Politics

പിസി ചാക്കോ ഉന്നം വെക്കുന്നത് ആരെയൊക്കെ?;  കെസി വേണുഗോപാല്‍ മുതല്‍ കെവി തോമസ് വരെ; ദീര്‍ഘകാലം മത്സരിച്ചവര്‍ മാറണമെന്ന ആവശ്യത്തില്‍ ലക്ഷ്യം പലത് 

ദീര്‍ഘകാലമായി മത്സരരംഗത്തുള്ളവരും പാര്‍ട്ടിയില്‍ സുപ്രധാന സ്ഥാനങ്ങള്‍ വഹിക്കുന്നവരും മത്സര രംഗത്തുനിന്ന് മാറിനില്‍ക്കണമെന്ന മുതിര്‍ന്ന നേതാവും എഐസിസി വക്താവുമായി പിസി ചാക്കോയുടെ നിര്‍ദേശം ലക്ഷ്യമിടുന്നത് പാര്‍ട്ടിയിലെ പ്രധാന മൂന്ന് നേതാക്കളെ. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, മുന്‍ കേന്ദ്രമന്ത്രി പ്രഫ കെവി തോമസ്, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരാണ് ദീര്‍ഘകാലമായി പാര്‍ലമെന്ററി രംഗത്തുള്ള കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കള്‍. ഇവരില്‍ മുല്ലപ്പള്ളി രാമചന്ദ്രനും കെസി വേണുഗോപാലും ഇപ്പോള്‍ പാര്‍ട്ടിയുടെ സുപ്രാധന ചുമതലകള്‍ വഹിക്കുക കൂടി ചെയ്യുന്നു. കേരളത്തില്‍നിള്ള പാര്‍ട്ടിയുടെ മറ്റ് എംപിമാരാരും കൂടുതല്‍ കാലം ജനപ്രതിനിധികളായവരല്ല. അതുകൊണ്ടുതന്നെ ചാക്കോയുടെ ഉന്നം ഈ നേതാക്കളിലേക്കാണ്.

ഇത്തവണ താന്‍ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചാണ് ചാക്കോ പഴയവര്‍ വഴിമാറണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചത്. പുതിയ ആളുകള്‍ക്ക് അവസരം ലഭിക്കാനാണ് ഇതെന്നാണ് ചാക്കോ പറയുന്നത്. കോണ്‍ഗ്രസില്‍ ഒരിക്കല്‍ ജനപ്രതിനിധിയാകുന്നവര്‍ ശിഷ്ടകാലം മുഴുവന്‍ മത്സര രംഗത്ത് തുടരുന്നതാണ് രീതി. 72 കാരനായ പിസി ചാക്കോയും അങ്ങനെ തന്നെയായിരുന്നു. 1980 എംഎല്‍എയായ ചാക്കോ, സംസ്ഥാനത്ത് മന്ത്രിയായി, പിന്നീട് ലോക്‌സഭയിലേക്ക് മാറി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍നിന്ന് മാറി ചാലക്കുടിയിലെത്തി എല്‍ഡിഎഫിലെ ഇന്നസെന്റിനോട് തോറ്റു. പലതവണ മത്സരിച്ചതിനാല്‍ ഇത്തവണ ഇല്ലെന്നാണ് ചോക്കോ പറയുന്നത്. അതിനൊപ്പമാണ് മുതിര്‍ന്നവര്‍ മാറണമെന്ന നിര്‍ദേശം.

എഐസിസി ജനറല്‍ സെക്രട്ടറിയായ കെസി വേണുഗോപാല്‍ ദേശീയരാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ പ്രധാനികളില്‍ ഒരാളാണ്. രാഹുല്‍ഗാന്ധി രൂപീകരിച്ച പുതിയ എഐസിസി നേതൃത്വത്തില്‍ നിര്‍ണായ റോള്‍ വേണുഗോപാലിനുണ്ട്. 1996 മുതല്‍ 23 കൊല്ലമായി തുടര്‍ച്ചയായി ജനപ്രതിനിധിയാണ് വേണുഗോപാല്‍. 96ലും 2001ലും 2006ലും ആലപ്പുഴയില്‍നിന്ന് നിയമസഭയിലെത്തി, മന്ത്രിയായി. എംഎല്‍എ ആയിരിക്കെ 2009ല്‍ ആലപ്പുഴയില്‍നിന്ന് ലോക്‌സഭയിലെത്തി. കേന്ദ്രമന്ത്രിയായി. 2014ല്‍ ജയം ആവര്‍ത്തിച്ചു. ദീര്‍ഘകാലത്തെ ജനപ്രതിനിധി സ്ഥാനം, പാര്‍ട്ടിയുടെ പ്രധാനപദവി എന്നിങ്ങനെ ചാക്കോയുടെ 'മാനദണ്ഡത്തിലെ' രണ്ടും കെസി വേണുഗോപാലിന് ബാധകം.

ദീര്‍ഘകാലം പാര്‍ലമെന്റ് അംഗമായിട്ടും കേരളത്തിന് എട്ട് മന്ത്രിപദവി കിട്ടിയ മന്‍മോഹന്‍സിങ് ഭരണത്തിലും പിസി ചാക്കോയ്ക്ക സ്ഥാനം ലഭിച്ചിരുന്നില്ല. പകരം ദേശീയ തലത്തില്‍ താരതമ്യേന ജൂനിയറായ കെസി വേണുഗോപാലിന് മന്ത്രിസ്ഥാനം കിട്ടി. സംസ്ഥാന രാഷ്ട്രീയത്തിലെ ഗ്രൂപ്പ് ഘടനയും സാമുദായിക സമവാക്യവും കൂടി കണക്കിലെടുത്തായിരുന്നു അന്ന് വേണുഗോപാലിന്റെ മന്ത്രി സ്ഥാനം. ടുജി സ്‌പെക്ട്രം അഴിമതി ആരോപണം വന്നപ്പോള്‍ അത് അന്വേഷിക്കാനുള്ള സംയുക്ത പാര്‍ലമെന്ററി സമിതി അധ്യക്ഷ പദവിമാത്രമാണ് ചാക്കോയ്ക്ക കിട്ടിയ ശ്രദ്ധേയ സ്ഥാനം.

ചാക്കോയുടെ അമ്പ് കൊള്ളുന്ന രണ്ടാമന്‍ എറണാകുളത്തെ ലോക്‌സഭാംഗം പ്രഫ കെവി തോമസ് ആണ്. സോണിയാഗാന്ധിയുമായി വളരെയടത്തു ബന്ധം പുലര്‍ത്തുന്ന നേതാവായ കെവി തോമസ് 30 വര്‍ഷത്തോളമായി ജനപ്രതിനിധിയാണ്. 1984മുതല്‍ ലോക്‌സഭയിലുമായി കെവി തോമസ് ജനപ്രതിനിധി സ്ഥാനം കൈവിടാതെ സൂക്ഷിച്ചു. 1984 മുതല്‍ 96 വരെയും 2009 മുതല്‍ ഇതുവരെയുമായി 22 കൊല്ലം പാര്‍ലമെന്റ് അംഗമെന്ന പദവിയില്‍ കെവി തോമസ് ഉണ്ട്. ഇതു കൂടാതെ ഇതിന്റെ ഇടവേളയില്‍ 2001ലും 2006ലുമായി രണ്ട് തവണ എംഎല്‍എയുമായി. കേരളത്തിലും കേന്ദ്രത്തിലും മന്ത്രിസ്ഥാനവും ലഭിച്ചു. നിയമസഭാഗമായിരിക്കെ തന്നെയാണ് ലോക്‌സഭാ സ്ഥാനാര്‍ഥിത്വം കെവി തോമസ് ഉറപ്പിച്ചത്. സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ പോലും അറിയാതെ തോമസ് പട്ടികയില്‍ ഇടം പിടിച്ചത് സോണിയാഗാന്ധിയുമായുള്ള അടുത്തബന്ധം കാരണമാണെന്ന അഭിപ്രായം കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പ്രകടിപ്പിച്ചിരുന്നു.

കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും ദീര്‍ഘകാലമായി പാര്‍ലമെന്റി രംഗത്തുള്ള നേതാവാണ്. 1984 മുതല്‍ ഏഴ് തവണ മുല്ലപ്പള്ളി ലോക്‌സഭയിലെത്തി. കേന്ദ്രമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായി. ഇത്തവണ മത്സരിക്കില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018