Politics

കേരളത്തിലെ കോണ്‍ഗ്രസ് ഗ്രൂപ്പുകളിയില്‍ ഹൈക്കമാന്‍ഡിനും പേടി; പുനസംഘടന ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം മതിയെന്ന് തീരുമാനം 

കെപിസിസി പുന:സംഘടന ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം മാത്രം മതിയെന്ന് ഡല്‍ഹിയില്‍ തീരുമാനം. ഡല്‍ഹിയില്‍ നടന്ന നേതാക്കളുടെ കൂടിക്കാഴ്ചയിലാണ് പുനസംഘടന ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം മാത്രം മതിയെന്ന് തീരുമാനിച്ചത്. തെരഞ്ഞെടുപ്പിന് മുമ്പ് പുനഃസംഘടന ഉണ്ടായാല്‍ അത് തെരഞ്ഞെടുപ്പിന് ബാധിക്കുമെന്ന പേടിയിലാണ് പയ്യേ മതിയെന്ന ദേശീയനേതൃത്വത്തിന്റെ തീരുമാനം.കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ മുരളീധരന്‍ എന്നിവരാണ് കേരളത്തിന്റെ ചുമതലയുള്ള മുകുള്‍ വാസ്‌നിക്കിനെ കണ്ടത്.

കെപിസിസി പുനഃസംഘടന ഗ്രൂപ്പ് പോരിലേക്കും ആ ഭിന്നത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടുചോര്‍ച്ചയിലേക്കും നയിക്കുമെന്ന ഭയമാണ് വൈകി മതി പുനഃസംഘടന എന്ന തീരുമാനത്തിന് പിന്നില്‍.

തെരഞ്ഞെടുപ്പ് പ്രചരണത്തിനും ഏകോപനത്തിനും സ്ഥാനാര്‍ഥി നിര്‍ണയത്തിനും പ്രത്യേക കമ്മിറ്റികള്‍ രൂപീകരിക്കും. മാധ്യമ കമ്മിറ്റികള്‍ക്കും രൂപം നല്‍കാന്‍ ഇന്നത്തെ കൂടിക്കാഴ്ചയില്‍ തീരുമാനമായി. സമിതികളിലേക്ക് പേരുകള്‍ നിര്‍ദേശിക്കാന്‍ കെപിസിസി ദേശീയനേതൃത്വത്തോടും ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് അടുത്തതോടെ ചെയ്യാനുള്ള കാര്യങ്ങളുടെ പ്രാഥമിക ചര്‍ച്ചയ്ക്കാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയിലെത്തിയത്. എല്ലാ കാര്യങ്ങളിലും പ്രഖ്യാപനം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിദേശ പര്യടനം കഴിഞ്ഞു എത്തിയ ശേഷമായിരിക്കും.

തെരഞ്ഞെടുപ്പിനായി വിവിധ കമ്മിറ്റികള്‍ രൂപീകരിക്കുന്നത് സംബന്ധിച്ചു കെപിസിസി തയാറാക്കിയ പട്ടിക ഹൈകമാന്‍ഡ് അംഗീകരിച്ചു. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ച കേരളത്തില്‍ പൂര്‍ത്തിയാക്കിയ ശേഷം വീണ്ടും നേതാക്കള്‍ ഡല്‍ഹിയിലെത്തും.

ഫെബ്രുവരി 20 നു മുന്‍പ് സ്ഥാനാര്‍ഥികളെ നിശ്ചയിക്കുമെന്നു കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. സംഘടന ചുമതലയുള്ളവര്‍ മത്സരിക്കുന്ന കാര്യം ഹൈകമാന്‍ഡ് തീരുമാനിക്കുമെന്നും കെപിസിസി അധ്യക്ഷന്‍ പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018