Politics

‘മുങ്ങിയ’ കോണ്‍ഗ്രസ് എംഎല്‍എ ഭീമാ നായിക് ബംഗളൂരുവില്‍ തിരിച്ചെത്തി; ‘നേതാക്കളെ ബന്ധപ്പെടാന്‍ കഴിയാഞ്ഞത് ചാര്‍ജര്‍ മറന്നുവെച്ചതിനാല്‍’ 

കര്‍ണാടകയില്‍ കുമാരസ്വാമി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി ബിജെപിയുടെ 'ഓപ്പറേഷന്‍ താമര' പുരോഗമിക്കുമ്പോള്‍ ഒളിവില്‍ പോയ കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ഒരാള്‍ തിരികെയെത്തി. കോണ്‍ഗ്രസ് എംഎല്‍എ ഭീമാ നായിക് ആണ് ബംഗളൂരുവില്‍ തിരിച്ചെത്തിയത്. താന്‍ ഗോവയില്‍ ആയിരുന്നെന്നും ചാര്‍ജര്‍ എടുക്കാന്‍ മറന്നതിനാലാണ് നേതാക്കളുമായി ബന്ധപ്പെടാന്‍ കഴിയാതിരുന്നതെന്നുമാണ് ഭീമാ നായികിന്റെ വിശദീകരണം. ഹഗരിബൊമ്മനഹള്ളിയിലെ എംഎല്‍എയാണ് ഭീമാ നായിക്.

രണ്ടു സ്വതന്ത്രര്‍ ഇന്നലെ ബിജെപി ക്യാമ്പിലെത്തിയതിന് പിന്നാലെ നാലു കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി ബിജെപി പാളയത്തിലെത്തിയിരുന്നു. എംഎല്‍എമാരെ കാത്തുസൂക്ഷിക്കാന്‍ റിസോര്‍ട്ടിലേക്ക് മാറ്റാന്‍ പോലും കോണ്‍ഗ്രസ് നേതൃത്വം ആലോചിച്ച് തുടങ്ങിയിരുന്നു. ബിജെപിയിലേക്ക് ചാടാന്‍ തുനിഞ്ഞ എംഎല്‍എമാരെ തിരിച്ചെത്തിക്കാന്‍ മന്ത്രി ഡികെ ശിവകുമാറിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് മറുതന്ത്രം പയറ്റിതുടങ്ങിയിരുന്നു. അപ്പോഴാണ് ഒളിവില്‍ പോയ കോണ്‍ഗ്രസ് എംഎല്‍എ പതിയെ നാട്ടിലേക്ക് തിരിച്ചെത്തിയത്.

രണ്ട് ദിവസമായി പാര്‍ട്ടി നേതാക്കളുമായി ഭീമാ നായിക് ബന്ധപ്പെട്ടിട്ടുണ്ടായിരുന്നില്ല.

ഇന്ന് രാവിലെ രമേഷ് ജര്‍ക്കിഹോളി, പ്രതാപ് ഗൗഡ പാട്ടീല്‍, വി നാഗേന്ദ്ര, ഉമേഷ് യാദവ് എന്നിവരാണ് ഇന്ന് ബിജെപി ക്യാമ്പിലെത്തിയത്. കോണ്‍ഗ്രസ് എംഎല്‍എ പ്രതാപ ഗൗഡ പാട്ടീലാണ് ഇന്ന് പുലര്‍ച്ചയോടെ ആദ്യം മുംബൈയിലെ ഹോട്ടലില്‍ എത്തിയത്. മന്ത്രിപദവി അടക്കമുളള വാഗ്ദാനങ്ങള്‍ നല്‍കിയാണ് ബിജെപി പ്രതാപ ഗൗഡയെ പാട്ടിലാക്കിയതെന്നാണ് വിവരം.

സര്‍ക്കാരിനെ വീഴ്ത്തി ഭരണം പിടിക്കാന്‍ ബിജെപി നീക്കം ശക്തമാക്കിയതോടെ എംഎല്‍എമാര്‍ മറുകണ്ടം ചാടാതിരിക്കാന്‍ അതീവ ജാഗ്രതയോടെ കോണ്‍ഗ്രസും ജെഡിഎസും എംഎല്‍എമാരോട് ബംഗളുരുവിലെത്താന്‍ ആവശ്യപ്പെട്ടിരുന്നു.

ബിജെപിയുടെ ഇപ്പോഴത്തെ നീക്കത്തില്‍ വേവലാതിപ്പെടേണ്ട കാര്യമില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കക്കള്‍ കരുതുന്നത്. ബിജെപിക്ക് 14-15 എംഎല്‍എമാരെ ലഭിച്ചാല്‍ മാത്രമേ അധികാരത്തിലെത്തിക്കാന്‍ സാധിക്കൂ. ആ കണക്കിലേക്കെത്താന്‍ അത്ര എളുപ്പമല്ലെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ കരുതുന്നു. 'സ്വതന്ത്രരില്ലാതെ ഞങ്ങള്‍ക്ക് 80ഉം 37ഉം എംഎല്‍എമാരുണ്ട്. ബിജെപിക്ക് 104ഉം' കോണ്‍ഗ്രസ് നേതൃത്വവുമായി ബന്ധപ്പെട്ട ഒരു നേതാവ് പറഞ്ഞു.

ഞങ്ങളുടെ 3 എംഎല്‍എമാരെ നിങ്ങളെടുത്താല്‍ നിങ്ങളുടെ ആറ് എംഎല്‍എമാരെ ഞങ്ങളെടുക്കും. കോണ്‍ഗ്രസ് വൃത്തങ്ങളില്‍ നിന്നുള്ളവര്‍ അഭിപ്രായപ്പെട്ടതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

ന്യൂഡല്‍ഹിയിലേക്ക് പണമെത്തിക്കാന്‍ ശേഷിയുള്ള പ്രധാനപ്പെട്ട സ്ഥലമാണ് കര്‍ണാടകം. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തി കോണ്‍ഗ്രസിന്റെയും ജനതാദളിന്റെയും സാമ്പത്തിക സ്രോതസ്സുകളെ കൂടി തടസ്സപ്പെടുത്തുക എന്ന ലക്ഷ്യവും ബിജെപിക്കുണ്ടെന്ന് സംസ്ഥാനത്തെ ഒരു കോണ്‍ഗ്രസ് നേതാവ് ന്യൂസ് 18നോട് പ്രതികരിച്ചു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018