Politics

രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ കര്‍ണാടക സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു; ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ‘ഓപ്പറേഷന്‍ ലോട്ടസ്’ പ്രയോഗിക്കാന്‍ ബിജെപി

കര്‍ണാടകത്തിലെ കോണ്‍ഗ്രസ്-ജനതാദള്‍ സര്‍ക്കാരിന് പ്രതിസന്ധി സൃഷ്ടിച്ച് രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു. സ്വതന്ത്ര എംഎല്‍എമാരായ എച്ച് നാഗേഷ്, ആര്‍ ശങ്കര്‍ എന്നിവരാണ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത്.

കോണ്‍ഗ്രസിന്റെ നാല് എംഎല്‍എമാര്‍ ബിജെപിക്ക് പിന്തുണ നല്‍കിയേക്കും എന്ന വാര്‍ത്തകള്‍ നിലനില്‍ക്കേയാണ് രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചിരിക്കുന്നത്. രാനേബന്നൂര്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് ആര്‍ ശങ്കര്‍. മുന്‍ നിയമസഭ സ്പീക്കര്‍ കെബി കോളിയാവാദിനെ തോല്‍പ്പിച്ചാണ് ആര്‍ ശങ്കര്‍ നിയമസഭയിലെത്തിയത്. അവിശ്വാസ പ്രമേയം മെയ് മാസത്തില്‍ ഉണ്ടായപ്പോള്‍ ശങ്കര്‍ ബിജെപി പക്ഷത്തേക്കും കോണ്‍ഗ്രസ് പക്ഷത്തേക്കും മാറിയിരുന്നു. ഡികെ ശിവകുമാര്‍ ഇടപെട്ടാണ് ശങ്കറിനെ ഭരണപക്ഷത്ത് ഉറപ്പിച്ചിരുന്നത്. നവനംവകുപ്പ് മന്ത്രിസ്ഥാനവും ശങ്കറിന് നല്‍കിയിരുന്നു. ഡിസംബറില്‍ നടന്ന മന്ത്രിസഭ വികസനത്തില്‍ ശങ്കറിന്റെ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടിരുന്നു.

മുല്‍ബാഗളില്‍ നിന്നുള്ള എംഎല്‍എയാണ് എച്ച് നാഗേഷ്. കോണ്‍ഗ്രസ് നേതാവായിരുന്ന നാഗേഷിന് നേതൃത്വം സീറ്റ് നല്‍കാതിരുന്നതിനെ തുടര്‍ന്ന് സ്വതന്ത്രനായി മത്സരിക്കുകയായിരുന്നു. ഔദ്യോഗിക കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച വ്യക്തിയുടെ നാമനിര്‍ദേശക പത്രിക തള്ളിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നാഗേഷിനെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു.

കുമാരസ്വാമി സര്‍ക്കാര്‍ താഴെ വീഴാന്‍ യാതൊരു വിധ സാധ്യതയുമില്ലെന്ന നല്ല ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ് എന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി അംഗവും കര്‍ണാടകത്തിന്റ ചുമതലയുള്ള നേതാവുമായ കെസി വേണുഗോപാല്‍ പ്രതികരിച്ചു. കര്‍ണാടകത്തിലെ കോണ്‍ഗ്രസ്-ജനതാദള്‍ എസ് സര്‍ക്കാര്‍ താഴെ വീഴില്ലെന്ന് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയും പ്രഖ്യാപിച്ചിരുന്നു.

ബിജെപി പക്ഷത്ത് നിന്നും എംഎല്‍എമാരെ ചോര്‍ത്താന്‍ ശ്രമം നടക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ വന്നതിനെ തുടര്‍ന്ന് ഹരിയാനയിലെ ഗുരുഗ്രാമിലേക്ക് ബിജെപി എംഎല്‍എമാരെ യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ മാറ്റിയിരുന്നു. മുംബൈയില്‍ മാറി നില്‍ക്കുന്ന കോണ്‍ഗ്രസ് എംഎല്‍എമാരെ കാണുന്നതിന് വേണ്ടി മന്ത്രി ഡികെ ശിവകുമാറിനെ ഭരണപക്ഷം ചുമതലപ്പെടുത്തിയിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018