്ബറിന്റെ മകനും എസ്ബിഎസ്പി ജനറല്‍ സെക്രട്ടറിയുമായ അരവിന്ദ് രാജ്ബര്‍ ആണ് പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്. ബിഎസ്പ-എസ്പി സഖ്യം ബിജെപിക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുമെന്നാണ് ഞാന്‍ കരുതുന്നത്. ഒബിസി സംവരണത്തില്‍ പ്രത്യേക ക്വാട്ടാ അനുവദിക്കണമെന്ന ഓം പ്രകാശ് രാജ്ബറിന്റെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ സഖ്യം കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുമെന്നും അരവിന്ദ് രാജ്ബര്‍ പറഞ്ഞു.

നിലവില്‍ പ്രതിപക്ഷവുമായി ചര്‍ച്ച നടത്തിയിട്ടില്ലെങ്കിലും കോണ്‍ഗ്രസും ബിഎസ്പി-എസ്പി സഖ്യവും തങ്ങളെ ക്ഷണിക്കുന്നുണ്ട്. എസ്ബിഎസ്പിക്ക് നാല് എംഎല്‍എമാരാണ് യുപിയിലുള്ളത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018