Politics

മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിലേക്ക് പ്രകാശ് അംബേദ്ക്കറും; സീറ്റ് ചര്‍ച്ചകള്‍ ആരംഭിച്ചു 

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി രൂപം കൊണ്ട മഹാരാഷ്ട്രയിലെ എന്‍സിപി-കോണ്‍ഗ്രസ് സഖ്യത്തിന്റെ ഭാഗമാവാന്‍ ഒരുങ്ങി പ്രകാശ് അംബേദ്ക്കറുടെ ബാരിപ്പ ബഹുജന്‍ സമാജും. കോണ്‍ഗ്രസുമായി സീറ്റ് ചര്‍ച്ച ആരംഭിച്ചു കഴിഞ്ഞെന്ന് ബിബിഎം നേതാക്കള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

12 സീറ്റുകളാണ് ബിബിഎം കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലായി കോണ്‍ഗ്രസ് പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന സീറ്റുകളാണിവ. ബിബിഎം ആവശ്യത്തോട് കോണ്‍ഗ്രസ് എങ്ങനെയാണ് പ്രതികരിച്ചതെന്ന വിവരം ഇപ്പോള്‍ ലഭ്യമല്ല. അകോല ലോക്‌സഭ മണ്ഡലം ബിബിഎംന് കോണ്‍ഗ്രസ് നല്‍കിയേക്കും എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഭീമ കോറിഗോവ് അനുസ്മരണത്തെ ചൊല്ലിയുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് ശേഷം പ്രകാശ് അംബേദ്ക്കറിനും ബിബിഎംനും മഹാരാഷ്ട്രയില്‍ സംഘടനാപരമായി വലിയ മുന്നേറ്റമാണ് ഉണ്ടായിട്ടുള്ളത്. പൊതു ദളിത് നേതൃത്വമായി പ്രകാശ് അംബേദ്ക്കറെ സംസ്ഥാനത്തെ ദളിത് സംഘടനകള്‍ കാണുന്നുണ്ട്. ഇത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചേക്കുമെന്നാണ് ബിബിഎം നേതൃത്വം കരുതുന്നത്.

നേരത്തെ അസസ്സുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎമ്മുമായി ചേര്‍ന്നാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുക എന്നാണ് ബിബിഎം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഈ സഖ്യം സാധ്യമായേക്കില്ല എന്നാണ് മഹാരാഷ്്ട്രയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018