Politics

കര്‍ണാടക മാത്രമല്ല, മധ്യപ്രദേശിലും അട്ടിമറിക്ക് ബിജെപി നീക്കം, പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ്

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ണ്ണാടകത്തിന് പുറമെ മധ്യപ്രദേശിലും ബിജെപി അട്ടിമറിക്ക് ഒരുങ്ങുന്നു. എംഎല്‍എമാരെ ചാക്കിട്ട് പിടിച്ച് ഭരണം നേടാനാണ് ബിജെപി നീക്കം.

കര്‍ണ്ണാടകത്തില്‍ പയറ്റുന്ന അതേ തന്ത്രം മധ്യപ്രദേശിലും ബിജെപി പുറത്തെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേ തുടര്‍ന്ന് അതീവ ജാഗ്രതയിലാണ് കോണ്‍ഗ്രസ്. സ്വന്തം എംഎല്‍എമാരെ നോക്കികൊളളൂ കോണ്‍ഗ്രസിനെ കുറിച്ച് ആശങ്കപെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി കമല്‍നാഥ് പറഞ്ഞതും ബിജെപിയുടെ കുതിരകച്ചവട നീക്കം തിരിച്ചറിഞ്ഞതിനാലാണ്.

നേരിയ വ്യത്യാസത്തിലാണ് പതിനഞ്ച് വര്‍ഷം ഭരണം കയ്യാളിയിരുന്ന മധ്യപ്രദേശ് ബിജെപിക്ക് നഷ്ടമായത്. 230 അംഗ നിയമസഭയില്‍ 109 സീറ്റ് നേടാനെ ബിജെപിക്ക് സാധിച്ചുളളൂ. ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിന് 114 സീറ്റ് ലഭിച്ചു. ബിഎസ്പി, എസ്പി തുടങ്ങിയ ചെറുപാര്‍ട്ടികളും സ്വതന്ത്രരും പിന്തുണച്ചതോടെ കോണ്‍ഗ്രസ് അധികാരത്തിലെത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനിലും ഛത്തീസ്ഗഡിലും മധ്യപ്രദേശിലും ബിജെപിക്ക് ഭരണം നഷ്ടപെട്ടിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് സംസ്ഥാനങ്ങളിലെ ഭരണം കയ്യാളാനാണ് ബിജെപി നീക്കം. ഇതിന്റെ മുന്നോടിയായി കര്‍ണ്ണാടകത്തിലെ നാല് കോണ്‍ഗ്രസ് എംഎല്‍എമാരെയും രണ്ട് സ്വതന്ത്രരെയും സ്വന്തം പാളയത്തില്‍ എത്തിക്കാന്‍ ബിജെപിക്ക് സാധിച്ചിരുന്നു. സ്വന്തം എംഎല്‍എമാരെ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റിയായിരുന്നു കര്‍ണ്ണാടകയില്‍ അസംതൃപ്തരെ വലയിടാന്‍ ബിജെപി തുനിഞ്ഞത്. സര്‍ക്കാര്‍ രൂപീകരിച്ചാല്‍ മന്ത്രിസ്ഥാനമടക്കമാണ് വാഗ്ദാനം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018