Politics

ഡികെ ശിവകുമാറും മലയാളി കെജി ജോര്‍ജും അടക്കം അഞ്ച് മുതിര്‍ന്ന നേതാക്കള്‍ മന്ത്രിസ്ഥാനം രാജിവെക്കാന്‍ റെഡി; ബിജെപിയെ അമ്പരപ്പിച്ച് കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന്റെ അപ്രതീക്ഷിത നീക്കം  

ഓപ്പറേഷന്‍ ലോട്ടസിനെ തകര്‍ക്കാന്‍ തങ്ങളുടെ മന്ത്രിസ്ഥാനം പോലും വേണ്ടെന്ന് വെക്കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച് മുതിര്‍ന്ന നേതാക്കള്‍ വന്നതോടെ ബിജെപിയുടെ നില പരുങ്ങലിലായി. മുംബൈയില്‍ ബിജെപി നേതാക്കളുടെ സമീപത്തുള്ള വിമത എംഎല്‍എമാര്‍ക്ക് മന്ത്രിസ്ഥാനം നിലനിര്‍ത്താമെന്ന നിലപാടാണ് മുതിര്‍ന്ന നേതാക്കള്‍ എടുത്തത്.

ഡികെ ശിവകുമാര്‍, മലയാളിയായ കെജി ജോര്‍ജ്, പ്രിയങ്ക് ഖാര്‍ഖെ, കൃഷ്ണ ബൈരെ ഗൗഡ, സമീര്‍ അഹമ്മദ് ഖാന്‍ എന്നിവരാണ് മന്ത്രിസ്ഥാനത്ത് നിന്ന് രാജിവെക്കാന്‍ സന്നദ്ധരായിട്ടുള്ളത്. ഈ നീക്കം ബിജെപി നേതൃത്വം പ്രതീക്ഷിച്ചിരുന്നില്ല. മന്ത്രിസ്ഥാനം ഉള്‍പ്പെടെ വാഗ്ദാനം ചെയ്ത് വിമത എംഎല്‍എമാരെ കോണ്‍ഗ്രസിനൊപ്പം നിര്‍ത്താന്‍ സാധിച്ചാല്‍ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപി നടത്തിയ കളികളെല്ലാം പാഴായിപോകും.

രാജിവെച്ച രണ്ട് സ്വതന്ത്ര എംഎല്‍എമാരടക്കം 16 പേരെ കോണ്‍ഗ്രസില്‍ നിന്നോ ജനതാദളില്‍ നിന്നോ ചോര്‍ത്താന്‍ ബിജെപിക്ക് കഴിഞ്ഞാല്‍ മാത്രമേ നിലവിലെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കഴിയുകയുള്ളൂ. കോണ്‍ഗ്രസ് പാളയത്തില്‍ നിന്ന് പിന്നീട് കാണാതായ രണ്ട് എംഎല്‍എമാര്‍ തിരിച്ചെത്തിയത് കോണ്‍ഗ്രസിന് വലിയ ആശ്വാസവും ബിജെപിക്ക് ക്ഷീണവുമാണ് ഉണ്ടാക്കിയത്.

രണ്ടു സ്വതന്ത്രര്‍ ഇന്നലെ ബിജെപി ക്യാമ്പിലെത്തിയതിന് പിന്നാലെ നാലു കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി ബിജെപി പാളയത്തിലെത്തിയിരുന്നു. എംഎല്‍എമാരെ കാത്തുസൂക്ഷിക്കാന്‍ റിസോര്‍ട്ടിലേക്ക് മാറ്റാന്‍ പോലും കോണ്‍ഗ്രസ് നേതൃത്വം ആലോചിച്ച് തുടങ്ങിയിരുന്നു. ബിജെപിയിലേക്ക് ചാടാന്‍ തുനിഞ്ഞ എംഎല്‍എമാരെ തിരിച്ചെത്തിക്കാന്‍ മന്ത്രി ഡികെ ശിവകുമാറിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് മറുതന്ത്രം പയറ്റിതുടങ്ങിയിരുന്നു. അപ്പോഴാണ് ഒളിവില്‍ പോയ കോണ്‍ഗ്രസ് എംഎല്‍എ പതിയെ നാട്ടിലേക്ക് തിരിച്ചെത്തിയത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018