Politics

നാല്‌ എംഎല്‍എമാര്‍ കൂടി ബിജെപി പാളയത്തില്‍; കര്‍ണാടകത്തില്‍ ‘ചാക്കിട്ടുപിടുത്തം’ തുടരുന്നു; എംഎല്‍എമാരെ കാത്തുസൂക്ഷിക്കാന്‍ വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയവുമായി കോണ്‍ഗ്രസ്‌

കര്‍ണ്ണാടകത്തില്‍ കുമാരസ്വാമി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി ബിജെപിയുടെ ഓപ്പറേഷന്‍ താമര തുടരുന്നു. രണ്ടു സ്വതന്ത്രര്‍ ഇന്നലെ ബിജെപി ക്യാമ്പിലെത്തിയതിന് പിന്നാലെ നാലു കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി ബിജെപിയിലെത്തി.

ഇന്ന് രാവിലെരമേഷ് ജര്‍ക്കിഹോളി, പ്രതാപ് ഗൗഡ പാട്ടീല്‍, വി നാഗേന്ദ്ര, ഉമേഷ് യാദവ് എന്നിവരാണ് ഇന്ന് ബിജെപി ക്യാമ്പിലെത്തിയത്. കോണ്‍ഗ്രസ് എംഎല്‍എ പ്രതാപ ഗൗഡ പാട്ടീലാണ് ഇന്ന് പുലര്‍ച്ചയോടെ ആദ്യം മുംബൈയിലെ ഹോട്ടലില്‍ എത്തിയത്. മന്ത്രിപദവി അടക്കമുളള വാഗ്ദാനങ്ങള്‍ നല്‍കിയാണ് ബിജെപി പ്രതാപ ഗൗഡയെ പാട്ടിലാക്കിയതെന്നാണ് വിവരം.

സര്‍ക്കാരിനെ വീഴ്ത്തി ഭരണം പിടിക്കാന്‍ ബിജെപി നീക്കം ശക്തമാക്കിയതോടെ എംഎല്‍എമാര്‍ മറുകണ്ടം ചാടാതിരിക്കാന്‍ അതീവ ജാഗ്രതയോടെ കോണ്‍ഗ്രസും ജെഡിഎസും. എംഎല്‍എമാരോട് ബംഗളുരുവിലെത്താന്‍ നേതൃത്വം ആവശ്യപ്പെട്ടു.

എംഎല്‍എമാരെ റിസോര്‍ട്ടുകളിലേക്ക് മാറ്റിയേക്കും. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്റെ അധ്യക്ഷതയില്‍ കോണ്‍ഗ്രസ് ജെഡിഎസ് നേതാക്കള്‍ യോഗം ചേരുകയാണ്. എംഎല്‍എമാരെ നിരീക്ഷിക്കാന്‍ മൂന്ന് മന്ത്രിമാരെ ജെഡിഎസ് നിയോഗിച്ചിട്ടുണ്ട്. ഓപ്പറേഷന്‍ താമരക്ക് തടയിട്ട് ബിജെപി എംഎല്‍എമാരെ സ്വന്തം ക്യാമ്പിലെത്തിക്കാനും കോണ്‍ഗ്രസ് നീക്കം നടത്തുന്നുണ്ട്.ബിജെപി വിമതരെയാണ് കോണ്‍ഗ്രസ് ഉന്നം വക്കുന്നത്. മന്ത്രി ഡികെ ശിവകുമാര്‍ ഇന്ന് മുംബൈയിലെത്തി റിസോര്‍ട്ടില്‍ കഴിയുന്ന കോണ്‍ഗ്രസ് എംഎല്‍എമാരുമായി ചര്‍ച്ച നടത്തിയേക്കും.

ഇന്നലെ എംഎല്‍എമാരായ ആര്‍ ശങ്കറും, എച്ച് നാഗേഷുമാണ് കോണ്‍ഗ്രസ് ജെഡിഎസ് സഖ്യ സര്‍ക്കാരിനുളള പിന്തുണ പിന്‍വലിച്ച ബിജെപി ക്യാമ്പിനൊപ്പം ചേര്‍ന്നിരുന്നു. കുമാരസ്വാമി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പിന്തുണ പിന്‍വലിക്കല്‍.

സ്വന്തം പാളയത്തില്‍ വിളളലുണ്ടാകാതിരിക്കാന്‍ എംഎല്‍എമാരെ സംസ്ഥാനത്തിന് പുറത്തെത്തിച്ചാണ് ബിജെപി കുതിരകച്ചവടം തുടങ്ങിയത്. മന്ത്രിസഭാ പുനസംഘടനയെ തുടര്‍ന്ന് സഖ്യത്തിലുണ്ടായ അസ്വാരസ്യങ്ങള്‍ മുതലെടുത്താണ് ബിജെപി നീക്കം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018