Politics

ബിജെപിക്കെതിരെ യുപിയില്‍ ഹര്‍ദിക് പട്ടേലിനെ പ്രചരണത്തിനിറക്കും; പിന്നോക്ക വിഭാഗങ്ങളില്‍ നിന്നുള്ള യുവജനങ്ങളുടെ സമ്മേളനത്തിലൂടെ ആരംഭം 

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ യുപിയില്‍ പട്ടേല്‍ പ്രക്ഷോഭ നേതാവ് ഹര്‍ദിക് പട്ടേല്‍ പ്രചരണത്തിനിറങ്ങും. ആറ് റാലികള്‍ നടത്താനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നതെങ്കിലും എണ്ണം കൂടാനാണ് സാധ്യതയെന്ന് ഹര്‍ദിക് പട്ടേലുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.

ഗുജറാത്തില്‍ കോണ്‍ഗ്രസ് ഇത്തവണ മികച്ച പ്രകചനം നടത്തിയത് സൗരാഷ്ട്ര മേഖലയില്‍ നിന്ന് ലഭിച്ച സീറ്റുകളുടെ ബലത്തിലായിരുന്നു. പട്ടേല്‍ ശക്തികേന്ദ്രമായ ഇവിടെ ഭൂരിപക്ഷം സീറ്റുകളും കോണ്‍ഗ്രസ് നേടിയത് ഹര്‍ദിക് പട്ടേലിന്റെയും പട്ടേല്‍ സംഘടനയുടെയും മികച്ച പ്രചരണത്തിന്റെ അടിസ്ഥാനത്തിലാണ്. ഇപ്പോള്‍ ഗുജറാത്തില്‍ മാത്രമല്ല ബിജെപിയുടെ പ്രധാനപ്പെട്ട കേന്ദ്രമായ യുപിയിലും ഹര്‍ദികിന് ആരാധകരുണ്ട് എന്നതാണ് പ്രചരണത്തിനിറക്കാനുള്ള കാരണം.

യുപിയിലെ പ്രധാനപ്പെട്ട സമുദായങ്ങളായ കുര്‍മി, കുശ്‌വാഹ, ഗുജര്‍ എന്നിവര്‍ക്കിടയില്‍ വലിയ ശ്രദ്ധ നേടാന്‍ ഹര്‍ദികിന് കഴിഞ്ഞെന്ന് മുതിര്‍ന്ന കുര്‍മി നേതാവ് എക്കണോമിക് ടൈംസിനോട് പറഞ്ഞു. മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്കും ഹര്‍ദിക് പട്ടേലിനോട് താല്‍പര്യമുണ്ട്. ഹിന്ദുത്വ രാഷ്ട്രീയത്തെ തള്ളി കര്‍ഷകര്‍ക്ക് വേണ്ടിയും തൊഴിലില്ലായ്മക്കെതിരെയും ഹര്‍ദിക് സംസാരിക്കുന്നു എന്നാണ് അതിനുള്ള കാരണം. തനിക്ക് കോണ്‍ഗ്രസിനോട് ചെറിയ താല്‍പര്യമുണ്ടെങ്കിലും ബിജെപിക്കെതിരെ ശക്തനായ സ്ഥാനാര്‍ത്ഥി മത്സരിക്കുന്നുവെങ്കില്‍, അവരാരായാലും താന്‍ പ്രചരണത്തിനിറങ്ങുമെന്ന് ഹര്‍ദിക് പട്ടേല്‍ പറഞ്ഞു.

യുപിയിലെ പിന്നോക്ക് വിഭാഗക്കാര്‍ എന്നെ അവരിലൊരാളായി കാണുന്നു, തീര്‍ച്ചയായും ഞാന്‍ അവരിലൊരാളാണ്. ശക്തമായ കുര്‍മി വോട്ട് ബാങ്കുള്ള പൂര്‍വ്വാഞ്ചല്‍ മേഖലയില്‍ നിന്ന് ലഭിക്കുന്ന വലിയ സ്വീകരണം ഞാന്‍ ആസ്വദിക്കുകയാണ്. 
ഹര്‍ദിക് പട്ടേല്‍. 

ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ സംസാരിക്കുന്നതിനാല്‍ മുസ്ലിംങ്ങള്‍ക്കിടയിലും ഹര്‍ദിക് പട്ടേലിന് പിന്തുണ ലഭിക്കുവാന്‍ കാരണമായിട്ടുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. മുസ്ലിം, കുര്‍മി, യാദവ്, പിന്നോക്ക സമുദായങ്ങള്‍ എന്നിവരിലെ യുവജനങ്ങളെ പങ്കെടുപ്പിച്ച് ഫെബ്രുവരി 3ന് നടത്തുന്ന യുവജന കണ്‍വെണ്‍ഷനോടെ ഹര്‍ദികിന്റെ പ്രചരണം യുപിയില്‍ ആരംഭിക്കും.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018