Politics

ബിജെപി പിന്തുണച്ചു; തരിയോട് പഞ്ചായത്തില്‍ ഇനി യുഡിഎഫ് ഭരണം 

വയനാട് ജില്ലയിലെ തരിയോട് പഞ്ചായത്ത് ഭരണം യുഡിഎഫിന്. യുഡിഎഫ് അംഗങ്ങള്‍ കൊണ്ട് വന്ന അവിശ്വാസ പ്രമേയം പാസ്സായതോടെ എല്‍ഡിഎഫിന് ഭരണം നഷ്ടപ്പെടുകയായിരുന്നു. ബിജെപി അംഗങ്ങള്‍ അവിശ്വാസത്തെ പിന്തുണച്ചതോടെയാണ് യുഡിഎഫിന് ഭരണം ലഭിച്ചത്.

ഇടതുമുന്നണിയിലെ റീന സുനിലിനാണ് പ്രസിഡന്റ് സ്ഥാനം നഷ്ടമായത്. യുഡിഎഫിന് ആറും എല്‍ഡിഎഫിന് അഞ്ചും ബിജെപിക്ക് രണ്ടും അംഗങ്ങളാണുള്ളത്. യുഡിഎഫിനെ ബിജെപി പിന്തുണച്ചതോടെ എല്‍ഡിഎഫിന് ഭൂരിപക്ഷം നഷ്ടപ്പെടുകയായിരുന്നു.

നേരത്തെ പന്തളം നഗരസഭയിലുും ബിജെപി യുഡിഎഫിനെ പിന്തുണച്ചിരുന്നു. എന്നാല്‍ അവിശ്വാസ പ്രമേയം വിജയിച്ചിരുന്നില്ല.

യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ ഏഴ് അംഗങ്ങളുളള ബിജെപി പിന്തുണച്ചിട്ടും ഒരു വോട്ടിന് പ്രമേയം പരാജയപ്പെടുകയായിരുന്നു.

33 അംഗ നഗരസഭയില്‍ 17 വോട്ടാണ് അവിശ്വാസം പാസാകാന്‍ വേണ്ടിയിരുന്നത്. ഒരു കോണ്‍ഗ്രസ് അംഗത്തിന്റെ വോട്ട് അസാധുവായതോടെ 16 വോട്ടുമാത്രമേ പ്രതിപക്ഷത്തിന് ളഭിച്ചുളളൂ.

എല്‍ഡിഎഫ് 14, യുഡിഎഫ് 11, ബിജെപി 7, എസ്ഡിപിഐ 1 എന്നാണ് പന്തളത്തെ കക്ഷിനില. ഏഴ് ബിജെപി അംഗങ്ങളും അവിശ്വാസത്തെ പിന്തുണച്ചപ്പോള്‍ എസ്ഡിപിഐ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു.

തിങ്കളാഴ്ചയാണ് അവിശ്വാസത്തിന്‍മേലുളള ചര്‍ച്ചയും വോട്ടെടുപ്പും നടന്നത്. 33 അംഗങ്ങളും പങ്കെടുത്തിരുന്നു. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തെങ്കിലും ആര്‍എസ്പി(ബി) അംഗം കെഎസ് ശിവകുമാര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. കോണ്‍ഗ്രസ് അംഗം ആനി ജോണിന്റെ വോട്ട് അസാധുവാകുകയും ചെയ്തു. ആനി ജോണ്‍ പേപ്പറില്‍ പേരെഴുതിയെങ്കിലും ഒപ്പിടാത്തതിനാല്‍ വോട്ട് അസാധുവാകുകയായിരുന്നു. ഇതോടെ അവിശ്വാസ പ്രമേയം പരാജയപ്പെടുകയായിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018