Politics

‘എന്റെ വരവിനെ മക്കള്‍ രാഷ്ട്രീയമായി കാണേണ്ടതില്ല’, തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ആന്റണിയുടെ മകന്‍ അനില്‍, ചുമതല ഏറ്റെടുത്തത് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരം 

തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് എകെ ആന്റെണിയുടെ മകനും കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനറുമായ അനില്‍ ആന്റെണി. തന്റെ വരവിനെ മക്കള്‍ രാഷ്ട്രീയമായി കാണേണ്ടതില്ല. രാഹുല്‍ ഗാന്ധിയുടെയും ശശി തരൂരിന്റെയും നിര്‍ദ്ദേശാനുസരണമാണ് ഡിജിറ്റല്‍ മീഡിയയുടെ ചുമതല ഏറ്റെടുത്തതെന്നും അനില്‍ ആന്റെണി വ്യക്തമാക്കി.

കെപിസിസി ഐടി സെല്‍ തലവനായി അനില്‍ ആന്റെണിയെ കഴിഞ്ഞ ദിവസം നിയമിച്ചതോടെ രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചനയാണെന്ന വാദങ്ങളുയര്‍ന്നത്.

എന്നാല്‍ പുതിയ കാലത്തിന്റെ സാങ്കേതിക സാധ്യതകള്‍ക്കനുസരിച്ച് പാര്‍ട്ടിയെ സജ്ജമാക്കുകയാണ് ലക്ഷ്യമെന്ന് അനില്‍ പറഞ്ഞു.

ശക്തി ആപ്പ് പോലുള്ള സാങ്കേതിക സംവിധാനങ്ങള്‍ വ്യാപിപ്പിച്ച് യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യമെന്നും അനില്‍ പറയുന്നു. രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനത്തിന് മുന്നോടിയായി ചേര്‍ന്ന സ്വാഗത സംഘം യോഗത്തിലാണ് ആന്റെണിയുടെ മകന്‍ പാര്‍ട്ടിയില്‍ അരങ്ങേറ്റം കുറിച്ചത്.

ചില എംഎല്‍എമാരെ ഒഴിവാക്കി ആദ്യ പാര്‍ട്ടി പരിപാടി ആയിട്ടുപോലും അനിലിന് വേദിയില്‍ ഇരിപ്പിടം കൊടുത്തതിന് എതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ പ്രതിഷേധമുണ്ട്.

രണ്ടാഴ്ച മുമ്പാണ് കെപിസിസി ഐടി വിഭാഗം കണ്‍വീനറായി അനിലിനെ നിയമിച്ചത് മുല്ലപ്പള്ളി രാമചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. ഇതിന് എതിരെ യുവാക്കളില്‍ നിന്നടക്കം പ്രതിഷേധമുയരുകയും ചെയ്തിരുന്നു.

ഗുജറാത്ത് തെരഞ്ഞെടുപ്പിലും മറ്റ് നിയമസഭാ തെരഞ്ഞെടുപ്പിലും അനിലിന്റെ നേതൃത്വത്തില്‍ നടന്ന നവമാധ്യമങ്ങളിലൂടെയുള്ള പ്രചാരണങ്ങള്‍ പാര്‍ട്ടിക്ക് ഗുണം ചെയ്തുവെന്ന് വിലയിരുത്തിക്കൊണ്ടാണ് നടപടി. ഇതാണ് നിയമനത്തിന് കാരണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.

കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ ചെയര്‍മാന്‍ ശശി തരൂരിന് കീഴിലായിരിക്കും അനില്‍ പ്രവര്‍ത്തിക്കുക. സമൂഹമാധ്യമങ്ങളിലെ പ്രചാരണം ശക്തിപ്പെടുത്തണമെന്നാവശ്യപ്പെട്ട് ശശി തരൂര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ഉടനെയാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നടപടി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ പെരുമാറ്റച്ചട്ടം വേണമെന്നും റിപ്പോര്‍ട്ടിലുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018