Politics

ജഗന്‍മോഹനെ കാണാനെത്തി ടിആര്‍എസ് നേതാവ് കെടി രാമറാവു; ഫെഡറല്‍ മുന്നണിയെ കുറിച്ച് ചര്‍ച്ച 

വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് വൈഎസ് ജഗന്‍മോഹന്‍ റെഡ്ഡിയെ സന്ദര്‍ശിക്കാനെത്തി ടിആര്‍എസ് വര്‍ക്കിംഗ് പ്രസിഡന്റ് കെടി രാമറാവു. ടിആര്‍എസ് മുന്‍കൈ എടുത്ത് നടപ്പിലാക്കാനുദ്ദേശിക്കുന്ന ഫെഡറല്‍ മുന്നണിയില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് ഭാഗമാവുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് കെടി രാമറാവു എത്തിയത്. കെടി രാമറാവുവിനോടൊപ്പം ടിആര്‍എസ് എംപി ബി വിനോദ് കുമാറും പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരായ പല്ല രാജേശ്വര്‍ റെഡ്ഡിയും ശ്രാവണ്‍ കുമാര്‍ റെഡ്ഡിയും പങ്കെടുത്തു.

ജഗന്‍മോഹന്‍ റെഡ്ഡി നടത്തിയ 3648 കിലോമീറ്റര്‍ വരുന്ന പ്രജാസങ്കല്‍പ്പ പദയാത്ര പൂര്‍ത്തിയായതിന്റെ അടുത്ത ദിവസമാണ് കെടി രാമറാവു സന്ദര്‍ശിക്കാനെത്തിയത്. വൈഎസ്ആര്‍ കോണ്‍ഗ്രസ് 2019ല്‍ സംസ്ഥാനത്ത് അധികാരത്തില്‍ തിരിച്ചെത്താനാവുമെന്ന ആത്മവിശ്വാസത്തിലാണ്. അതിന് മുമ്പ് നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടണമെന്ന് വൈഎസ്ആറിന് ഉണ്ട്. ടിആര്‍എസ് പിന്തുണ അതിന് സഹായിക്കും എന്ന ആലോചന വൈഎസ്ആര്‍ കോണ്‍ഗ്രസ് പുലര്‍ത്തുന്നുണ്ട്. ആന്ധ്രയില്‍ ആകെ 25 സീറ്റുകളും തെലങ്കാനയില്‍ 17 സീറ്റുകളാണ് ഉള്ളത്.

ബിജെപിക്കും കോണ്‍ഗ്രസിനും ബദലായി വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക പാര്‍ട്ടികളെ ഒറ്റ കുടക്കീഴില്‍ അണിനിരത്തുക എന്ന ആശയം ഉയര്‍ത്തിയാണ് ടിആര്‍എസ് ഫെഡറല്‍ മുന്നണിക്ക് ശ്രമിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ്, ബിജെഡി, ജെഡിഎസ്, ഡിഎംകെ, എസ്പി എന്നിവരെ ഉള്‍പ്പെടുത്താനാണ് ടിആര്‍എസ് ശ്രമം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018